ചുമ്മാ ഒരു സഹോദരിയുടെ റോളാവരുതെന്ന് ആദ്യമേ പറഞ്ഞിരിന്നു, അങ്ങനെ കുറച്ച് ഫൈറ്റ് സീനൊക്കെ കിട്ടി, പക്ഷേ അതൊക്കെ കട്ട് ചെയ്തു, ലിയോയെ കുറിച്ച് മഡോണ പറയുന്നു

166

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ് ചിത്രം ലിയോക്ക് വന്‍ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഇത് വരെയുള്ള വിജയ് ചിത്രങ്ങളുടെ സകല ഫോര്‍മുലയും തകര്‍ത്തുക്കൊണ്ടാണ് ചിത്രം റിലീസിന് എത്തിയത് തന്നെ.

Advertisements

ഇന്ത്യയിലെ തന്നെ എക്കാലത്തെയും മികച്ച കളക്ഷന്‍ റെക്കോര്‍ഡിലേക്കാണ് ലിയോ ഇപ്പോള്‍ കുതിക്കുന്നത്. ഹിന്ദി ബെല്‍റ്റില്‍ കാര്യമായി റിലീസ് ചെയ്യപ്പെട്ടിരുന്നു എങ്കില്‍, കൂടുതല്‍ മികച്ച നേട്ടം കരസ്ഥമാക്കാന്‍ ലിയോക്ക് സാധിക്കുമായിരുന്നു. കണക്കുകള്‍ സൂചിപ്പിക്കുന്നതും അതുതന്നെയാണ്. പാന്‍ വേള്‍ഡ് കുതിപ്പാണ് ലിയോ ഇപ്പോള്‍ നടത്തിയിരിക്കുന്നത്.

Also Read: ഒരുപാട് വര്‍ഷങ്ങളായി എനിക്കറിയാം, സര്‍ എന്താണെന്നും എങ്ങനെ ആണെന്നും അറിയാം; നടി ശ്രീവിദ്യാ മുല്ലശ്ശേരി

തെന്നിന്ത്യന്‍ സിനിമാതാരം മഡോണ സെബാസ്റ്റിയനും ലിയോയില്‍ ഒരു സര്‍പ്രൈസ് കഥാപാത്രമായി എത്തിയിരുന്നു. വളരെ കുറച്ച് നേരം മാത്രമാണ് മഡോണയുടെ കഥാപാത്രം സിനിമയിലുള്ളത്. ഇപ്പോഴിതാ ലിയോയില്‍ അഭിനയിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് മഡോണ.

ലിയോയിലേക്ക് തന്നെ വിളിച്ചപ്പോള്‍ അതിലെ ഫൈറ്റ് സീന്‍ തനിക്ക് ചെയ്യേണ്ടി വരുമെന്ന് അറിയില്ലായിരുന്നു. ലൊക്കേഷനിലെത്തിയപ്പോഴാണ് തന്നോട് ഫൈറ്റ് സീന്‍ ചെയ്യുമോ എന്ന് ചോദിച്ചതെന്നും ലൊക്കേഷനിലെത്തിയപ്പോഴാണ് ഓരോ കാര്യങ്ങളും താന്‍ മനസ്സിലാക്കിയതെന്നും എന്നാല്‍ അതൊരു നല്ല സിനിമയാണെന്ന ഫീല്‍ തനിക്ക് ആദ്യമേയുണ്ടായിരുന്നുവെന്നും മഡോണ പറയുന്നു.

Also Read: ഇന്ന് തിരുവനന്തപുരത്താണെങ്കില്‍ നാളെ തൃശ്ശൂരില്‍ കാണാം, അവന്‍ സ്വന്തം ജീവിതം നോക്കാതെ പിന്നാലെ നടക്കുകയാണ് ; തന്റെ ആരാധകനെ കുറിച്ച് അനുമോള്‍

സിനിമയിലേക്ക് വരുമ്പോള്‍ വിജയ് സാറിന്റെ ട്വിന്‍ സിസ്റ്ററുടെ വേഷമാണെന്ന് തന്നോട് ആദ്യമേ പറഞ്ഞിരുന്നു. അതില്‍ കൂടുതലൊന്നും തന്നോട് പറഞ്ഞിരുന്നില്ലെന്നും എന്നാല്‍ ചുമ്മാ ഒരു സഹോദരിയുടെ റോളാവരുതെന്നും തനിക്ക് എന്തെങ്കിലും ചെയ്യാനുണ്ടാവണമെന്ന് താന്‍ റിക്വസ്റ്റ് ചെയ്തിരുന്നുവെന്നും മഡോണ പറയുന്നു.

വിജയ് സാറിനൊപ്പം തനിക്ക് കുറച്ച് ഫൈറ്റ് സീനൊക്കെ ഉണ്ടായിരുന്നു. എന്നാല്‍ ട്രിമ് ചെയ്തപ്പോള്‍ കുറച്ച് സീനൊക്കെ പോയിട്ടുണ്ടെന്നും അതില്‍ കുറച്ച് വിഷമം തോന്നിയെന്നും പക്ഷേ ഇതൊക്കെ എല്ലാ സിനിമയിലും സംഭവിക്കുന്നതാണെന്നും അതില്‍ സങ്കടപ്പെട്ടിട്ട് കാര്യമില്ലെന്നും മഡോണ കൂട്ടിച്ചേര്‍ത്തു.

Advertisement