താന്‍ സ്‌ക്രീനില്‍ അഭിനയിക്കാറില്ലെന്ന് മഡോണ സെബാസ്റ്റ്യന്‍. എനിക്ക് അഭിനയിക്കാന്‍ പറ്റില്ല. ഞാന്‍ എപ്പോഴൊക്കെ അഭിനയിച്ചിട്ടുണ്ടോ. അപ്പോഴൊക്കെ ആളുകള്‍ക്ക് അത് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
അതു കൊണ്ട് ആ നിമിഷത്തില്‍ കഥാപാത്രം എന്തു ചെയ്യും എന്ന് ചിന്തിച്ച് അതു പോലെയാണ് ചെയ്യാറുള്ളത്. സംവിധായകരും അങ്ങിനെയാണ്. ഇതായിരിക്കും അവള്‍ ചിന്തിക്കുക എന്നാണ് അവര്‍ പറയാറ്. അനായാസം ഉള്ളില്‍ നിന്ന് വന്നില്ലെങ്കില്‍ വലിയ വൃത്തികേടായിരിക്കും.
അതില്‍ കൂടുതല്‍ അഭിനയിക്കാനോ കൃത്രിമമായി ചെയ്യാനോ താല്‍പര്യമില്ല. മഡോണ പറഞ്ഞു.മലയാള ചിത്രങ്ങളേക്കാള്‍ കൂടുതല്‍ സിനിമകള്‍ തമിഴിലും തെലുങ്കിലും കന്നഡയിലും ചെയ്യുന്നുണ്ടെങ്കിലും അവിടെയൊന്നും സിനിമകള്‍ സെലക്ട് ചെയ്യാനുള്ള സ്പേസ് ഇല്ലെന്നാണ് മഡോണയുടെ പരാതി.
മലയാളത്തില്‍ കുറച്ചു കൂടി ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യമുള്ള സിനിമകള്‍ ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നും നടി വ്യക്തമാക്കി. അഭിനയത്തിനൊപ്പം പാട്ടിലേക്ക് വന്നതെങ്ങിനെയെന്നതിനെ കുറിച്ചുള്ള നടിയുടെ വാക്കുകള്‍ ഇങ്ങിനെ- അഞ്ചു വയസ്സുള്ളപ്പോള്‍ എന്നെ ഉന്തിത്തള്ളി സ്റ്റേജിലേക്ക് വിട്ട് പാടാന്‍ പറഞ്ഞു.
ആ സമയം തൊട്ടു പാടുന്നുണ്ട്.കര്‍ണ്ണാടിക് , വെസ്റ്റേണ്‍ എല്ലാമുണ്ട്. മാതാപിതാക്കളുടെ വലിയ പാഷനായിരുന്നു അത് . എന്റെ പേരു പോലും വന്നത് അതില്‍ നിന്നാണ്. ഇനിയും പാടണം. ഇപ്പോഴുള്ള തിരക്ക് കുറച്ചു കഴിയട്ടെ എന്നിട്ട് വേണം.