പിഎം നരേന്ദ്രമോദിയെ പിന്നിലാക്കി ലൂസിഫര്‍ ഐഎംഡിബി ലിസ്റ്റില്‍ ഒന്നാമത്

14

മാര്‍ച്ച് 28 ന് ലോകമെമ്പാടും റിലീസ് ആകുന്ന മോഹന്‍ലാല്‍ ചിത്രം ഓരോ ദിവസം കഴിയുംതോറും ആരാധകരില്‍ ആവേശം നിറയ്ക്കുകയാണ്. ഇപ്പോള്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കാത്തിരിക്കുന്ന ചിത്രങ്ങളുടെ ഐഎംഡിബി ലിസ്റ്റില്‍ ഒന്നാമത് ലൂസിഫര്‍.

Advertisements

21.7 ശതമാനം വോട്ട് നേടിയാണ് ലൂസിഫര്‍ ഈ നേട്ടം കൈവരിച്ചത്. രണ്ടാം സ്ഥാനത്ത് പിഎം നരേന്ദ്രമോദി എന്ന ചിത്രമാണ്. ഇതിന് മുന്‍പ് ഈ നേട്ടം മമ്മൂട്ടി ചിത്രമായ യാത്രയും കരസ്ഥമാക്കിയിരുന്നു.

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ലൂസിഫറില്‍ നായകന്‍ മോഹന്‍ലാല്‍ ആണ്. ചിത്രത്തിന്റെ ട്രെയിലര്‍ ഇപ്പോള്‍ യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമതാണ്.

മോഹനന്‍ലാലിന് പുറമെ ചിത്രത്തില്‍ ടൊവീനോ, മഞ്ജു വാര്യര്‍, വിവേക് ഒബ്റോയ്, ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, സായ്കുമാര്‍, നൈല ഉഷ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

40 കോടിയിലേറെ മുതല്‍മുടക്കിലാണ് ചിത്രം പുറത്തിറങ്ങുന്നതെന്നാണ് അനൗദ്യോഗിക വിവരം. മലയാളത്തില്‍ ഇതുവരെ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ഏറ്റവും വലിയ മുതല്‍മുടക്കുള്ള ചിത്രമായിരുന്നു ഒടിയന്‍. ലൂസിഫര്‍ ആ സ്ഥാനവും തട്ടിയെടുത്തിരിക്കുകയാണ്.

Advertisement