സൂപ്പര്‍ സംവിധായകന് വൈശാഖ് ഒരുക്കിയ മധുരരാജയ്ക്ക് മികച്ച വരവേല്‍പ്പാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഇന്നലെ രാവിലത്തെ ഷോകള്‍ക്ക് ശേഷം മികച്ച അഭിപ്രായം വന്നതോടെ ഇന്നലെ എല്ലാ പ്രമുഖ സെന്ററുകളിലെയും ഈവനിംഗ് ഷോകളില്‍ ഹൗസ്ഫുള് ബോര്‍ഡുകള്‍ ഉയര്‍ന്നു.
9 വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം രാജ തിരിച്ചെത്തിയിരിക്കുകയാണ്. ബോക്സോഫീല്‍ രാജതാണ്ഡവം.
പൂര്‍ണമായും മാസ് ഘടകങ്ങളും ആക്ഷനും കോമഡിയും കോര്‍ത്തിണക്കിയ ചിത്രം ഒരു പക്കാ ഫാമിലി എന്റര്ടെയ്നര് തന്നെയാണ്. ഈ വിഷുക്കാലം രാജയും കൂട്ടരും സ്വന്തമാക്കിയെന്ന് തന്നെ പറയാം.
കൊച്ചി മള്‍ട്ടിപ്ലക്സുകളില്‍ 16 ഷോകള്‍ മാത്രമാണ് ചിത്രത്തിന് അനുവദിക്കപ്പെട്ടിരുന്നത്. അതില്‍ 13 ഷോകളും ഹൗസ്ഫുള് ആയിരുന്നു.
5.7 ലക്ഷം രൂപയാണ് ചിത്രം കൊച്ചി മള്‍ട്ടിയില്‍ നിന്ന് നേടിയത്. തിരുവനന്തപുരം പ്ലക്സുകളില്‍ നിന്ന് മൊത്തമായി 9 ലക്ഷം രൂപയ്ക്കു മുകളില്‍ നിന്ന് നേടി.
നൂറിലധികം ഷോകളാണ് ഇന്നലെ രാത്രി പ്രേക്ഷകരുടെ തിരക്ക് കാരണം പല തിയറ്ററുകളിലും കൂട്ടിച്ചേര്‍ത്തപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ നാലിനും ഷോകള്‍ നടന്ന തിയറ്ററുകളുണ്ട്.