എനിക്കിനി ജീവിക്കണ്ട; ആത്മഹത്യക്ക് വരെ ശ്രമിച്ചു; ഈ ആശ്ലീല വീഡിയോകൾ എന്റേതല്ല; അപേക്ഷയുമായി എം80 മൂസ സീരിയൽ താരം അഞ്ജു

24

സമൂഹമാധ്യമങ്ങൾ വ്യാപകമായതോടെ ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്ന സ്ത്രീകൾ ആണ്.

മോർഫ് ചെയ്യപ്പെട്ട അശ്ലീല ചിത്രങ്ങളും, വീഡിയോകളും അവർക്കെതിരെ വ്യാപകമായി പ്രചരിക്കാറുണ്ട്.

Advertisements

ഒരു സെലിബ്രിറ്റി ആണെങ്കിൽ പിന്നെ പറയുകയും വേണ്ട. ഇപ്പോൾ അങ്ങനെ ഒരു സംഭവത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് എം80 മൂസയിലെ നായിക.

തന്റേതെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന അശ്ലീല വീഡിയോകൾ തന്റേതല്ലെന്ന് വ്യക്തമാക്കി സീരിയൽ താരം അഞ്ജു.

നടി സുരഭി ലക്ഷ്മിക്കൊപ്പം ഫേസ്ബുക്ക് ലൈവിൽ വന്നാണ് അഞ്ജു ഈ വ്യാജ വാർത്തകളോട് പ്രതികരിച്ചത്.

സ്വകാര്യ ചാനലിൽ സംപ്രേക്ഷണം ചെയ്തിരുന്ന എം80 മൂസ എന്ന സീരിയലിൽ സുരഭിയുടെ മകളായി വേഷമിട്ടിരുന്നത് അഞ്ജുവായിരുന്നു.

രണ്ടു വർഷം മുൻപ് അഞ്ജുവിന്റേതെന്ന പേരിൽ ഒരു അശ്‌ളീല വീഡിയോ പ്രചരിച്ചിരുന്നെന്നും എന്നാൽ അന്നത് തങ്ങൾ സീരിയസ് ആയി എടുത്തിരുന്നില്ലെന്നും സുരഭി പറയുന്നു.

എന്നാൽ ഇപ്പോൾ വീണ്ടും ആ വീഡിയോ പ്രചരിക്കുകയാണെന്നും അതിൽ ഉള്ള പെൺകുട്ടിക്ക് അഞ്ജുവിന്റെ ചെറിയ മുഖ സാദൃശ്യം മാത്രമേയുള്ളു അത് അഞ്ജുവല്ല എന്നും സുരഭി പറഞ്ഞു.

മുമ്പ് ഇത്തരം ഒരു വീഡിയോ പ്രചരിച്ചതിന്റെ പേരിൽ അഞ്ജു ആത്മഹത്യക്ക് ശ്രമിച്ചിരുന്നെന്നും അമ്മ കണ്ടത് കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്നും തങ്ങളുടെ നിരന്തരമായ പ്രയത്‌നം കൊണ്ടാണ് അഞ്ജുവിനെ പഴയ പോലെയാക്കാൻ സാധിച്ചതെന്നും സുരഭി വ്യക്തമാക്കി.

ഈ വീഡിയോയുടെ പേരിൽ താനും തന്റെ കുടുംബവും കടുത്ത മാനസിക സംഘർഷങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്നും വീഡിയോയ്ക്ക് എതിരേ പരാതിപ്പെട്ടിരുന്നെങ്കിലും ഫലമൊന്നും ഉണ്ടായില്ലെന്നും വീഡിയോ വീണ്ടും പ്രചരിച്ചുകൊണ്ടിരിക്കുകയാണെന്നും അഞ്ജു പറയുന്നു.

ആ വീഡിയോയിലുള്ളത് താനല്ലെന്നും ദയവ് ചെയ്ത് ഇത്തരം വീഡിയോ പ്രചരിപ്പിക്കരുതെന്നും താനൊരു തെറ്റും ചെയ്തിട്ടില്ലെന്നും അഞ്ജു വ്യക്തമാക്കി.

അടുത്തിടെ പ്രമുഖ സീരിയലിൽ അമ്മ വേഷം ചെയ്യുന്ന നടിയുടെ വീഡിയോ പ്രചരിച്ചിരുന്നു. എന്നാൽ അവരുമായി ബന്ധമുള്ള യുവാവ് തന്നെയായിരുന്നു വീഡിയോ പ്രചരിപ്പിച്ചത്.

അഞ്ജുവിനോട് മുഖ സാദൃശ്യമുള്ള ഒരു പെൺകുട്ടിയുടെ അശ്ലീല വീഡിയോ കുറച്ചു നാളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇത് അഞ്ചുവാണെന്ന രീതിയിൽ ആണ് പ്രചരണം നടക്കുന്നത്.

ഇത് താകൻ അല്ലെന്നും ഇതിന്റ പേരിൽ ഒരുരാട് പ്രശ്നങ്ങളിലൂടെ താൻ കടന്നുപോയെന്നും പറയുകയാണ് അഞ്ചു.

സീരിയലിലെ മറ്റൊരു പ്രധാനതാരമായ സുറബിക്കൊപ്പം എത്തിയാണ് അഞ്ചു ഇക്കാര്യം വ്യക്തമാക്കുന്നത്.

ഈ പ്രശ്നത്തിന്റെ പേരിൽ ആക്മഹത്യക്ക വരെ ശ്രമിച്ചുവെന്ന് സുരഭി പറയുന്നു.ഇനി അവളെ ഉപദ്രവിക്കരുതെന്നും സുരഭി അപേക്ഷിക്കുന്നുണ്ട്.

Advertisement