കുടുംബത്തിനൊപ്പം തായ്‌ലന്‍ഡില്‍ അവധി ആഘോഷിച്ച് മഡോണ സെബാസ്റ്റ്യന്‍

109

നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ മൂന്ന് നായികമാരില്‍ ഒരാളായെത്തി മലയാളികളുടെ ഹൃദയം കവര്‍ന്ന യുവനടിയാണ് മഡോണ സെബാസ്റ്റ്യന്‍. ഈ ഒരൊറ്റ ചിത്രത്തിലൂടെ തന്നെ മലയാള സിനിമാപ്രേമികളായ യുവാക്കളുടെ ഹരമായി മാറാന്‍ മഡോണയ്ക്ക് കഴിഞ്ഞു.  

പ്രേമത്തിന്റെ തകര്‍പ്പന്‍ വിജയത്തോടെ അന്യഭാഷകളിലേക്ക് ചേക്കേറിയ മഡോണ മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും അഭിനയിച്ചു. പിന്നീട് കിംഗ് ലയറും ഇബ്ലീസും അടക്കം നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു.

Advertisements

ഇപ്പോഴിതാ താരം പങ്കുവെച്ച തന്റെ ഗ്ലാമറസ് വിഡിയോയാണ് വൈറല്‍ ആവുന്നത്. നടിയുടെ സഹോദരി മിഷല്ലെ സെബാസ്റ്റ്യന്‍ ആണ് ഈ സ്‌റ്റൈലിഷ് വിഡിയോ ക്യാമറയില്‍ പകര്‍ത്തിയത്. ഇതിന് താഴെ നിരവധി കമന്റാണ് വരുന്നത്. കുടുംബത്തിനൊപ്പമുള്ള തായ്‌ലന്‍ഡ് യാത്രയിലെടുത്ത ഫോട്ടോഷൂട്ട് വിഡിയോയാണിത് .

അതേസമയം കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത പത്മിനിയാണ് മഡോണ അഭിനയിച്ച അവസാന മലയാള ചിത്രം. വിജയ് ചിത്രം ‘ലിയോ’യിലും ഒരു പ്രധാന വേഷത്തില്‍ മഡോണ എത്തി. ഇത് ശരിക്കും സര്‍പ്രൈസ് ആയിരുന്നു. കാരണം തന്റെ ലിയോയിലെ കഥാപാത്രത്തെ കുറിച്ച് മഡോണ പറഞ്ഞിരുന്നില്ല.

 

Advertisement