ഡിസംബര്‍ 14ന് ശ്രീകുമാര്‍ മേനോന്‍ ചിത്രം ഒടിയന്‍ തീയേറ്ററുകളിലെത്തുന്നത് കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ ലൂസിഫറിന്റെ ടീസറും ഒടിയനൊപ്പം എത്തുമെന്നാണ് റിപ്പോര്‍ട്ട്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ലൂസിഫറിനുണ്ട്.
സ്റ്റീഫന്‍ നെടുമ്പിള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനായാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. മോഹന്‍ലാലിന്റെ ഇഷ്ടക്കാര്‍ക്ക് വേണ്ടിയുള്ള ഒരുപാട് നല്ല മുഹൂര്‍ത്തങ്ങള്‍ ഈ കഥാപാത്രത്തില്‍ നിന്നും ലഭിക്കുമെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് മുരളിഗോപി വ്യക്തമാക്കിയിരുന്നു.
അതേസമയം, റിലീസിന് മുമ്പ് തന്നെ റെക്കോഡുകള്‍ ഭേദിക്കുകയാണ് മോഹന്‍ലാല്‍-ശ്രീകുമാര്‍ മേനോന്‍ ടീമിന്റെ ഒടിയന്‍. ഉക്രൈനില്‍ ഒടിയന്‍ റിലീസ് ചെയ്യും എന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അറിയിച്ചതിനു പിന്നാലെ ജര്‍മ്മനിയിലും ഒടിയന്‍ എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍.
ജര്‍മ്മനിയില്‍ ഫാന്‍സ് ഷോയുമായാണ് ഒടിയന്‍ എത്തുന്നത്. ഇതിനു പുറമെ പോളണ്ട്, ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ, ജപ്പാന്‍, ഗള്‍ഫ് രാജ്യങ്ങള്‍, യു എസ് എ, യു കെ, ഇറ്റലി എന്നിവിടങ്ങളിലും ഒടിയന്‍ എത്തും. മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും ഒപ്പം ആഫ്രിക്കന്‍ രാജ്യങ്ങളിലും ഒടിയന്‍ എത്തും എന്നാണ് സൂചന.
ഏറ്റവും പ്രതീക്ഷയുണര്‍ത്തുന്ന ഇന്ത്യന്‍ ചിത്രങ്ങളുടെ ഐഎംഡിബി ലിസ്റ്റില്‍ യന്തിരന്‍ 2.0യെയും ഷാരൂഖ് ഖാന്റെ സീറോയെയും മറി കടന്ന് ഒടിയന്‍ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു.
ഒരു മലയാള ചിത്രം ഈ ലിസ്റ്റില്‍ ഇടം നേടുന്നത് ആദ്യമാണ്. ബോളിവുഡ് മുന്‍ താരങ്ങളായ രണ്‍വീര്‍ സിംഗിന്റെയും ഇമ്രാന്‍ ഹാഷ്മിയുടെയും ചിത്രങ്ങളെ ബഹുദൂരം പിന്നിലാക്കിയാണ് മോഹന്‍ലാലിന്റെ ഒടിയന്‍ മുന്നിലെത്തിയത്.