മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മധുരരാജ എത്താൻ ഒരു മാസം ബാക്കി നില്‍ക്കെ ട്വിറ്ററില്‍ റെക്കോര്‍ഡുമായി സിനിമയുടെ മാസ്സ് വരവ് ആഘോഷമാക്കിയിരിക്കുകയാണ് ആരാധകര്‍.
മലയാള സിനിമയിൽ ആദ്യമായിട്ടായിരിക്കും ഒരു ചിത്രത്തിന് ഇത്തരത്തിലൊരു വമ്പന്‍ പ്രതികരണം ഓൺലൈനില്‍ ലഭിക്കുന്നത്. പോക്കിരി രാജയുടെ രണ്ടാം ഭാഗമായാണ് മധുരരാജ പ്രേക്ഷകരിലേക്ക് എത്തുക.
ആരംഭിച്ച് 22 മണിക്കൂർ കഴിഞ്ഞതും ഒരു ലക്ഷത്തിലേറെ ട്വീറ്റുകളുമായി റെക്കോര്‍ഡ് സ്ഥാപിച്ചത് #1MonthForMadhuraRaja എന്ന ഹാഷ് ടാഗാണ്.
എട്ട് വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും സംവിധായകന്‍ വൈശാഖും ഒന്നിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് നായിക സണ്ണി ലിയോൺ മലയാളത്തില്‍ വരുന്നുവെന്ന പ്രത്യേകതയുമുണ്ട്.
മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മധുരരാജ.
ഉദയകൃഷ്ണയുടേതാണ് തിരക്കഥ. പീറ്റർ ഹെയ്ൻ ആക്ഷൻ കൊറിയോഗ്രാഫി ഒരുക്കുന്ന ചിത്രം നെൽസൺ ഐപാണ് നിർമ്മിക്കുന്നത്.
ആര്‍ കെ സുരേഷ്, നെടുമുടി വേണു, വിജയരാഘവൻ, സലിം കുമാർ, അജു വർഗീസ്, ധർമജൻ ബോള്‍ഗാട്ടി, ബിജുക്കുട്ടൻ, സിദ്ധിഖ്, എം ആര്‍ ഗോപകുമാർ, കൈലാഷ്, ബാല, മണിക്കുട്ടൻ, സന്തോഷ് കീഴാറ്റൂർ, ചിത്രം 2019 വിഷു റിലീസായി തിയേറ്ററുകളിലെത്തും.