ശരീരത്തിലേക്ക് ദിവസവും ചിക്കൻ ബിരിയാണി ചെന്ന് തുടങ്ങിയപ്പോൾ വയറിനു അഡ്ജസ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടായി ; ജോജു ചേട്ടൻ എന്നെ വളരെ കംഫോർട്ടബിൾ ആയി അഭിനയിക്കാൻ ഒരുപാട് സഹായിച്ചു:വിശേഷങ്ങൾ പങ്കു വച്ച് മധുരത്തിലെ ചിത്ര

1051

‘ജൂൺ’ എന്ന സിനിമക്ക് ശേഷം അഹമ്മദ് കബീർ ഹൃദ്യമാക്കിയ മധുരത്തിൽ ജോജുവിന്റെ പ്രണയിനിയായി വന്ന ശ്രുതി ഒരേ സമയം പ്രേക്ഷകർക്ക് മാധുര്യമൂറുന്ന പ്രണയവും നൊമ്പരവും സമ്മാനിച്ചു. ജയസൂര്യ നായകനായ ‘പ്രേതം’ എന്ന സിനിമയിലൂടെ മലയാളികൾക്ക് പരിചിതയായാണ് ശ്രുതി.

വളരെ കുറച്ച് ചിത്രങ്ങളിലേ അഭിനയിച്ചിട്ടുള്ളെങ്കിലും ചെയ്തതൊക്കെയും ഓർത്തിരിക്കാൻ പറ്റുന്ന തരത്തിലുള്ള കഥാപാത്രങ്ങളായിരുന്നു. ശ്രുതി രാമചന്ദ്രൻ ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വിശേഷങ്ങൾ പങ്കു വച്ചത്.

Advertisements

ALSO READ

പുഷ്പയിലെ ഐറ്റം സോങ്ങിന് ചുവടുവച്ച്, സുഹൃത്തിനൊപ്പം അഹാനയുടെ കിടിലൻ ഡാൻസ്; വീഡിയോ വൈറൽ

ആ ശരീരത്തിലേക്ക് ദിവസവും ചിക്കൻ ബിരിയാണി ചെന്ന് തുടങ്ങിയപ്പോൾ വയറിനു അഡ്ജസ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടായി. ബിരിയാണി സൂപ്പർ ആയിരുന്നു. ജോജു ചേട്ടന്റെ പ്രൊഡക്ഷനിൽ നല്ല ഭക്ഷണമായിരുന്നു എന്ന് എല്ലാവരും പറഞ്ഞു. വേറെ പലതരം ഭക്ഷണങ്ങൾ ഉണ്ടായിരുന്നു പക്ഷേ എനിക്ക് അതൊന്നും കഴിക്കാൻ പറ്റിയില്ല . ഉച്ചയാകുമ്പോഴേക്കും ബിരിയാണി കഴിച്ച് ഞാൻ ഒരു വഴിയാകും പിന്നെ ഒന്നും കഴിക്കാൻ പറ്റില്ല. ഷോട്ടിന് വേണ്ടി പല പ്രാവശ്യം കഴിക്കുന്നത് ഒരു വായ മാത്രമായിരിക്കും പക്ഷേ അതുപോലും കഴിച്ചാൽ വയറു നിറഞ്ഞുപോകും. അവസാനം ഞാൻ പറഞ്ഞു എനിക്കിനി കഴിക്കാൻ കഴിയില്ല നിങ്ങൾ ആ ഷോട്ട് എങ്ങനെയെങ്കിലും എടുക്കൂ എന്ന്. പക്ഷേ ഞാൻ ഒരുപാട് ആസ്വദിച്ച നിമിഷങ്ങളായിരുന്നു അതൊക്കെ.

