വളരെ ചുരുങ്ങിയ കാലം കൊണ്ട് സിനിമ ആരാധകർക്കിടയിൽ തന്റേതായ സ്ഥാനമുണ്ടാക്കി എടുത്ത താരമാണ് ലുക്മാൻ അവറാൻ. ‘സപ്തമശ്രീ തസ്‌കര’ സിനിമയിലെ ചെറിയ വേഷത്തിലൂടെയാണ് ലുക്മാൻ സിനിമയിലെത്തിയത്. പിന്നീട് KL 10, വള്ളീം തെറ്റി പുള്ളീം തെറ്റി, പോപ്പ്കോൺ, കലി, ഗോദ, സുഡാനി ഫ്രം നൈജീരിയ, c/o സൈറ ബാനു, കക്ഷി അമ്മിണിപ്പിള്ള, വൈറസ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായി.
പിന്നീട് മമ്മൂട്ടി നായകനായ ‘ഉണ്ട’യിലെ ബിജു കുമാർ എന്ന കഥാപാത്രമാണ് ലുക്മാനെ ഏറെ പ്രശസ്തനാക്കിയത്. പിന്നീട് ഓപ്പറേഷൻ ജാവ വലിയ വിജയമായതോടെ ലുക്മാന്റെ കരിയറിലും വിജയം തുടർക്കഥയാവുകയായിരുന്നു. തല്ലുമാല, സൗദി വെള്ളക്ക, ആളങ്കം എന്നിവയാണ് ലുക്മാന്റെ ലേറ്റസ്റ്റ് ഹിറ്റുകൾ.
അതേസമയം, തന്റെ സിനിമാ മോഹങ്ങൾക്ക് പിന്തുണ നൽകിയത് ഉമ്മയാണ് എന്ന് പറയുകയാണ് ലുക്മാൻ. സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം തന്റെ ഉമ്മയോട് മാത്രമാണ് പറഞ്ഞിരുന്നതെന്നും എല്ലാ പിന്തുണയും ഉമ്മയാണ് നൽകിയതെന്നും ലുക്മാൻ പറയുന്നത്.
എൻജിനിയറിങ് കഴിഞ്ഞ് ട്രെയിനിയായി ജോലി ചെയ്യുകയാണെന്ന് പറഞ്ഞാണ് സിനിമാ മോഹവുമായി ഇറങ്ങിയത്. വീട്ടിൽ ഉമ്മ ഒഴികെ ബാക്കി എല്ലാവരും ട്രെയിനിയായി ജോലി ചെയ്യുകയാണ് എന്നുതന്നെയാണ് കരുതിയിരുന്നത്.
സിനിമയിലെ തന്റെ കരിയറിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഉമ്മയാണെന്നും ലുക്മാൻ റെഡ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. സിനിമാ സ്വപ്നം ഉമ്മയോട് മാത്രമാണ് പറഞ്ഞിരുന്നത്. വീട്ടിൽ വേറെയാരോടും അങ്ങനെ ഒന്നും പറഞ്ഞിട്ടുണ്ടായിരുന്നില്ല. എൻജിനിയറിങ് കഴിഞ്ഞ് ട്രെയിനിയായി ജോലി ചെയ്യുന്ന ശമ്പളമാണ് വീട്ടിൽ തരുന്നതെന്ന് പറഞ്ഞാണ് പണം അയച്ചിരുന്നത്.
ചില മാസങ്ങളിൽ വീട്ടിലേക്ക് പൈസ അയച്ചുകൊടുക്കാൻ പറ്റിയിരുന്നില്ല, അപ്പോൾ ഉമ്മ സ്വർണം വല്ലതും പണയം വെച്ച് പണം കണ്ടെത്തും. അടുത്ത പ്രാവശ്യം കിട്ടുമ്പോൾ തന്നാൽ മതിയെന്ന് പറയുമായിരുന്നെന്നും താരം വെളിപ്പെടുത്തുന്നു.
ഉമ്മ ശരിക്കും എന്റെ കൂടെ നിന്നിരുന്നു. ഇതും കൂടി നോക്ക്, ഇല്ലെങ്കിൽ ഗൾഫിലേക്ക് പൊയ്‌ക്കോ എന്നുപറയും. ജീവിതത്തിൽ ആദ്യമായി ആ ഉമ്മ തിയേറ്ററിൽ വന്ന് ഉണ്ടയും തല്ലുമാലയും ഓപ്പറേഷൻ ജാവയും കണ്ടു. തനിക്കു ആദ്യം നടനാവുക എന്നൊക്കെ പറയാൻ തന്നെ മടി ആയിരുന്നെന്നും ലുക്മാൻ പറഞ്ഞു.
നടനായതിൽ ഉമ്മക്ക് വലിയ സന്തോഷമായിരുന്നു. താനൊക്കെ എത്ര വേദനിച്ചിട്ടുണ്ടെന്ന് അറിയോന്ന് ചോദിക്കും. തന്റെ സിനിമാ വരവിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഉമ്മയായിരിക്കുമെന്നും ലുക്മാൻ പറയുകയാണ്.