മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിയാകനം ഗായകനുമാണ് ഗോപി സുന്ദര്‍. മലയാളത്തിന്റെ പ്രിയ ഗായിക അമൃത സുരേഷുമായുള്ള ഗോപിസുന്ദറിന്റെ വിവാഹം വലിയ വാര്‍ത്ത ആയിരുന്നു. വര്‍ഷങ്ങളായി ഗായിക അഭയ ഹിരണ്‍മയിയും ആയി ലിവിങ് ടുഗദര്‍ ജീവിതം നയിച്ചതിന് ശേഷം അടുത്തിടെയായിരുന്നു ഇരുവരും പിരിഞ്ഞത്.
അതിന് ശേഷമായാണ് ഗോപി സുന്ദറിന്റെ ജീവിതത്തിലേക്ക് അമൃത സുരേഷ് എത്തിയത്. അതിനും മുമ്പ് ഭാര്യ പ്രിയയെയും രണ്ടുമക്കളേയും തഴഞ്ഞാ യിരുന്നു ഗോപി സുന്ദര്‍ അഭയ ഹിരണ്‍മയിയുമായി അടുത്തത്. അമൃതാ സുരേഷ് ആവട്ടെ നടന്‍ ബാലയും ആയുള്ള വിവാഹ ബന്ധം വേര്‍പിരിഞ്ഞതിന് ശേഷമാണ് ഗോപി സുന്ദറുമായി അടുത്തത്.
പ്രിയയുമായി നിയമപരമായി ഇതുവരെ വിവാഹമോചനം നേടാത്ത ഗോപി സുന്ദര്‍ തന്റെ മക്കളെ കുറിച്ചും ഇടയ്ക്ക് സംസാരിക്കാറുണ്ടട്. ഇവര്‍ക്ക് രണ്ടു ആണ്‍ മക്കളാണുള്ളത്. മാധവ്, യാദവ് എന്നാണ് മക്കളുടെ പേര്. ഗോപിയുടെ മൂത്ത മകന്‍ മാധവ് അച്ഛനെ പോലെ സംഗീതത്തിലാണ ്കഴിവ് തെളിയിച്ചിരിക്കുന്നത്. ഗിറ്റാറിസ്റ്റാണ് താരം.
സോഷ്യല്‍മീഡിയയിലും ഇന്‍സ്റ്റാഗ്രാമിലും വളരെ സജീവമാണ് മാധവ്. ഒരു ഗിറ്റാറിസ്റ്റ് കൂടിയായ മാധവിന്റെ വിഡിയോകള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വളരെ ശ്രദ്ധ നേടുന്നുണ്ട്. സ്റ്റേജ് ഷോകളും ചെയ്യാറുണ്ട് മാധവ് . കൂടാതെ അമ്മയെ ഏറെ സ്‌നേഹിക്കുന്ന മാധവ് തങ്ങളുടെ ഓരോ സന്തോഷ നിമിഷവും പോസ്റ്റ് ചെയ്യാറുണ്ട്.
ഇതിനിടെ, സംഗീത ലോകത്തേക്ക് ചുവട് വെച്ച മകന്‍ മാധവിന് ആശംസയുമായി രംഗത്തെത്തിയ അച്ഛന്‍ ഗോപി സുന്ദറിന്റെ കുറിപ്പാണ് വീണ്ടും ചര്‍ച്ചയാകുന്നത്.
കത്തില്‍ താരം പറയുന്നത്, അച്ഛനെന്ന നിലയില്‍ എനിക്ക് അഭിമാനം തോന്നിയ നിമിഷമാണെന്നും പ്രിയപ്പെട്ട മകനേ ഒരുപാട് ദൂരം പോവാനുണ്ടെന്നുമാണ്. ആത്മസമര്‍പ്പണത്തോടെ മുന്നേറുക, സംഗീതം നിന്റെ രക്തത്തിലുണ്ട് എന്നും ഗോപി സുന്ദര്‍ കുറിക്കുന്നത്.
എന്നാല്‍, അച്ഛനെ കുറിച്ച് രൂക്ഷമായ ഭാഷയിലാണ് മാധവ് സംസാരിക്കാറുള്ളത്. അച്ഛന്റെ മോശം സ്വഭാവങ്ങളും ഒരിക്കലും ഞങ്ങളെ സ്വാധീനിക്കുക പോലുമില്ല, ഒരിക്കലും അച്ഛനെ പോലെ ആകാന്‍ താന്‍ ആഗ്രഹിക്കുന്നില്ല എന്നൊക്കെയാണ് മാധവ് പറയാറുള്ളത്.
മാധവിന്റെ ഈ വാക്കുകളോട് സുഹൃത്ത് പറയുന്നത്, ‘നിങ്ങളുടെ അമ്മയ്ക്ക് കൂടുതല്‍ പിന്തുണ നല്‍കുക. നിങ്ങള്‍ നിങ്ങളുടെ കുടുംബത്തെ സ്നേഹിക്കുന്ന ഒരുദിവസം നിങ്ങള്‍ നിങ്ങളുടെ അമ്മയുടെ സ്നേഹം തിരിച്ചറിയും’- എന്നുമാണ്.
ഇതിനോടാണ് രൂക്ഷമായി മാധവ് പ്രതികരിച്ചത്. അച്ഛന്റെ മോശം സ്വഭാവങ്ങളൊന്നും ഞങ്ങളെ ഒരിക്കലും സ്വാധീനിക്കുക പോലുമില്ല, ഒരിക്കലും അച്ഛനെ പോലെ ആകാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. അദ്ദേഹം ഒരിക്കലും തിരിച്ചു വരില്ലെന്നും ആ മടങ്ങിവരവ് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും അങ്ങനെ ഒരു കാര്യം ആരും പ്രതീക്ഷിക്കേണ്ടെന്നും മാധവ് പറയുന്നു. അമ്മയാണ് ഞങ്ങള്‍ക്ക് എല്ലാം.. അമ്മ തന്നെയാണ് ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷം- എന്നും താരം പറഞ്ഞിരുന്നു.