ആദ്യദിന കളക്ഷന്‍: ജിസിസിയില്‍ സര്‍വ്വകാല റെക്കോര്‍ഡിട്ട് ലൂസിഫര്‍; ഔദ്യോഗിക വിവരങ്ങള്‍ പുറത്ത്

27

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ ലൂസിഫര്‍ മികച്ച പ്രതികരണമാണ് നേടുന്നത്. ഇന്നലെ റിലീസായ ചിത്രം ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. മലയാള സിനിമയുടെ ചരിത്ര താളുകളില്‍ ഏറ്റവും വലിയ റിലീസ് ആയി ആണ് ലൂസിഫര്‍ എത്തിയത്.

ലോകമെമ്പാടും 3078 സ്‌ക്രീനില്‍ റിലീസ് ചെയ്ത ചിത്രം. ആദ്യ ഷോ കഴിഞ്ഞപ്പോള്‍ തന്നെ ഗംഭീര അഭിപ്രായങ്ങള്‍ ആണ് നേടിയത്. പൃഥ്വിരാജ് സുകുമാരന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തില്‍ നായകനായി എത്തിയത് മോഹന്‍ലാല്‍ ആണ്. മഞ്ജു വാര്യര്‍, പൃഥ്വിരാജ് സുകുമാരന്‍, ഇന്ദ്രജിത് സുകുമാരന്‍, വിവേക് ഒബ്രോയ്, ടോവിനോ തോമസ്, ബാല, തുടങ്ങി വമ്പന്‍ താര നിരയില്‍ എത്തിയ ചിത്രം കാണുവാന്‍ ജന സാഗരം തന്നെയാണ് തീയറ്ററുകളില്‍.

Advertisements

104 ലോക്കേഷനുകളില്‍ 885 സ്‌ക്രീനില്‍ ആയിരുന്നു ജിസിസിയില്‍ ലൂസിഫര്‍ റിലീസിന് എത്തിയത്. ഒരു മലയാള സിനിമക്ക് ലഭിക്കുന്ന ഏറ്റവും വലിയ റിലീസ് തന്നെയാണ് ഫാര്‍സ് ഫിലിം കമ്പനി ലൂസിഫറിന് വേണ്ടി ഒരുക്കിയത്. ഇതുവരെ ഉള്ള മലയാള സിനിമയുടെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ മുഴുവന്‍ തകര്‍ത്തെറിഞ്ഞു എന്നാണ് വിതരണ കമ്പനി ഒഫീഷ്യല്‍ പേജ് വഴി പ്രഖ്യാപിച്ചിരിക്കുന്നത്.

പോസ്റ്റ് ഇങ്ങനെ ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കി ഇരിക്കുന്നത് മുരളി ഗോപിയാണ്. മാക്സ് ലാബ് ആണ് ചിത്രം കേരളത്തില്‍ റിലീസിന് എത്തിച്ചത്. 400 ഓളം സ്‌ക്രീനില്‍ ആണ് ലൂസിഫര്‍ കേരളത്തില്‍ മാത്രം റിലീസ് ചെയ്തത്.

10 സെന്ററുകള്‍ മാത്രം ആയിരുന്നു ബാംഗ്ലൂരില്‍ ആദ്യ ദിനത്തിന് കിട്ടിയിരുന്നത് എങ്കിലും കേരളത്തിലെ മികച്ച ബോക്‌സോഫീസ് റിപ്പോര്‍ട്ട് കണക്കില്‍ എടുത്ത് 40 ആയി ഉയര്‍ത്തി.

അതേ സമയം മികച്ച മാസ് ത്രില്ലര്‍ എന്ന അഭിപ്രായം ഉയര്‍ന്നതോടെ കേരളത്തിലും പുറത്തുള്ള സെന്ററുകളിലും മികച്ച തിരക്കാണ് ചിത്രത്തിന് അനുഭവപ്പെടുന്നത്. ചെന്നൈ, ബെംഗളൂരു തുടങ്ങിയ പ്രധാന സെന്ററുകളില്‍ ഇന്നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ആദ്യ ദിനത്തില്‍ ട്രിവാന്‍ഡ്രം പ്ലക്സുകളില്‍ നിന്ന് 22.11 ലക്ഷം രൂപയാണ് ലൂസിഫര്‍ നേടിയത്. 59 ഷോകളാണ് ചിത്രത്തിന് തലസ്ഥാനത്തെ പ്ലക്സുകളില്‍ ഉള്ളത്. 99 ശതമാനത്തിനു മുകളിലായിരുന്നു ഒക്കുപ്പന്‍സി.

കൊച്ചി മള്‍ട്ടിപ്ലക്സുകളിലും ആദ്യ ദിനത്തില്‍ 99 ശതമാനത്തിനു മുകളില്‍ ഒക്കുപ്പന്‍സി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 15.12 ലക്ഷമാണ് ആദ്യ ദിന കളക്ഷന്‍. 18 ലക്ഷം മള്‍ട്ടിപ്ലക്സില്‍ നിന്ന് സ്വന്തമാക്കിയ കായംകുളം കൊച്ചുണ്ണിക്കു പുറകില്‍ മലയാള ചിത്രങ്ങളില്‍ മള്‍ട്ടിപ്ലക്സ് കളക്ഷനില്‍ രണ്ടാം സ്ഥാനം ലൂസിഫറിനുണ്ട്.

സംസ്ഥാനത്ത് മൊത്തമായി തിരക്ക് പരിഗണിച്ച് നൂറിലധികം ഷോകള്‍ ചിത്രത്തിന് കൂട്ടിച്ചേര്‍ക്കപ്പെട്ടു. എന്നാല്‍ ആദ്യ ദിനത്തിലെ കേരളത്തിലെ മൊത്തം കളക്ഷനില്‍ മോഹന്‍ലാലിന്റെ തന്നെ ഒടിയനെ മറികടക്കാന്‍ ലൂസിഫറിനായില്ല എന്നാണ് വിവരം. 1950ഓളം ഷോകളാണ് ആദ്യ ദിനത്തില്‍ ഒടിയന് ലഭിച്ചതെങ്കില്‍ 1600ഓളം ഷോകളാണ് ലൂസിഫറിന് ലഭിച്ചിട്ടുള്ളത്.

Advertisement