സ്റ്റീഫൻ നെടുമ്പള്ളി വ്യാഴാഴ്ച നിങ്ങളുടെ വീടുകളിൽ! ലൂസിഫറിന്റെ പുതിയ നേട്ടം ഇങ്ങനെ

5

താര രാജാവ് മോഹൻലാൽ നായകനായ മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റായ ലൂസിഫർ വ്യാഴാഴ്ച നിങ്ങളുടെ വീടുകളിലേക്കും നിങ്ങളുടെ കൈകളിലേക്കും.

അതേ ചിത്രം അമസോൺ പ്രൈം മേയ് 15 വ്യാഴാഴ്ച സ്ട്രീം ചെയ്യും. ലൂസിഫറിന്റെ ഡിജിറ്റൽ റൈറ്റ് 15 കോടി രൂപയ്ക്കാണ് അമസോൺ പ്രൈം വാങ്ങിയിരിക്കുന്നത്.

Advertisements

മലയാള സിനിമയിലെ ഏറ്റവും റെക്കോർഡ് ഡിജിറ്റൽ സംപ്രേക്ഷണ അവകാശത്തുകയാണിത്.

ലോകമെമ്പാടുനിന്നുമായി ഇതിനോടകം 190 കോടി രൂപയോളം കളക്ഷൻ നേടിയ ലൂസിഫർ സംവിധാനം ചെയ്തത് പൃഥ്വിരാജാണ്.

തിരക്കഥ എഴുതിയത് മുരളി ഗോപി. അതേസമയം, ഗൾഫ് രാജ്യങ്ങളിൽ ടോപ് 10 ഇന്ത്യൻ ഗ്രോസേഴ്‌സ് ലിസ്റ്റിൽ ഒമ്പതാം സ്ഥാനത്ത് ലൂസിഫർ ആണുള്ളത്.

ആദ്യമായാണ് ഒരു മലയാള ചിത്രം ഇതിൽ സ്ഥാനം പിടിക്കുന്നത്. യുഎഇ ജിസിസി ഏരിയയിലെ ഈ പട്ടിക മലയാള സിനിമയ്ക്ക് അഭിമാനമാകുകയാണ്.

പട്ടികയിൽ ഒന്നാം സ്ഥാനത്ത് ബാഹുബലി 2 ആണുള്ളത്. ബജ്റംഗി ബായിജാൻ, ദംഗൽ, സുൽത്താൻ, ദിൽവാലേ, ടൈഗർ സിന്ദാ ഹൈ, ധൂം 3, ഹാപ്പി ന്യൂ ഇയർ എന്നിങ്ങനെയാണ് രണ്ടുമുതൽ എട്ടുവരെയുള്ള സ്ഥാനങ്ങൾ.

ഒമ്പതാം സ്ഥാനത്ത് ലൂസിഫർ, പത്താം സ്ഥാനത്ത് റായീസ് എന്നിങ്ങനെ പട്ടിക പൂർത്തിയാകുന്നു.

Advertisement