വ്യാജവാര്‍ത്തയാണ് അത് പ്രചരിപ്പിക്കരുത്: മുന്നറിയിപ്പുമായി മധുരരാജ ടീം

14

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മധുരരാജയില്‍ സണ്ണി ലിയോണ്‍ എത്തുന്നുവെന്ന് അറിഞ്ഞത് മുതല്‍ ആരാധകര്‍ കൂടുതല്‍ ആവേശത്തിലാണ്.

Advertisements

എന്നാല്‍ അടുത്തിടെ സണ്ണി ലിയോണിന്റേതായി പുറത്തു വന്ന പോസ്റ്ററുകള്‍ വ്യാജമാണെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

സണ്ണി ലിയോണിന്റെ ചിത്രം ഉള്‍പ്പെടുത്തി മധുരരാജയുടെ ഔദ്യോഗിക പോസ്റ്റര്‍ എന്ന രീതിയില്‍ വ്യാജ പോസ്റ്റര്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സ്ഥിരീകരണവുമായി അണിയറ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരിക്കുന്നത്.

സണ്ണി ലിയോണിന്റെ ഔദ്യോഗിക പോസ്റ്റര്‍ പുറത്തുവിട്ടിട്ടില്ലെന്നും സിനിമയെ ആക്ഷേപിക്കാനാണോ ഈ നീക്കമെന്നും ഇവര്‍ ചോദിക്കുന്നു.

ചിത്രത്തിലെ ഒരു ഗാനരംഗത്തിലാണ് സണ്ണി ലിയോണ്‍ അഭിനയിക്കുന്നത്. നേരത്തെ മമ്മൂട്ടിക്കൊപ്പമുള്ള സണ്ണിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ചിത്രത്തിന്റെ റിലീസിംഗ് അടുത്തതോടെ ഏറെ ആവേശത്തിലാണ് ആരാധകര്‍. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം തമിഴ് താരം ജയ്യും പ്രധാന വേഷത്തിലെത്തുന്നു.

Advertisement