തമിഴ് നാട്ടിൽ കിടിലൻ വിജയം നേടി ലൂസിഫർ തമിഴ് പതിപ്പും, തകർത്തത് ബാഹുബലിയുടെ റെക്കോർഡ്

52

മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ ചിത്രമായ ലുസിഫർ ഇപ്പോഴും ലോകം മുഴുവനും ഗംഭീര പ്രദർശന വിജയം നേടി മുന്നേറുകയാണ്.

ആഗോള കളക്ഷൻ 170 കോടി പിന്നിട്ട ഈ ചിത്രത്തിന്റെ ടോട്ടൽ ബിസിനസ്സ് ഇതിനോടകം 200 കോടിയിലേക്കു അടുക്കുകയാണ്.

Advertisements

കേരളത്തിൽ നിന്ന് 90 കോടിയുടെ അടുത്ത് ഈ ചിത്രം നേടി കഴിഞ്ഞു. വിദേശത്തു നിന്നു മാത്രം 60 കോടിക്കു മുകളിൽ നേടിയ ലുസിഫർ റെസ്റ്റ് ഓഫ് ഇൻഡ്യ മാർക്കറ്റിൽ നിന്ന് 11 കോടിയോളം ആണ് നേടിയെടുത്തത്.

തമിഴ് നാട്ടിൽ റെക്കോർഡ് വിജയം നേടിയ ലുസിഫെർ ഇപ്പോഴിതാ മറ്റൊരു അപൂർവ റെക്കോർഡും അവിടെ നേടി കഴിഞ്ഞു.

ഇപ്പോൾ ചെന്നൈയിലെ പ്രശസ്തമായ സത്യം സിനിമാസിൽ ലുസിഫർ മലയാളം വേർഷനും തമിഴ് ഡബ്ബ് വേർഷനും ഒരേ സമയം കളിക്കുകയാണ്.

ആദ്യമായാണ് സത്യം സിനിമാസിൽ ഒരു മലയാളം ഡബ്ബ് ചിത്രം റിലീസ് ചെയ്യുന്നത് എന്ന പ്രത്യേകതയും ഉണ്ട്. ഇതിനു മുൻപ് ബാഹുബലി സീരീസ് മാത്രമാണ് വ്യത്യസ്ത ഭാഷാ വേർഷനുകൾ സത്യം സിനിമാസിൽ കളിച്ച ചിത്രം.

അവഞ്ചേഴ്സ് പോലും അവിടെ ഇംഗ്ലീഷ് വേർഷൻ മാത്രം ആണ് കളിക്കുന്നത്. ചെന്നൈ സിറ്റിയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രമാണ് ഇപ്പോൾ ലുസിഫർ.

അതുപോലെ തമിഴ് നാട് ഗ്രോസിലും ലുസിഫർ പുതിയ ചരിത്രം സൃഷ്ടിച്ചിരുന്നു. പ്രേമം സ്ഥാപിച്ച റെക്കോർഡ് ആണ് ലുസിഫർ തകർത്തത്.

ഇന്നലെ റീലീസ് ചെയ്ത ലുസിഫെർ തമിഴ് ഡബ്ബ് വേർഷനും മികച്ച പ്രകടനം ആണ് ബോക്സ് ഓഫീസിൽ കാഴ്ച്ച വെക്കുന്നത്.

പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ഈ മോഹൻലാൽ ചിത്രം തമിഴ് നാട്ടിൽ ഡബ്ബ് ചെയ്ത് റീലീസ് ചെയ്തത് വി ക്രിയേഷൻസ് ആണ്.

Advertisement