മധുരരാജയുടെ ക്ലൈമാക്‌സ് 2.0 യുടെ പോലെ! ഒരു അമേസിങ് ക്ലൈമാക്‌സ് എന്ന് ഉദയ്കൃഷ്ണ

28

മലയാളത്തിലെ ആദ്യ 100 കോടിക്ലബ്ബ് ചിത്രമായ പുലിമുരുകന് ശേഷം വൈശാഖും ഉദയ്കൃഷ്ണയും ഒരുമിക്കുന്ന ‘മധുരരാജ’യുടെ രണ്ടാം ഷെഡ്യൂളിന്റെ ചിത്രീകരണം പൂര്‍ത്തിയായി.

2019 വിഷുവിന് പ്രദര്‍ശനത്തിനെത്തുന്ന ഈ മമ്മൂട്ടിച്ചിത്രത്തേക്കുറിച്ച് വന്‍ പ്രതീക്ഷയാണ് ഏവര്‍ക്കും.

Advertisements

സിനിമയുടെ ക്ലൈമാക്‌സിനെക്കുറിച്ച് ഉദയ്കൃഷ്ണ നടത്തിയ ഒരു പരാമര്‍ശമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.

ഒരു അമേസിങ് ക്ലൈമാക്‌സ് ആയിരിക്കും മധുരരാജയുടേതെന്നാണ് ഉദയ്കൃഷ്ണ വ്യക്തമാക്കിയിരിക്കുന്നത്.
ക്ലൈമാക്‌സ് രംഗങ്ങളില്‍ 2.0 യുടെ പോലെ വിഷ്വല്‍ ഇഫക്ട്‌സ് ധാരാളമായി ഉപയോഗിച്ചിട്ടുണ്ട്. അത് ഒരു ഗംഭീര വിരുന്നായിരിക്കും.

പ്രേക്ഷകരെ അത് അത്ഭുതപ്പെടുത്തുമെന്ന് തീര്‍ച്ചയാണ്. പ്രത്യേകിച്ചും ക്ലൈമാക്‌സിലെ ആക്ഷന്‍ സീക്വന്‍സുകള്‍ – ഉദയ്കൃഷ്ണ പറയുന്നു.

പോക്കിരിരാജ എന്ന മെഗാഹിറ്റ് ചിത്രത്തില്‍ നിന്ന് നായക കഥാപാത്രമായ രാജയെ മാത്രം അടര്‍ത്തിയെടുത്ത് സൃഷ്ടിച്ച സിനിമയാണ് മധുരരാജ.

Advertisement