ലൂസിഫര്‍ നിര്‍ബന്ധമായും കാണണം: അതിനുള്ള അഞ്ച് കാരണങ്ങള്‍ ഇതാ

32

മോഹന്‍ലാലിന്റെ സിനിമാ ജീവിതത്തിലെ മികച്ച സിമികളില്‍ ഒന്നായി ലൂസിഫര്‍ എന്ന ചിത്രം പ്രേക്ഷകപ്രീതി നേടി മുന്നേറുകയാണ്. ഒപ്പം താനൊരു മികച്ച നടന്‍ മാത്രമല്ല നല്ലൊരു സംവിധായകന്‍ കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ് പൃഥ്വിരാജ്.

നടന്‍ മുരളി ഗോപി തിരക്കഥ ഒരുക്കിയ ചിത്രം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പവൂരാണ് നിര്‍മ്മിച്ചിരിക്കുന്നത്.

Advertisements

അതേസമയം പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത സിനിമ ലൂസിഫര്‍ തീയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടിക്കൊണ്ട് മുന്നേറുകയാണ്. മോഹന്‍ലാലിന്റെ കരിയറിലെ ഒരു പൊന്‍തൂവലാണ് ഈ ചിത്രമെന്ന തരത്തില്‍ സോഷ്യല്‍മീഡിയ നിരൂപണങ്ങളൊക്കെ വന്നു കഴിഞ്ഞു.

ഇതിനൊക്കെ പുറമെ ലൂസിഫര്‍ ഒരു ശരാശരി പ്രേക്ഷകന്‍ എന്തിന് കാണണം, അഥവാ എന്തുകൊണ്ട് കാണണം. അതിനുള്ള അഞ്ച് കാരണങ്ങള്‍ ചുവടെ

പൃഥ്വിരാജെന്ന സംവിധായകനും ആരാധകനും

വിജയ്യുടെ ആരാധകനായ ആറ്റ്ലി അദ്ദേഹത്തെ വെച്ച് ഒരുക്കിയ മെര്‍സലും രജനികാന്തിന്റെ ഫാനായ കാര്‍ത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്ത പേട്ടയും വന്‍വിജയമായിരുന്നു. അത് തന്നെയാണ് ഏവരും ലൂസിഫറിലും പ്രതീക്ഷിക്കുന്നത്.

അത് മാത്രമല്ല നടനായ പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമെന്ന തരത്തിലും ലൂസിഫര്‍ ശ്രദ്ധിക്കപ്പെടുന്നു. താനൊരു ഫാന്‍ ബോയ് ആണെന്നും തനിക്ക് കാണാന്‍ ഇഷ്ടമുള്ള രീതിയിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ചിരിക്കുന്നതെന്നും പല അഭിമുഖങ്ങളിലും അദ്ദേഹം വ്യക്തമാക്കികഴിഞ്ഞിട്ടുമുണ്ട്.

മോഹന്‍ലാലിന്റെ വ്യത്യസ്തമായ കഥാപാത്രം

നാല്‍പത് വര്‍ഷങ്ങള്‍ നീണ്ട മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിനിടയില്‍ വളരെ വ്യത്യസ്തതയാര്‍ന്ന ചിത്രമാണ് ലൂസിഫര്‍. ഭൂമിയിലെ രാജാക്കന്മാര്‍, ലാല്‍സലാം, രക്തസാക്ഷികള്‍ സിന്ദാബാദ്, ചതുരംഗം, ഇരുവര്‍ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം അദ്ദേഹം ചെയ്യുന്ന രാഷ്ട്രീയ ചിത്രം കൂടിയാണിത്. എങ്കിലും പോസ്റ്ററുകളും ട്രെയിലറുമൊക്കെ സൂചിപ്പിക്കുന്നത് ഇത് വളരെ വേറിട്ട കഥാപാത്രമായിരിക്കുമെന്നാണ്.

മുരളി ഗോപിയെന്ന കഥാകാരന്‍

മുരളി ഗോപിയുടെ രചനയിലൊരുങ്ങിയ ആറാമത്തെ ചിത്രമാണ് ലൂസിഫര്‍. രസികന്‍, ഈ അടുത്ത കാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ടിയാന്‍, കമ്മാരസംഭവം എന്നീ തികച്ചും വ്യത്യസ്തങ്ങളായ കഥാപശ്ചാത്തലങ്ങളിലുള്ള പരീക്ഷണചിത്രങ്ങളായിരുന്നു മുമ്പ്.

എന്നാല്‍ ലൂസിഫര്‍ ഒരു പരീക്ഷണ ചിത്രമല്ലെന്നും മാസ് എലമെന്റുള്ള ചിത്രമെന്നും അദ്ദേഹം തന്നെ അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്.

വിവേക് ഒബ്റോയിയുടെ ആദ്യ മലയാളചിത്രം

നിരവധി ബോളിവുഡ് സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത താരം ആദ്യമായി മലയാളത്തില്‍ വില്ലനായെത്തുന്ന ചിത്രമാകുമ്പോള്‍ വലിയ പ്രതീക്ഷകളാണുള്ളത്. മാത്രമല്ല ട്രെയിലറിലെ വിവേകിന്റെ രംഗങ്ങളും ആകാംഷയുണര്‍ത്തുന്നതാണ്.

27 പേരല്ലാതെ ചിത്രത്തിലെ മറ്റ് താരങ്ങള്‍

ലൂസിഫറിലെ പ്രധാനവേഷങ്ങളാരെല്ലാം എന്നുള്ള ക്യാരക്ടര്‍ പോസ്റ്ററുകള്‍ ഇതിനകം പുറത്തിറക്കികഴിഞ്ഞിട്ടുണ്ട്. അവസാനമായി പൃഥ്വിരാജ് അവതരിപ്പിക്കുന്ന സസ്പെന്‍സ് വേഷവും പുറത്തിറക്കി.

ഇനിയാരാണ് ആ അപ്രതീക്ഷിത കഥാപാത്രമെന്ന് ആളുകള്‍ക്കിടയില്‍ സംസാരമുണ്ടായിരുന്നു. ഈ കൗതുകവും ആളുകളില്‍ ഈ സിനിമ കാണാനുള്ള പ്രേരണ വര്‍ദ്ധിപ്പിക്കുന്നു.

Advertisement