യുത്ത് ഐക്കണ്‍ പൃഥ്വിരാജ് താര ചക്രവര്‍ത്തി മോഹന്‍ലാല്‍ ചിത്രമായ ലൂസിഫറിന് മാരത്തണ്‍ പ്രദര്‍ശനം. എടപ്പാളിലെ ഗോവിന്ദ തിയേറ്ററിലെ രണ്ട് സ്ക്രീനിലുമായി വ്യാഴാഴ്ച നടന്നത് 14 പ്രദര്‍ശനം.
വ്യാഴാഴ്ച ഏഴുമണിക്കുള്ള ആദ്യ പ്രദര്‍ശനത്തിന് ശേഷം 10.45, 2.00, 5.15, രാത്രി 8.30, 11.45, വെള്ളിയാഴ്ച പുലര്‍ച്ചെ 3.15 എന്നിങ്ങനെ ഏഴു പ്രദര്‍ശനമാണ് ഓരോ സ്ക്രീനിലും നടന്നത്.
രാവിലെ കൗണ്ടര്‍ തുറന്നശേഷം ഭക്ഷണംപോലും കഴിക്കാതെ തുറന്നിരുന്നാണ് മാനേജ്മെന്റും ജീവനക്കാരും തുടര്‍ച്ചയായി ടിക്കറ്റ് വിതരണംചെയ്തത്.
ഇതുകൂടാതെ ഓണ്‍ലൈന്‍ ബുക്കിങ്ങും നടന്നു. രണ്ട് പ്രദര്‍ശനം ഫാന്‍സുകള്‍ക്കുള്ളതായതിനാല്‍ തിയേറ്ററിലെത്തിയവര്‍ക്ക് ടിക്കറ്റ് കൊടുക്കാന്‍ തികയാതെയും വന്നിരുന്നു.
നേരത്തെ മോഹന്‍ലാലിന്റെ പുലിമുരുകന് 12 പ്രദര്‍ശനംവരെ ഇവിടെ നടത്തിയിരുന്നു. സിനിമയുടെ തുടക്കത്തില്‍ കാണിക്കുന്ന പൃഥ്വിരാജിന്റെ പിതാവ് സുകുമാരന്റെ ചിത്രം തയ്യാറാക്കിയത് എടപ്പാളിലെ മണല്‍ ചിത്രകാരനായ ഉദയന്‍ എടപ്പാളാണ്.