വന്‍ വരവേല്‍പ്പ്, 24 മണിക്കൂര്‍ പിന്നിടുമ്പോള്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് മധുരരാജ ട്രെയിലര്‍

37

മെഗാസ്റ്റാര്‍ ആരാധകരെ ആവേശത്തിലാക്കി എത്തിയ മധുര രാജ ട്രെയിലര്‍ 24 മണിക്കൂര്‍ പിന്നിടുമ്പോള്‍ നേടിയത് 2.5 മില്ല്യണ്‍ വ്യൂസ്.

Advertisements

മലയാളത്തില്‍ ഈ നേട്ടത്തിലേക്ക് എത്തുന്ന രണ്ടാമത്തെ ട്രെയിലറാണ് മധുര രാജ. വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ട്രെയ്ലര്‍ ഇന്നലെ രാത്രി എട്ടിനാണ് റിലീസ് ചെയ്തത്.

ഏറ്റവും വേഗത്തില്‍ 10 ലക്ഷം കാഴ്ചക്കാരെ സ്വന്തമാക്കിയ മലയാളം ട്രെയ്ലര്‍ എന്ന റെക്കോഡ് നേരത്തെ മധുരരാജ സ്വന്തമാക്കിയിരുന്നു.

5 മണിക്കൂറിനുള്ളിലാണ് ഈ നേട്ടം മധുര രാജ കരസ്ഥമാക്കിയത്. ആദ്യ മണിക്കൂറില്‍ തന്നെ 7 ലക്ഷത്തിലധികം പേര്‍ മധുരരാജ ട്രെയിലര്‍ കണ്ടിരുന്നു. രണ്ട് ലക്ഷത്തിന് അടുത്ത് ലൈക്കുകളും ട്രെയിലറിന് ലഭിച്ചിട്ടുണ്ട്.

ട്രെയിലറിന് വന്‍ വരവേല്‍പ്പ് ലഭിച്ചതോടെ ചിത്രത്തെ കുറിച്ച് ആരാധകരുടെ ആവേശം വര്‍ധിച്ചിരിക്കുകയാണ്. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രത്തിന് പീറ്റര്‍ ഹെയ്നാണ് ആക്ഷന്‍ ഒരുക്കിയിരിക്കുന്നത്.

പ്രായത്തെ കവച്ചുവെക്കുന്ന മമ്മൂട്ടിയുടെ ഊര്‍ജ സ്വലമായ സ്‌ക്രീന്‍ പ്രസന്‍സും ആക്ഷനും കോമഡിയും കലര്‍ന്ന മേക്കിംഗും ചിത്രത്തെ മികച്ച വിഷു എന്റര്‍ടെയ്നര്‍ ആക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിന് ആക്ഷന്‍ ഒരുക്കിയിരിക്കുന്നത്.

Advertisement