കോവിഡ് സമയത്ത് ആദ്യത്തെ ലോക്ഡൗൺ കഴിഞ്ഞപ്പോഴാണ് അഹമ്മദ് എന്നെ വിളിച്ചത്. ‘ഞാൻ ജൂണിന്റെ സംവിധായകനാണ് എനിക്ക് ഒരു കഥാപാത്രത്തെക്കുറിച്ച് സംസാരിക്കാറുണ്ട്’ എന്ന് പറഞ്ഞു. ജൂൺ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട സിനിമയായിരുന്നു. അദ്ദേഹം ഒരു കഥാപാത്രത്തെക്കുറിച്ച് സംസാരിക്കണം എന്ന് പറഞ്ഞപ്പോൾ ഒരു ചെറിയ റോൾ ആയിരിക്കും എന്നാണ് ഞാൻ കരുതിയത്. എത്ര ചെറിയ റോൾ ആണെങ്കിലും ഈ സംവിധായകനോടൊപ്പം വർക്ക് ചെയ്യണം എന്ന് തീരുമാനിച്ചു. ഹോസ്പിറ്റലിലെ കൂട്ടിരിപ്പുകാരുടെ കഥയാണ് എന്ന് അദ്ദേഹം പറഞ്ഞപ്പോൾ ‘ഓ ഭയങ്കര സങ്കടവും വിഷമവുമൊക്കെ വരുന്ന കഥയായിരിക്കും’ എന്നാണ് ആദ്യം കരുതിയത്. അദ്ദേഹം കഥ പറഞ്ഞപ്പോൾ ഒരു ആശുപത്രി ചുറ്റുപാടിൽ ഇത്രയും ഹൃദയസ്പർശിയായി ഒരു സിനിമ എടുക്കാൻ കഴിയുമോ എന്ന് ഞാൻ വിചാരിച്ചുപോയി.

എന്റെ കരിയറിലെ പത്താമത്തെ സിനിമയാണ് മധുരം. ഒരു നടി എന്ന നിലയിൽ ഇതുവരെ അനുഭവിക്കാത്ത തരത്തിലുള്ള സ്വീകാര്യതയാണ് മധുരത്തിലെ കഥാപാത്രത്തിന് ലഭിക്കുന്നത്. ഇതുവരെ ചെയ്ത സിനിമകൾ എല്ലാം കൂട്ടിവച്ചാലും അതിനേക്കാൾ മുകളിലാണ് മധുരത്തിന് എനിക്ക് കിട്ടുന്ന നല്ല പ്രതികരണങ്ങൾ. ഒരുപാട് സന്തോഷമുണ്ട്. സത്യം പറഞ്ഞാൽ ഇത്രയുമൊന്നും ഞാൻ പ്രതീക്ഷിച്ചതേയില്ല. അത്രത്തോളം നല്ല മെസ്സേജുകളാണ് വരുന്നത്. എന്റെ ഇൻസ്റ്റഗ്രാമിന്റെ ഇൻബോക്‌സിൽ മെസ്സേജുകൾ വന്ന് നിറയുകയാണ്. എന്ത് പറയണമെന്ന് അറിയില്ല. സന്തോഷത്തിന്റെ ഉച്ചസ്ഥായിയിലാണ് ഞാൻ എന്നും താരം പറയുന്നുണ്ട്.

തിരക്കഥ കേട്ടയുടനെ ഞാൻ ഓക്കേ പറയുന്ന ആദ്യത്തെ സിനിമയിയിരിക്കണം മധുരം. മൂന്നുനാലു പേരിലൂടെ ആശുപത്രിയിൽ കിടക്കുന്ന രോഗികളുടെ കഥപറയുകയാണ് മധുരത്തിൽ. അപരിചിതരായ ആ മനുഷ്യരെല്ലാം തങ്ങൾ ജീവനെപ്പോലെ സ്‌നേഹിക്കുന്ന പ്രിയപ്പെട്ടവരിലൂടെ ബന്ധിക്കപ്പെട്ടിരിക്കുന്നു. ഒരു ആശുപത്രി കൂട്ടിരിപ്പുകാരുടെയിടയിൽ ക്യാമറ വച്ച് എടുത്തതുപോലെ തന്നെയായിരുന്നു മധുരം കണ്ടപ്പോൾ തോന്നിയത്. രോഗികളെ കാണിക്കുന്നില്ല. വളരെ ബുദ്ധിപരമായിട്ടാണ് അഹമ്മദ് ആ കഥ സിനിമയാക്കിയിരിക്കുന്നത്.

