മലയാളത്തിന്റെ യൂത്ത് ഐക്കണ്‍ പ്രിഥ്വിരാജ് സുകുമാരന്‍ ആദ്യമായി സംവിധായകനായി അരങ്ങേറുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ യൂറോപ്പിലും യുഎസിലും ഏറ്റവും വലിയ മലയാളം റിലീസ് ആകുമെന്ന് റിപ്പോര്‍ട്ട്.
രാഷ്ട്രീയം പശ്ചാത്തലമായ കടുത്ത നിറങ്ങളിലുള്ള ഒരു ചിത്രമാണിതെന്ന് വ്യക്തമാക്കുന്ന ട്രെയ്ലറാണ് പുറത്തുവന്നിട്ടുള്ളത്. സ്റ്റീഫന്‍ നെടുമ്പള്ളിയായിട്ടുള്ള മോഹന്‍ലാലിന്റെ ഗെറ്റപ്പും ചിത്രത്തിലെ വിവിധ ഫ്രെയിമുകളും ഇതിനകം ആരാധകര്‍ക്ക് ആവേശം നല്‍കിയിട്ടുണ്ട്.
ഓണ്‍ലൈന്‍ ബുക്കിംഗ് മികച്ച പ്രതികരണമാണ് നേടുന്നത്. 2 മണിക്കൂര്‍ 48 മിനുറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന് യു എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിട്ടുള്ളത്. 3 ഭാഷകളിലായി ആഗോള റിലീസായാണ് ചിത്രം എത്തുക.
കേരളത്തിനും ഗള്‍ഫ് നാടുകള്‍ക്കും പുറമേ യുകെയിലും ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന മികച്ച റിലീസ് ചിത്രത്തിനുണ്ടാകുമെന്നാണ് പ്രതീക്ഷ.
മലയാളം, തെലുങ്ക്, തമിഴ് ഭാഷകളിലായി 15,00ഓളം സ്‌ക്രീനുകളില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തുമെന്ന് നിര്‍മാതാവ് ആന്റണി പെരുമ്ബാവൂര്‍ പറയുന്നു.
ചിത്രത്തിന്റെ പ്രൊമോഷന്‍ ഓണ്‍ലൈനിലും പുറത്തും സജീവമാകുകയാണ്. റഷ്യ, മുംബൈ, ലക്ഷദ്വീപ്, തിരുവനന്തപുരം, ലക്ഷദ്വീപ്, കൊച്ചി എന്നീ ലൊക്കേഷനുകളിലായാണ് ലൂസിഫര്‍ പൂര്‍ത്തിയാക്കിയത്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തിന് 40 കോടിയിലേറേ ചെലവിടലുണ്ട് എന്നാണ് പുതിയ വിവരം.
മലയാളത്തില്‍ ഇതുവരെ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ഏറ്റവും വലിയ മുതല്‍മുടക്കുള്ള ഒടിയനേക്കാള്‍ ഉയര്‍ന്ന ബജറ്റാണ് ലൂസിഫറിനെന്നും നിര്‍മാതാക്കളോട് അടുത്ത ചില കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നുണ്ട്