എംജിആറിന്റെ മകളെ വിവാഹം ചെയ്തു; ചെന്നൈയിലേക്ക് കൂടുമാറിയതോടെ സീരിയലുകളുടെ തലതൊട്ടപ്പനായി; മധുമോഹന്റെ ജീവിതം ഇങ്ങനെ

331

ദൂരദര്‍ശന്റെ പ്രതാപകാലത്ത് സീരിയലുകളിലൂടെ വീടുകളിലെ സ്വീകരണമുറിയെ സമ്പന്നമാക്കിയ കലാകാരനാണ് മധു മോഹന്‍. മാനസി, സ്‌നേഹ സീമ തുടങ്ങി ഒരു പിടി മെഗാപരാമ്പരകള്‍ മലയാളിക്ക് സമ്മാനിച്ച പ്രതിഭാശാലിയാണ് അദ്ദേഹം

മലയാളത്തിലെ മെഗാസീരിയലിന്റെ പിതാവ് എന്നറിയപ്പെടുന്ന സാക്ഷാല്‍ മധുമോഹന്‍ ഇപ്പോള്‍ തമിഴകത്ത് എംജി ആറിന്റെ വീട്ടിലാണ് താമസമെന്ന് പറഞ്ഞാല്‍ ആരുമൊന്ന് അത്ഭുതപ്പെടും. മലയാള ടെലിവിഷന്‍ ചരിത്രത്തിലെ ആദ്യ മെഗാസീരിയലായ ‘മാനസി’യിലൂടെ മിനിസ്‌ക്രീന്‍ ചരിത്രത്തില്‍ ഇടംപിടിച്ച വ്യക്തിയാണ് മധു മോഹന്‍.

Advertisements

ദൂരദര്‍ശനില്‍ സംവിധാനം ചെയ്ത മാനസി, സ്‌നേഹസീമ തുടങ്ങിയ സീരിയലുകളാണ് മലയാളി പ്രേക്ഷകര്‍ക്ക് മെഗാസീരിയല്‍ എന്താണെന്ന് മനസിലാക്കി കൊടുത്തത്. ഇന്നത്തെ മലയാളം സീരിയലുകള്‍ സംതൃപ്തി നല്‍കാറില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. നടനും സംവിധായകനുമൊക്കെ ഉപരിയായി മധുമോഹന്‍ ഒരു മജീഷ്യനുമാണ്.

ഈയടുത്ത് അദ്ദേഹം അന്തരിച്ചെന്ന തരത്തില്‍ വ്യാജവാര്‍ത്തകളും പ്രചരിച്ചിരുന്നു. ഇതിനെതിരെ അദ്ദേഹം തന്നെ രംഗത്തെത്തിയതോടെ വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ് മധുമോഹന്‍ എന്ന ആദ്യകാല മലയാള സീരിയലിന്റെ പിതാവ്.

ALSO READ- ആദ്യ രാത്രിക്കായി മുറിയിലേക്ക് കയറാന്‍ പറഞ്ഞതോടെ ഞാന്‍ കരച്ചിലായി; അമ്മ അടിച്ചാണ് സമ്മതിപ്പിച്ചത്; ചേട്ടന്‍ അരികില്‍ വന്ന് ആശ്വസിപ്പിച്ചു; വെളിപ്പെടുത്തി നളിനി

ഇപ്പോഴിതാ ജഗദീഷ് അവതാരകനായി എത്തുന്ന പണം തരും പടം എന്ന ഷോയില്‍ പങ്കെടുത്ത് സ്വകാര്യ ജീവിതത്തെ കുറിച്ച് തുറന്ന്പറഞ്ഞ മധു മോഹന്റെ വാക്കുകള്‍ വൈറലാവുകയാണ്.

തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാറും തമിഴ്‌നാട് മുഖ്യമന്ത്രിയുമായിരുന്ന എംജിആര്‍ എന്ന തലൈവര്‍ തന്റെ അടുത്ത ബന്ധുവാണെന്ന് പറയുകയാണ് മധുമോഹന്‍. എംജി ആറിന്റെ ആദ്യത്തെ വളര്‍ത്തുമകളായ രാധയെയാണ് എന്റെ അമ്മാവനായ ഗോപാലകൃഷ്ണന്‍ വിവാഹം ചെയ്തത്. ആ സമയത്തു തന്നെ എംജി ആറിന്റെ മറ്റൊരു വളര്‍ത്തുമകളെ എനിക്ക് വേണ്ടി വിവാഹം ആലോചിക്കുകയായിരുന്നു. ഡല്‍ഹിയില്‍ ജോലിചെയ്‌യുന്ന കാലത്തായിരുന്നു വിവാഹം. പിന്നീട് ചെന്നൈയിലേക്ക് മാറുകയായിരുന്നു. ഭാര്യയും ഒരു മകനുമാണ് തന്റെ കുടുംബമെന്നും മധു മോഹന്‍ പറയുന്നു.

ALSO READ-ഇഴുകി ചേര്‍ന്ന്, കോരിത്തരിപ്പിക്കുന്ന രംഗങ്ങളുമായി പ്രിയ വാര്യരും സര്‍ജാനോ ഖാലിദും; സ്വയം മറന്നുള്ള അഭിനയം കണ്ട് രോമാഞ്ചം വന്നെന്ന് ആരാധകര്‍; ഡിലീറ്റഡ് വീഡിയോ

തന്റെ മകന്‍ ആനന്ദ് ഗ്രാഫിക് ഡിസൈനിങ്ങില്‍ പഠനം പൂര്‍ത്തിയാക്കി ഓസ്‌ട്രേലിയയില്‍ നെറ്റ്‌വര്‍ക്ക് കമ്പിനിയില്‍ ജോലി ചെയ്യുകയാണെന്ന് മധുമോഹന്‍ പറയുന്നു. മലയാളത്തില്‍ നിരവധി പ്രൊജക്ടുകല്‍ സിനിമയടക്കം ചെയ്തയാള്‍ ഇനിയും മലയാളത്തിലേയ്ക്ക് തിരിച്ചെത്തുമോ എന്ന ചോദ്യത്തിന് മലയാള സിനിമയില്‍ ഇപ്പോള്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്.

അത് വരുത്തിയാല്‍ മലയാളത്തില്‍ പ്രൊജക്ടുകള്‍ ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് മധുമോഹന്‍ പറയുന്നത്. സീരിയലിലും സിനിമയിലും ഒരുപാട് മേക്കപ്പ് ഇടുന്നതിനോട് വെറുപ്പുള്ള ആളാണ് താനെന്നാണ് അ്ദദേഹം പറയുന്നത്. താന്‍ അഭിനയിക്കുന്നതും അഭിനയവും തന്റെ ഭാര്യയ്ക്ക് ഇഷ്ടമാണെന്ന് മധു മോഹന്‍ പറയുന്നു.

Advertisement