റെക്കോർഡുകൾ വാരിക്കൂട്ടി മുന്നോട്ടുതന്നെ, ഉടൻ ആദ്യ 200 കോടി ക്ലബിലേക്ക്, ലൂസിഫറിന്റെ തീരാത്ത വിശേഷങ്ങൾ

48

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ 2016 ഒക്ടോബറിൽ പുറത്തിറങ്ങിയ ചിത്രം പുലിമുരുകനിലൂടെ മലയാളം ആദ്യമായി ആ അപൂർവ നേട്ടം സ്വന്തമാക്കി.

സിനിമകൾ നേടുന്ന ബോക്സ്ഓഫീസ് കളക്ഷൻ പോസ്റ്ററുകളിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന പുതിയ ട്രെന്റിനും പുലിമുരുകൻ മലയാളത്തിൽ തുടക്കം കുറിച്ചു.

Advertisements

എന്നാൽ 100 കോടിയിൽ കളക്ഷൻ അവസാനിപ്പിച്ചിരുന്നില്ല പുലിമുരുകൻ. 150 കോടി നേട്ടമെന്ന കണക്കും നിർമ്മാതാവ് പിന്നീടുള്ള ആഴ്ചകളിൽ പുറത്തുവിട്ടു.

ഇപ്പോഴിതാ മറ്റൊരു 150 കോടി ചിത്രവും മലയാളത്തിന് ലഭിച്ചിരിക്കുന്നു. പൃഥ്വിരാജ് സംവിധായകനായി അരങ്ങേറ്റം കുറിച്ച ലൂസിഫർ.

200 കോടി ക്ലബിലെത്തുന്ന ആദ്യ മലയാള ചിത്രവും ലൂസിഫർ ആകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

തിരക്കഥാകൃത്തുക്കളും സംവിധായകരും ഛായാഗ്രാഹകരുമൊക്കെ രണ്ട് ചിത്രങ്ങളിലും വെവ്വേറെ ആളുകൾ. രണ്ട് ചിത്രങ്ങളിലും പൊതുവായുള്ള ഒരേയൊരു ഘടകം മോഹൻലാലാണ്.

ചിത്രം ഇന്നും തിയേറ്ററുകൾ കീഴടക്കുകയാണ്. പുലിമുരുകനെ അപേക്ഷിച്ച് ലൂസിഫറിന്റെ 100 150 കോടി നേട്ടങ്ങൾ അതിവേഗത്തിലായിരുന്നു.

മലയാളസിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വേഗമേറിയ ബോക്സ്ഓഫീസ് നേട്ടം. ചിത്രം 100 കോടി ക്ലബ്ബിൽ എത്തിയത് വെറും എട്ട് ദിവസങ്ങൾ കൊണ്ടാണെങ്കിൽ 150 കോടി ക്ലബ്ബിൽ പ്രവേശിച്ചത് വെറും 21 ദിവസങ്ങൾ കൊണ്ടാണ്.

എന്നാൽ ഇതുകൊണ്ടൊന്നും തീരുന്നില്ല ലൂസിഫറിന്റെ വിശേഷങ്ങൾ. ലൂസിഫർ പുതിയ റെക്കോർഡുകൾ മറികടക്കുന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ.

കേരളത്തിൽ മാത്രം ലൂസിഫർ 25000(25കെ) പ്രദർശനങ്ങൾ പൂർത്തിയാക്കിയെന്നാണ് പുതിയ റിപ്പോർട്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ പ്രദർശനങ്ങൾ നടത്തിയ മൂന്ന് ചിത്രങ്ങളിലൊന്നായി ലൂസിഫർ ഇടംപിടിച്ചിരിക്കുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഒരു മാസത്തിനകം 25 കെ പ്രദർശനങ്ങൾ പൂർത്തിയാക്കിയതോടെ പുലിമുരുകൻറെ റെക്കോർഡും ലൂസിഫർ പഴങ്കഥയാക്കുന്നു. 2016ലായിരുന്നു പുലിമുരുകൻ റെക്കോർഡ് സ്വന്തമാക്കിയത്.

റിപ്പോർട്ടുകൾ പ്രകാരം ആകെ മൂന്നെണ്ണം മാത്രമാണ് കേരളത്തിൽ 25കെ പ്രദർശനങ്ങൾ പൂർത്തിയാക്കിയ മലയാള ചിത്രങ്ങൾ.

അതിൽ ഒന്ന് ദൃശ്യമാണ് ആദ്യം ആ റെക്കോർഡ് സ്വന്തമാക്കിയത്. പിന്നീട് ആ റെക്കോർഡ് മറികടന്നതും ഒരു ലാൽ ചിത്രം. 26കെ പ്രദർനങ്ങളുമായി പുലിമുരുകൻ റെക്കോർഡ് മറികടന്നു.

ഇനി പുലിമുരുകൻറെ റെക്കോർഡ് മറികടക്കാൻ ലൂസിഫറിന് കഴിയുമോ എന്നാണ് കാത്തിരിക്കുന്നത്.

പുലിമുരുകനെയും മറികടന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ പ്രദർശനം നടത്തിയ മലയാള ചിത്രമായി ലൂസിഫർ മാറുമെന്ന് തന്നെയാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അതോടൊപ്പം തന്നെ 200 കോടി ക്ലബിലെത്തുന്ന ആദ്യ മലയാള ചിത്രവും ലൂസിഫറാകുമോ എന്നാണ് കാത്തിരിന്ന് കാണേണ്ടത്.

Advertisement