ഏതൊരു കാര്യത്തെ കുറിച്ചും വളരെ വ്യക്തമായി സംസാരിക്കുന്ന ആളാണ് മഞ്ജു വാര്യർ. വ്യക്തി ജീവിതത്തിലെ പല കാര്യങ്ങളും വിവാദങ്ങളായി വലിച്ചിഴയ്ക്കപ്പെടാറുണ്ടെങ്കിലും അതിനോട് എല്ലാം വളരെ പക്വതയോടെ മറുപടി നൽകാറുണ്ട്.
ഇപ്പോൾ വിഷയം സനൽ കുമാർ ശശിധരൻ പ്രണയാഭ്യർത്ഥന നടത്തിയതും, തുടർന്ന് സോഷ്യൽ മീഡിയയിലൂടെ അപമാനിക്കാൻ ശ്രമിച്ചതുമാണ്. ഈ വിഷയത്തെ കുറിച്ചുള്ള ചോദ്യങ്ങളോടും വളരെ മാന്യമായിട്ടാണ് മഞ്ജു വാര്യർ പ്രതികരിച്ചത്.
ALSO READ
വിവാദങ്ങളെ കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്, ‘വളരെ സന്തോഷത്തോടെയും സമാധാനത്തോടെയുമാണ് ഇപ്പോൾ എന്റെ ജീവിതം മുന്നോട്ട് പോകുന്നത് അത് അങ്ങനെ തന്നെ ആവട്ടെ’ എന്നായിരുന്നു മഞ്ജു വാര്യരുടെ പ്രതികരണം.
സനൽ കുമാർ ശശിധരനെ സംബന്ധിച്ച ചോദ്യങ്ങൾ ഉയർന്നപ്പോൾ ഒന്നും പ്രതികരിക്കാൻ മഞ്ജു തയ്യാറായില്ല. താങ്ക്യു എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുന്നതാണ് കണ്ടത്. മുഖത്തെ നിറഞ്ഞ ചിരിയും വലിയൊരു പ്രചോദനമായിരുന്നു.
ALSO READ
എന്നാൽ സനൽ കുമാറിന്റെ പോസ്റ്റുകളോട് ഒന്നും പ്രതികരിക്കാതെ മഞ്ജു നേരെ ചെന്ന് പൊലീസിൽ പരാതി നൽകി. പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് സനൽ കുമാർ തന്നെ അപമാനിക്കുകയാണ് എന്നായിരുന്നു മഞ്ജുവിന്റെ പരാതി. തുടർന്ന് പൊലീസ് സനൽ കുമാറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.