ആദ്യദിനത്തിലെ കളക്ഷനില്‍ പുതിയ റെക്കോര്‍ഡിടാന്‍ മധുരരാജ: മമ്മൂട്ടി വൈശാഖ് മാസ് പ്രകടനത്തിന് ഇനി ദിവസങ്ങള്‍ മാത്രം

25

വൈശാഖ് പുലിമുരുകന് ശേഷം സംവിധാനം ചെയ്യുന്ന മാസ് എന്റര്‍ടെയ്നര്‍ മധുരരാജ റിലീസ് ചെയ്യാന്‍ ഇനി ദിവസങ്ങള്‍ മാത്രം. മലയാളത്തിലെ ഏറ്റവും വലിയ മാസ് സിനിമയായിരിക്കും ഇതെന്നാണ് പ്രതീക്ഷ.

ഉദയ്കൃഷ്ണ തിരക്കഥയെഴുതുന്ന സിനിമയില്‍ മമ്മൂട്ടിയുടെ ആക്ഷന്‍ സീക്വന്‍സുകള്‍ തന്നെയായിരിക്കും പ്രധാന ആകര്‍ഷണം.

Advertisements

പീറ്റര്‍ ഹെയ്ന്‍ ഒരുക്കിയ അതിസാഹസിക സംഘട്ടനരംഗങ്ങളില്‍ ഡ്യൂപ്പില്ലാതെയാണ് മമ്മൂട്ടി അഭിനയിച്ചിരിക്കുന്നത്. ചിത്രത്തില്‍ പത്തിനടുത്ത് ആക്ഷന്‍ രംഗങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. മലയാള സിനിമയില്‍ ഇത്രയും നീണ്ടുനില്‍ക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ ആദ്യമായിട്ടാണെന്നാണ് വിവരം.

സണ്ണി ലിയോണിന്റെ തകര്‍പ്പന്‍ ഐറ്റം ഡാന്‍സാണ് മധുരരാജയുടെ മറ്റൊരു ഹൈലൈറ്റ്. ആദ്യമായാണ് ഒരു മലയാള സിനിമയില്‍ സണ്ണി ലിയോണ്‍ പ്രത്യക്ഷപ്പെടുന്നത്. ഈ ഗാനരംഗത്തിന് മാത്രം കോടികളാണ് ചെലവഴിച്ചിരിക്കുന്നത്.

മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലെ താരങ്ങള്‍ അണിനിരന്നിരിക്കുന്ന സിനിമ മൂന്ന് ഭാഷകളിലായാണ് റിലീസ് ചെയ്യുന്നത്.

സമൃദ്ധമായ വി എഫ് എക്‌സ് രംഗങ്ങള്‍ ഉള്ള സിനിമയുടെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ഷാജി കുമാറാണ്. ജഗപതിബാബു ആണ് വില്ലന്‍. തമിഴ് താരം ജയ് ആദ്യമായി ഈ സിനിമയിലൂടെ മലയാളത്തിലെത്തുന്നു.

തിയേറ്ററുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡിടാനും ഒപ്പം കളക്ഷനില്‍ മലയാളത്തിലെ അടുത്ത പുലിമുരുകനാകാനുമാണ് മധുരരാജ എത്തുന്നത്.

ഇതുവരെ മലയാള സിനിമ സാക്ഷ്യം വഹിച്ചിട്ടില്ലാത്ത രീതിയില്‍ വൈഡായ ഒരു റിലീസ് ആണ് മധുരരാജയ്ക്ക് ഉണ്ടാവുക. ആദ്യദിനത്തില്‍ ഒരു ഇന്ത്യന്‍ സിനിമ സൃഷ്ടിക്കുന്ന ഏറ്റവും വലിയ കളക്ഷനാണ് മധുരരാജ ലക്ഷ്യം വയ്ക്കുന്നത്.

Advertisement