ലൂസിഫറില്‍ മോഹന്‍ലാലിന്റെ സഹോദരനായെത്തുന്നത് ടൊവീനോ; വില്ലന്‍ വിവേക് ഒബ്രോയ്

19

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറിലെ താരങ്ങളെ പ്രഖ്യാപിച്ചു. മോഹന്‍ലാലിന്റെ അനിയനായി എത്തുന്നത് മലയാളത്തിലെ യുവതാരം ടൊവിനോ തോമസാണ്. പ്രതിനായകന്റെ വേഷത്തിലെത്തുന്നത് വിവേക് ഒബ്‌റോയിയാണ്. രാംഗോപാല്‍ വര്‍മ്മ ചിത്രമായ കമ്പനിക്ക് ശേഷം മോഹന്‍ലാലും വിവേക് ഒബ്‌റോയും ഒരുമിക്കുന്ന ചിത്രമാണിത്. വില്ലനും ഒടിയനും ശേഷം മോഹന്‍ലാലിന്റെ നായികയായി മഞ്ജു വാര്യരെത്തുമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

നെഗറ്റീവ് സ്വഭാവമുള്ള നായകവേഷമാണ് ചിത്രത്തില്‍ മോഹന്‍ലാലും കൈകാര്യം ചെയ്യുന്നതെന്ന് സൂചനയുണ്ട് ‘ക്യൂന്‍’ സിനിമയിലൂടെ നായികയായി മലയാള സിനിമയിലേക്ക് രംഗ പ്രവേശനം നടത്തിയ സാനിയാ ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളായെത്താനും സാധ്യതയുണ്ട്. ചിത്രത്തിന്റെ സംവിധായകനായ നടന്‍ പൃഥ്വിരാജും അഭിനയിക്കുമെന്നു റിപ്പോര്‍ട്ടുകളുണ്ട്.

Advertisements

യുവ നായകന്‍ ടോവിനോ മോഹന്‍ലാലിന്റെ അനിയനായി ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യും. ഇന്ദ്രജിത്തും ചിത്രത്തില്‍ മുഴുനീള കഥാപാത്രം അവതരിപ്പിക്കും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന് വേണ്ടി കാസ്റ്റ് ചെയ്തിരിക്കുന്നത് വലിയ താരനിര തന്നെയാണ് എന്നാല്‍ ഷൂട്ടിങ് ആരംഭിക്കുന്നതിനോടൊപ്പമായിരിക്കും എല്ലാം ഔദ്യോഗികമായി പുറത്തുവിടുക.

സുജിത് വാസുദേവ് ആണ് ലൂസിഫറിന്റെ ഛായാഗ്രാഹകന്‍. ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് മുരളി ഗോപിയാണ്. നിര്‍മ്മാണം നിര്‍വഹിക്കുന്നത് ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്.

Advertisement