മലയാളത്തില്‍ വമ്പന്‍ ഹിറ്റായി മാറിയ മമ്മൂട്ടിച്ചിത്രം മധുരരാജ അന്യഭാഷാ ഇന്‍ഡസ്ട്രികളെയും വിസ്മയിപ്പിക്കുകയാണ്. ചിത്രം റീമേക്ക് ചെയ്യാനുള്ള അവകാശത്തിനായി തമിഴിലും തെലുങ്കിലും കടുത്ത മത്സരമാണ് നടക്കുന്നത്.
തമിഴകത്താണ് ഉടന്‍ തന്നെ റീമേക്ക് ചെയ്യണമെന്നുള്ള ലക്ഷ്യവുമായി വമ്പന്‍ നിര്‍മ്മാതാക്കള്‍ രംഗത്തുവന്നിരിക്കുന്നത്.
സമീപകാലത്ത് മലയാള സിനിമ കണ്ട ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മധുരരാജ മാറുകയാണ്. ഉദയ്കൃഷ്ണയുടെ തിരക്കഥ, വൈശാഖിന്റെ സംവിധാനം, മമ്മൂട്ടിയുടെ തകര്‍പ്പന്‍ പ്രകടനം, സലിം കുമാറിന്റെ ഗംഭീര കോമഡി.
സണ്ണി ലിയോണിന്റെ ഐറ്റം ഡാന്‍സ്, പീറ്റര്‍ ഹെയ്‌നിന്റെ കിടിലന്‍ സ്റ്റണ്ട് രംഗങ്ങള്‍ തുടങ്ങി എണ്ണിയാലൊതുങ്ങാത്ത സവിശേഷതകളുമായാണ് മധുരരാജ കളം പിടിച്ചത്.
മധുരരാജയുടെ ടിക്കറ്റ് കിട്ടാനില്ലാത്ത സാഹചര്യമായതുകൊണ്ട് അനവധി അധിക ഷോകള്‍ സംഘടിപ്പിക്കുകയാണ് തിയേറ്ററുകള്‍.
തമിഴകത്തെ വമ്പന്‍ ബാനറുകള്‍ ഈ മമ്മൂട്ടിച്ചിത്രത്തിന്റെ ബോക്‌സോഫീസ് പ്രകടനം കണ്ട് അമ്പരന്ന് ചിത്രത്തിന്റെ റീമേക്ക് റൈറ്റിനായി രംഗത്തെത്തി.
രജനികാന്തിനെയോ അജിത്തിനെയോ അവതരിപ്പിച്ചുകൊണ്ട് മധുരരാജ തമിഴിലെത്തിക്കാമോ എന്നാണ് അവര്‍ ആരായുന്നത്. അത് വൈശാഖ് തന്നെ സംവിധാനം ചെയ്യുമെന്നും സൂചനയുണ്ട്.
അതേസമയം, അമ്പതുകോടിയിലേക്ക് കുതിച്ചെത്തുന്ന മധുരരാജ ലോംഗ് റണ്‍ ഉറപ്പിച്ചു. ചിത്രം 10 മുതല്‍ 15 ദിവസത്തിനുള്ളില്‍ 100 കോടി എന്ന മാജിക് നമ്പര്‍ മറികടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.