ക്രിസ്ത്യാനി മരിച്ചു പൃഥ്വിരാജ് കൊന്നു: ലൂസിഫറിനെതിരെ രംഗത്ത് വന്ന ക്രൈസ്തവ സംഘടനയെ അടപടലം ട്രോളി സോഷ്യല്‍ മീഡിയ

11

സൂപ്പര്‍ ഡ്യൂപ്പര്‍ഹിറ്റായി മാറിയ പൃഥ്വിരാജ് മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ ലൂസിഫറിനെതിരെ ക്രൈസ്തവ സംഘടന രംഗത്ത് വന്നത് സോഷ്യല്‍ മീഡിയകളില്‍ ട്രോളുകള്‍ക്ക് വഴിതെളിച്ചിരിക്കുകയാണ്.

പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിനെതിരെ കേരള ക്രിസ്ത്യന്‍ ഡമോക്രാറ്റിക്ക് മൂവ്‌മെന്റ് ആണ് രംഗത്ത് വന്നത്.

Advertisements

സഭയെയും ക്രിസ്തീയമൂല്യങ്ങളെയും പരിശുദ്ധ കൂദാശകളെയും അപമാനിച്ച ശേഷം സാത്താനും അവന്റെ നാമത്തിനും കയ്യടിയും ആര്‍പ്പുവിളിയും വാങ്ങിക്കൊടുക്കുകയാണ് മലയാള സിനിമാവ്യവസായം എന്നാണ് ഇവരുടെ ആരോപണം.

മറഞ്ഞിരിക്കുന്ന വലിയ വിപത്തിനെ തിരിച്ചറിയാനുള്ള വിവേകം നല്ല തമ്പുരാന്‍ നമുക്ക് നല്‍കട്ടെ എന്നും ഇവരുടെ പേരിലെ ഫേസ്ബുക്ക് പോസ്റ്റ് പറയുന്നു. ഇതോടെ ട്രോളര്‍മാര്‍ രംഗത്ത് വന്ന് കഴിഞ്ഞു.

മൃഗത്തിന്റെ നാമമോ നാമത്തിന്റെ സംഖ്യയോ മുദ്രയടിക്കപ്പെടാത്തവര്‍ക്കു കൊടുക്കല്‍ വാങ്ങല്‍ അസാധ്യമാക്കാന്‍ വേണ്ടിയായിരുന്നു അത്. ഇവിടെയാണ് ജ്ഞാനം ആവശ്യമായിരിക്കുന്നത്.

ബുദ്ധിയുള്ളവന്‍ മൃഗത്തിന്റെ സംഖ്യ കണക്കുകൂട്ടട്ടെ. അത് ഒരു മനുഷ്യന്റെസംഖ്യയാണ്. ആ സംഖ്യ അറുനൂറ്റി അറുപത്തിയാറ്.

ജീവിതമൂല്യങ്ങള്‍ അവതരിപ്പിക്കുന്നതും നല്ല സന്ദേശങ്ങള്‍ നല്‍കുന്നതുമായ സിനിമകളെ ഉദ്ദേശിച്ചല്ല ഈ പോസ്റ്റ്. ലൂസിഫര്‍ എന്നത് സാത്താന്റെ നാമമായാണ് ക്രൈസ്തവര്‍ കരുതുന്നത്. അത് സകല തലമുറയ്ക്കും ശപിക്കപ്പെട്ട നാമമായിരിക്കും ഇവരുടെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫര്‍ രാഷ്ട്രീയം പശ്ചാത്തലമാവുന്ന ചിത്രമാണ്. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനാണ് മോഹന്‍ലാലിന്റെ കഥാപാത്രം. മികച്ച അഭിപ്രായം നേടി ചിത്രം വന്‍ വിജയം ആണ് നേടുന്നത്.

Advertisement