ALSO READ

നിനക്ക് പിരാന്താടാ… ടൊവിനോയുടെ വീഡിയോയ്ക്ക് കുഞ്ചാക്കോ ബോബന്റെ കമന്റ് കണ്ടോ

ആശുപത്രികളിൽ സിനിമ ഷൂട്ട് ചെയ്യുമ്പോൾ എങ്ങനെയാണെന്ന് നമ്മൾ കണ്ടിട്ടില്ലേ. രോഗവും ദുരിതവും കരച്ചിലും നിലവിളിയും, പക്ഷെ ഇതിൽ യാതൊന്നുമില്ല. ഇങ്ങനെ കഥപറയാൻ അഹമ്മദിന് മാത്രമേ കഴിയൂ. ഒപ്പം ജോജു, അർജുൻ, ഇന്ദ്രൻസ് ഏട്ടൻ തുടങ്ങിയവരുടെ അഭിനയ മികവുകൂടിയായപ്പോൾ മധുരം ഇരട്ടിയായി. ഗോവിന്ദിന്റേയും ഹിഷാമിന്റെയും സംഗീതം കൂടി വന്നപ്പോൾ മധുരം അതിമനോഹരമായി. സിനിമ പുറത്തിറങ്ങിയതിന് ശേഷം ഞാൻ കണ്ടപ്പോൾ എനിക്ക് ഒരുപാട് സന്തോഷം തോന്നി. എനിക്ക് ഇഷ്ടപ്പെടുന്ന ഒരു ജോണർ ആണ് മധുരം. ഈ സിനിമ എങ്ങാനും വേണ്ടെന്നു വച്ചിരുന്നെങ്കിൽ ഒരു നഷ്ടമായേനെ. ഇതിൽ അഭിനയിച്ചിതിൽ എനിക്ക് ഒരുപാട് സന്തോഷം തോന്നി.

ഒരു മലയാളിയെ സ്‌നേഹിക്കുന്ന ഗുജറാത്തി കുട്ടിയാണ് ചിത്ര. വളരെ യാഥാസ്ഥിതികമായ ചുറ്റുപാടുകളിൽ നിന്ന് വരുന്ന ഒരു കുട്ടി അവൾക്ക് ചിക്കൻ ബിരിയാണി ഒരുപാടിഷ്ടം. ചിത്രയെക്കുറിച്ച് അഹമ്മദ് പറഞ്ഞത് ഇങ്ങനെയാണ്. തിരക്കഥയിൽ എല്ലാ സീനുകളും എഴുതിയിരുന്നു. പക്ഷേ സെറ്റിൽ പോയി അത് നമ്മുടേതായ രീതിയിൽ ചെയ്യാൻ സ്വാതന്ത്ര്യം തന്നിരുന്നു. എല്ലാ സീനുകളും എടുക്കുന്നതിനു മുന്നേ ഛായാഗ്രാഹകൻ ജിതിനും അഹമ്മദും ജോജു ചേട്ടനും ഞാനും ഒരുമിച്ചിരുന്ന് സീൻ ചർച്ച ചെയ്യും. അഹമ്മദ് എല്ലാവരുടെയും അഭിപ്രായങ്ങൾ എടുക്കും. ഈ സിനിമ നന്നായിട്ടുണ്ടെങ്കിൽ അതിന്റെ ക്രെഡിറ്റ് കിട്ടേണ്ടത് ഒരു ഈഗോയും ഇല്ലാത്ത സംവിധായകനാണ്. എല്ലാവരുടെയും അഭിപ്രായങ്ങൾ കേൾക്കാനുള്ള ക്ഷമ കാണിക്കുന്ന ഒരു സംവിധായകനാണ് അദ്ദേഹം.

മധുരത്തിന്റെ സെറ്റിൽ വന്നപ്പോഴാണ് ഞാൻ ജോജു ചേട്ടനോട് ശരിക്കും സംസാരിക്കുന്നത്. പ്രേതത്തിന്റെ വിജയാഘോഷത്തിനിടയിൽ അദ്ദേഹത്തെ കണ്ടു ഹലോ പറഞ്ഞിട്ടുണ്ട്. ജോസഫ് കണ്ടു കണ്ണുനിറഞ്ഞു തിയറ്ററിന് വെളിയിൽ ഇറങ്ങിയപ്പോൾ എന്റെ അഭിപ്രായം ‘ഞാൻ ജോജു ചേട്ടനോട് പറഞ്ഞിരുന്നു. മധുരത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുമ്പോൾ ജോജു ചേട്ടൻ എന്നോട് പറഞ്ഞു എനിക്ക് ശ്രുതിയെ അറിയുക കൂടി ഇല്ലായിരുന്നു. ഇത്രയും റൊമാന്റിക് ആയ സീനുകൾ ഈ കുട്ടിയുമൊപ്പം വർക്ക് ആകുമോ എന്ന സംശയമുണ്ടായിരുന്നു എന്നാണ്. എന്നേക്കാൾ ഒരുപാട് സീനിയർ ആയ അഭിനേതാവാണ് ജോജു ചേട്ടൻ അദ്ദേഹം എന്നെ വളരെ കംഫോർട്ടബിൾ ആയി അഭിനയിക്കാൻ ഒരുപാട് സഹായിച്ചു.

