കഴിഞ്ഞ ദിവസം ആയിരുന്നു സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് ദുൽഖർ സൽമാനൊപ്പം സഹോദരൻ ഗോകുൽ സുരേഷിനുമൊപ്പം നിൽക്കുന്ന ഫോട്ടോ പങ്കുവെച്ചത്. ലെഗസി എന്ന അടിക്കുറിപ്പോടെയാണ് മാധവ് ചിത്രം പങ്കുവച്ചത്. പിന്നാലെ നിരവധി കമന്റും വന്നു.
ഇതിനിടെ ഒരു പരിഹാസ കമന്റിന് മാധവ് നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
മാധവിൻറെ ലെഗസി എന്ന കമൻറിനാണ് ഒരാൾ മറുപടി എഴുതിയത് ഇത് ലെഗസിയല്ല നെപ്പോട്ടിസമാണ് എന്നാണ് ഒരാളുടെ കമൻറ്. അതിന് മാധവ് നൽകിയ മറുപടി ഇങ്ങനെയായിരുന്നു. ‘മറ്റെത് തൊഴിൽ രംഗം പോലെയും നെപ്പോട്ടിസം അവസരം ഉണ്ടാക്കും, നമ്മുക്ക് കാത്തിരിക്കാം’ എന്നാണ് മാധവ് എഴുതിയത്. എന്തായാലും മാധവിന് വലിയ പിന്തുണ ലഭിക്കുന്നുണ്ട്.
അതേസമയം സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹം ഗുരുവായൂർ അമ്പലത്തിൽ വച്ച് ആയിരുന്നു നടന്നത്. വിവാഹത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവർ പങ്കെടുത്തു . വലിയ ആഘോഷം ഒന്നുമില്ലാതെ ആയിരുന്നു വിവാഹം. അതുകൊണ്ടുതന്നെ ഇത് പ്രേക്ഷകർക്കും ഒത്തിരി ഇഷ്ടപ്പെട്ടു. ചടങ്ങിൽ മലയാള സിനിമയിലെ താരനിര പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.