മമ്മൂട്ടിയുടെ മധുരരാജയില്‍ നിന്ന് പൃഥ്വിരാജിനെ ഒഴിവാക്കിയത് ദിലീപിനെ എതിര്‍ത്തതുകൊണ്ട്?

18

പലപ്പോഴും വലിയ സിനിമകള്‍ സംഭവിക്കുമ്പോള്‍ മുന്‍‌കൂട്ടി തീരുമാനിച്ചിരുന്ന പല കാര്യങ്ങളില്‍ നിന്നും മാറ്റം വരുന്നത് സ്വാഭാവികമാണ്. കഥ പ്രൊജക്ടായി മാറുമ്പോള്‍ നായകന്‍ മാറിയേക്കാം. ചിലപ്പോള്‍ സംവിധായകന്‍ തന്നെ മാറിയേക്കാം. ഇതൊക്കെ സിനിമയില്‍ പതിവുള്ള കാര്യങ്ങള്‍.

Advertisements

‘പോക്കിരിരാജ’ എന്ന വമ്പന്‍ ഹിറ്റ് സിനിമയില്‍ മമ്മൂട്ടിക്കൊപ്പം തന്നെ നായകനായിരുന്നു പൃഥ്വിരാജും. ആ സിനിമയുണര്‍ത്തിയ തരംഗം വീണ്ടും സൃഷ്ടിക്കാനാകുമോ എന്ന ആലോചനയിലായിരുന്നു കുറച്ചുകാലമായി സംവിധായകന്‍ വൈശാഖും തിരക്കഥാകൃത്ത് ഉദയകൃഷ്ണയും. ഒടുവില്‍ പോക്കിരിരാജയ്ക്ക് രണ്ടാം ഭാഗം സംഭവിക്കുകയാണ്. ‘മധുരരാജ’യുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കുന്നു.

മധുരരാജയില്‍ പൃഥ്വിരാജ് അഭിനയിക്കുന്നില്ല എന്നതാണ് വലിയ പ്രത്യേകത. പൃഥ്വിക്ക് പകരം തമിഴകത്ത് നിന്ന് ജയ് അഭിനയിക്കും. ജയ് അവതരിപ്പിക്കുന്ന കഥാപാത്രം തമിഴ് തന്നെയായിരിക്കും സംസാരിക്കുക. എന്നാല്‍ ദിലീപ് വിഷയത്തിലെ പൃഥ്വിയുടെ നിലപാടുകളാണോ ഈ സിനിമയില്‍ നിന്ന് പൃഥ്വിയെ മാറ്റാന്‍ കാരണമായത് എന്ന രീതിയില്‍ ചില പ്രചരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. എന്നാല്‍ അതിലൊന്നും സത്യമില്ല എന്നതാണ് വാസ്തവം.

പോക്കിരിരാജയുടെ കഥയുമായി മധുരരാജയ്ക്ക് ബന്ധമൊന്നും ഉണ്ടായിരിക്കില്ല. മമ്മൂട്ടി അവതരിപ്പിച്ച രാജ എന്ന കഥാപാത്രത്തെ മാത്രം എടുത്താണ് ഈ ചിത്രം ചെയ്യുന്നത്. അതുകൊണ്ടുതന്നെ ചിത്രത്തിന്‍റെ കഥാപശ്ചാത്തലം പൂര്‍ണമായും മാറും.

ജഗപതി ബാബു വില്ലനാകുന്ന ചിത്രത്തില്‍ മൂന്ന് നായികമാരുണ്ട്. ഷാജികുമാറാണ് ക്യാമറ. പീറ്റര്‍ ഹെയ്ന്‍ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കും. നെടുമുടി വേണു, സിദ്ദിക്ക്, വിജയരാഘവന്‍, സലിംകുമാര്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരും ചിത്രത്തിലുണ്ടാകും.

Advertisement