ഞങ്ങൾ രണ്ടുപേരും തമ്മിലുള്ള ഒരു സൗഹൃദം രൂപപ്പെട്ടു വന്നാലേ ആ സീനുകൾ അത്രയും ഭംഗിയായി ചെയ്യാൻ കഴിയൂ. ഭാഗ്യത്തിന് ഞങ്ങൾക്ക് രണ്ടുപേർക്കും അന്യോന്യം കോമ്പ്‌ലിമെന്റ് ചെയ്തു അഭിനയിക്കാൻ കഴിഞ്ഞു. വളരെ ചെറുപ്പക്കാരായ ഒരു കൂട്ടം അണിയറ പ്രവർത്തകരുടെ കൂട്ടായ്മയായിരുന്നു സെറ്റ്. ‘ജൂൺ’ മുതൽ അവർ ഒരുമിച്ച് ജോലി ചെയ്യുന്നതാണ്. ഞാനും നിഖിലയും മാത്രമായിരുന്നു പുതിയത്. എല്ലാവരും ഞങ്ങളോടും വളരെ സൗഹൃദത്തോടെ പെരുമാറി. ഞാൻ വളരെ റിലാക്‌സ്ഡ് ആയി ഇരുന്ന ഒരു സെറ്റായിരുന്നു മധുരത്തിന്റേത്. അതുപോലെ സിനിമയുടെ വിഷയവും വളരെ ഹൃദ്യവും മൃദുലമായിരുന്നല്ലോ. എല്ലാം കൂടി ഒത്തുവന്ന ഒരു സിനിമയായിരുന്നു മധുരം.

ഞാനും എന്റെ ഭർത്താവ് ഫ്രാൻസിസും ഞങ്ങളുടെ ഇഷ്ടമനുസരിച്ച് ജീവിക്കുന്നവരാണ്. എനിക്ക് എന്താണോ ഇഷ്ടം അതാണ് ഞാൻ ചെയ്യുന്നത് അതുപോലെ ഫ്രാൻസിസ് അദ്ദേഹത്തിനിഷ്ടമുള്ള ജോലി ചെയ്യുന്നു. പരസ്യമാണ് ആണ് ഫ്രാൻസിസിന്റെ ഇഷ്ടമേഖല. ഞാൻ അഭിനയിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമാണ്. എനിക്ക് അഭിനയവും എഴുത്തുമൊക്കെ ഇഷ്ടമായതുകൊണ്ടാണ് ഞങ്ങൾ ചെന്നൈയിൽ നിന്ന് കൊച്ചിയിലേക്ക് വന്നത്. രണ്ടുപേർക്കും സന്തോഷം കിട്ടുന്ന ജോലി ചെയ്യാൻ ആണ് ഞങ്ങൾക്ക് താല്പര്യമെന്നാണ് ശ്രുതി പറയുന്നത്.

കലയിൽ എല്ലാം എനിക്ക് ഒരുപാടിഷ്ടമാണ്. എനിക്ക് ഇഷ്ടമല്ലാത്ത ഒന്നും ഞാൻ ചെയ്യാറില്ല. അഭിനയത്തോട് ഒരു പൊടി ഇഷ്ടം കൂടുതലുണ്ട്. ഡബ്ബിങ്, എഴുത്ത്, നൃത്തം എല്ലാം അഭിനയത്തെ കൂടുതൽ സഹായിക്കുന്നുണ്ട്. അഞ്ചു വയസു മുതൽ നൃത്തം പഠിക്കുന്നതാണ്. പഠനകാര്യത്തിൽ എനിക്ക് വ്യക്തമായ പദ്ധതി ഉണ്ടായിരുന്നു. ആർക്കിടെക്ചർ ആണ് എനിക്കിഷ്ടപ്പെട്ട മേഖല. അതിൽ മാസ്റ്റേഴ്‌സ് ചെയ്യണം എന്നിട്ട് സ്വന്തമായി ബിസിനസ് തുടങ്ങണം എന്നായിരുന്നു ആഗ്രഹം. മാസ്റ്റേഴ്‌സ് ചെയ്തു പക്ഷേ കമ്പനി തുടങ്ങാൻ കഴിഞ്ഞില്ല അതിനിടയിൽ സിനിമ ചെയ്തു. ‘ഞാൻ’ എന്ന സിനിമയിലാണ് ആദ്യമായി അഭിനയിച്ചതെന്നും ശ്രുതി പറയുന്നുണ്ട്.

 

 

Advertisement