ഞാനൊരു മമ്മൂക്ക ഫാന്‍, മോഹന്‍ലാല്‍ ഫാന്‍സുമായി പലപ്പോഴും തര്‍ക്കിച്ചിട്ടുണ്ട്, തുറന്നുപറഞ്ഞ് ലുക്ക്മാന്‍ അവ്‌റാന്‍

174

വളരെ ചുരുങ്ങിയ കാലം കൊണ്ട് സിനിമ ആരാധകര്‍ക്കിടയില്‍ തന്റേതായ സ്ഥാനമുണ്ടാക്കി എടുത്ത താരമാണ് ലുക്മാന്‍ അവറാന്‍. ‘സപ്തമശ്രീ തസ്‌കര’ സിനിമയിലെ ചെറിയ വേഷത്തിലൂടെയാണ് ലുക്മാന്‍ സിനിമയിലെത്തിയത്. പിന്നീട് KL 10, വള്ളീം തെറ്റി പുള്ളീം തെറ്റി, പോപ്പ്‌കോണ്‍, കലി, ഗോദ, സുഡാനി ഫ്രം നൈജീരിയ, c/o സൈറ ബാനു, കക്ഷി അമ്മിണിപ്പിള്ള, വൈറസ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായി.

lukman avaran1

Advertisements

പിന്നീട് മമ്മൂട്ടി നായകനായ ‘ഉണ്ട’യിലെ ബിജു കുമാര്‍ എന്ന കഥാപാത്രമാണ് ലുക്മാനെ ഏറെ പ്രശസ്തനാക്കിയത്. പിന്നീട് ഓപ്പറേഷന്‍ ജാവ വലിയ വിജയമായതോടെ ലുക്മാന്റെ കരിയറിലും വിജയം തുടര്‍ക്കഥയാവുകയായിരുന്നു. തല്ലുമാല, സൗദി വെള്ളക്ക, ആളങ്കം, സുലൈഖ മന്‍സില്‍ എന്നിവയാണ് ലുക്മാന്റെ ലേറ്റസ്റ്റ് ഹിറ്റുകള്‍.

Also Read: ചുമ്മാ ഒരു സഹോദരിയുടെ റോളാവരുതെന്ന് ആദ്യമേ പറഞ്ഞിരിന്നു, അങ്ങനെ കുറച്ച് ഫൈറ്റ് സീനൊക്കെ കിട്ടി, പക്ഷേ അതൊക്കെ കട്ട് ചെയ്തു, ലിയോയെ കുറിച്ച് മഡോണ പറയുന്നു

ഇപ്പോഴിതാ മലയാള സിനിമയിലെ താരരാജാവ് മമ്മൂട്ടിയെ കുറിച്ച് ലുക്ക്മാന്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. താന്‍ ചെറുപ്പം മുതലേ മമ്മൂട്ടി ആരാധകനാണെന്നും മമ്മൂട്ടി ഫാന്‍സ് അസോസിയേഷനില്‍ ചേരാന്‍ വേണ്ടി മാത്രം ഗുരുവായൂരില്‍ പോയിട്ടുണ്ടെന്നും കോളേജുകളിലൊക്കെ ഫ്‌ലക്‌സ് വെച്ചിട്ടുണ്ടെന്നും ലുക്ക്മാന്‍ പറയുന്നു.

അന്നൊക്കെ അടിച്ചുപൊളിക്കുകയെന്നതായിരുന്നു തന്റെ രീതി. തന്റെ ഫ്രണ്ട്‌സില്‍ പലരും മോഹന്‍ലാല്‍ ഫാന്‍സും ഉണ്ടായിരുന്നു. അവരുമായി പലപ്പോഴും തര്‍ക്കിക്കേണ്ട സന്ദര്‍ഭമുണ്ടായിട്ടുണ്ടെന്നും പിന്നീട് താന്‍ വലുതായി കുറച്ചൊക്കെ പക്വത വന്നപ്പോഴാണ് മമ്മൂട്ടിയും മോഹന്‍ലാലും അഭിനയത്തിന്റെ കാര്യത്തില്‍ ലെജന്റുകളാണെന്ന് മനസ്സിലായതെന്നും ലുക്ക്മാന്‍ പറയുന്നു.

Also Read: ഒരുപാട് വര്‍ഷങ്ങളായി എനിക്കറിയാം, സര്‍ എന്താണെന്നും എങ്ങനെ ആണെന്നും അറിയാം; നടി ശ്രീവിദ്യാ മുല്ലശ്ശേരി

മമ്മൂട്ടിയും മോഹന്‍ലാലും തങ്ങളുടെ മലയാള സിനിമയിലെ പൊസിഷന്‍ അത്രത്തോളം ഉറപ്പിക്കണമെങ്കില്‍ അവര്‍ അത്രയും ലെജന്‍ഡുകളായിരിക്കും. അല്ലാതെ നായകപദവി മലയാള സിനിമയില്‍ നിലനിര്‍ത്താനാവില്ലെന്നും ലുക്ക്മാന്‍ പറയുന്നു.

Advertisement