പുറത്തുവരുന്നത് എല്ലാം കിടു ഐറ്റങ്ങള്‍, മമ്മൂട്ടിയും ദുല്‍ഖറും ഒന്നുമല്ല, ലാലേട്ടനാണ് മിന്നിക്കാന്‍ പോവുന്നത്, ലൂസിഫര്‍ തരംഗമാകും

22

മോഹന്‍ലാല്‍ നായകനാകുന്ന ലൂസിഫര്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയുള്ളതിനാല്‍ ആകാംക്ഷകള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു.

Advertisements

സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്!ട്രീയപ്രവര്‍ത്തകനായിട്ടാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. മഞ്ജു വാര്യരാണ് നായിക. വിവേക് ഒബ്‌റോയ്, ഇന്ദ്രജിത്ത് എന്നിവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലുണ്ട്. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.

സിനിമയുടെ ഫസ്റ്റ്‌ലുക്കും ടീസറും പുറത്തിങ്ങിയതുമുതല്‍ ആരാധകര്‍ ആവേശത്തിലായിരുന്നു. പൊളിറ്റിക്കല്‍ ത്രില്ലറായി ഒരുങ്ങുന്ന ലൂസിഫറില്‍ സ്റ്റീഫന്‍ നെടുമ്ബളളിയെന്ന രാഷ്ട്രീയ പ്രവര്‍ത്തകന്റെ റോളിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ലൂസിഫറിന്റെതായി പുറത്തിറങ്ങിയ പുതിയൊരു പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു. റിലീസിങ്ങിനൊരുങ്ങുന്നതിനിടെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്.

മോഹന്‍ലാലും പൃഥ്വിരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന നിലയിലാണ് ലൂസിഫറില്‍ പ്രേക്ഷകരുടെ പ്രതീക്ഷകള്‍ വര്‍ധിച്ചിരുന്നത്. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ് നിര്‍മ്മിക്കുന്നത്. സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപിച്ചതുമുതല്‍ എല്ലാവരും ആകാംക്ഷയോടെയാണ് ചിത്രത്തെ നോക്കികാണുന്നത്. വമ്ബന്‍ താരനിര അണിനിരക്കുന്ന ചിത്രം നിലവില്‍ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്.

ചിത്രത്തിലെ സ്റ്റീഫന്‍ നെടുമ്ബളളിയായുളള ലാലേട്ടന്റെ വരവിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍.ഏറെക്കാലത്തിനു ശേഷമാണ് നടന്‍ വീണ്ടും രാഷ്ട്രീയ നേതാവിന്റെ വേഷത്തില്‍ എത്തുന്നത്.ഈ കൂട്ടുകെട്ടില്‍ മികച്ചൊരു മാസ് എന്റര്‍ടെയ്നറില്‍ കുറഞ്ഞതൊന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നില്ല. ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമായിരിക്കും ലൂസിഫറെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ലൂസിഫറില്‍ ലാലേട്ടന്റെ പ്രകടനത്തോടൊപ്പം പൃഥ്വിയുടെ മേക്കിങ്ങും എല്ലാവരും ഉറ്റുനോക്കുന്ന ഒരു കാര്യമാണ്.

മാര്‍ച്ച്‌ അവസാന വാരം വമ്ബന്‍ റിലീസായിട്ടാകും സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുക. ഛായാഗ്രാഹകനും സംവിധായകനുമായ സുജിത്ത് വാസുദേവാണ് സിനിമയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ദീപക് ദേവ് ചിത്രത്തിനു വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നു. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയായിരുന്നു സിനിമയുടെ ടീസര്‍ നേരത്തെ ലോഞ്ച് ചെയ്തിരുന്നത്.

മഞ്ജു വാര്യര്‍ വീണ്ടും മോഹന്‍ലാലിന്റെ നായികയായി എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തില്‍ മഞ്ജുവിനെ കൂടാതെ ടൊവിനോ തോമസ്,ഇന്ദ്രജിത്ത്,കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരും മുഖ്യ വേഷങ്ങളില്‍ എത്തുന്നു. വിവേക് ഒബ്റോയി വില്ലന്‍ റോളിലെത്തുന്ന ചിത്രത്തില്‍ മലയാളത്തിലെ മറ്റു ശ്രദ്ധേയ താരങ്ങളും എത്തുന്നു. റഷ്യയ്ക്ക് പുറമെ ഇടുക്കി, എറണാകുളം,മുംബൈ തുടങ്ങിയ സ്ഥലങ്ങളിലും ലൂസിഫര്‍ ചിത്രീകരിച്ചിരുന്നു.

Advertisement