പൃഥിയുടെ സംവിധാനത്തില്‍ കൊടുങ്കാറ്റായി ലാലേട്ടന്‍: ലൂസിഫര്‍ കൊലമാസ്സ് എന്ന് ആദ്യ പ്രതികരണം

34

മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ കേരളത്തില്‍ റിലീസിനെത്തുന്നത് ആവേശ കൊടുങ്കാറ്റായിട്ടാണ്. അത്തരത്തില്‍ ലൂസിഫര്‍ തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്.

യൂത്ത് ഐക്കണ്‍ നടന്‍ പൃഥ്വിരാജ് സുകുമാരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണെന്നുള്ളതിനാല്‍ ലൂസിഫറിനെ കുറിച്ചുള്ള പ്രതീക്ഷകള്‍ വളരെ വലുതായിരുന്നു.

Advertisements

ഒടുവില്‍ പ്രതീക്ഷിച്ചത് പോലെ തന്നെ കൊട്ടും പാട്ടും ആരവങ്ങളുമായി ലൂസിഫര്‍ എത്തിക്കഴിഞ്ഞു. രാവിലെ ഏഴ് മണിക്ക് തന്നെ ലൂസിഫറിന്‌റെ പ്രയാണം ആരംഭിച്ചിരിക്കുകയാണ്.

തിയറ്ററുകളില്‍ നിന്നും ലഭിക്കുന്ന ആദ്യ പ്രതികരണം ലാലേട്ടന്റെ ലൂസിഫര്‍ കൊലമാസ്സ് ആണെന്നാണ്.
സിനിമ തുടങ്ങി ആദ്യ കുറച്ച് സമയത്തിനുള്ളില്‍ തന്നെ സ്റ്റീഫന്‍ നെടുമ്പള്ളിയായി മോഹന്‍ലാലിന്റെ മാസ് എന്‍ട്രി.

ഇത്രേം രോമാഞ്ചം നല്‍കുന്ന സീനുകള്‍ മോഹന്‍ലാല്‍ ചിത്രത്തില്‍ ഈ അടുത്ത കാലത്ത് ഒന്നും ഉണ്ടായിട്ടില്ല എന്നും ആരാധകര്‍ പറയുന്നു.

സാക്ഷാല്‍ മോഹന്‍ലാലിന്റെ ഇന്‍ട്രൊ സീന്‍ തന്നെയാണ്. ആദ്യ പകുതിയില്‍ ആരാധകര്‍ക്ക് ആഘോഷമാക്കാന്‍ ഉണ്ടായിരുന്നത്. അതോടൊപ്പം, ടോവിനോ തോമസിന്റെ ഇന്‍ട്രൊ വേറെ ലെവല്‍ എന്നു ആരാധകര്‍ സാക്ഷ്യപ്പെടുത്തുന്നു.

കൊലമാസ്സ് ബിജിഎമ്മിന് ഒപ്പം മോഹന്‍ലാലിന്റെ ഗംഭീര സംഘട്ടനരംഗം. പൃഥ്വിരാജിന്റെ വോയ്‌സും ആദ്യ പകുതിയില്‍ ഹൈലൈറ്റ് ആണ്. സംവിധായകന്‍ എന്ന നിലയില്‍ പൃഥ്വിരാജ് വേറെ ലെവല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

മഞ്ജു വാര്യരും ഇന്ദ്രജിത്തുമെല്ലാം സിനിമയുടെ തുടക്കം മുതല്‍ സ്‌ക്രീനില്‍ നിറഞ്ഞ് നില്‍ക്കുകയാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

മോഹന്‍ലാല്‍ പൃഥ്വിരാജ് ടൊവിനോ തോമസ്, ആന്റണി പെരുമ്പാവൂര്‍, സുചിത്ര, തുടങ്ങി ലൂസിഫറിന്റെ ടീമാംഗങ്ങളെല്ലാം കവിത തിയറ്ററില്‍ ലൂസിഫറിന്റെ ആദ്യപ്രദര്‍ശനം കാണാന്‍ എത്തി.

മോഹന്‍ലാലിനും പൃഥ്വിരാജിനുമൊപ്പം ലൂസിഫറില്‍ അണിനിരക്കുന്നത് വമ്പന്‍ താരനിരയാണ്. മഞ്ജു വാര്യരാണ് നായിക. ബോളിവുഡ് സൂപ്പര്‍ താരം വിവേക് ഒബ്റോയ് ആണ് വില്ലന്‍ വേഷത്തിലെത്തുന്നത്.

ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍, കലാഭവന്‍ ഷാജോണ്‍, നൈല ഉഷ, സാനിയ ഇയ്യപ്പന്‍, നന്ദു, ഫാസില്‍ (സംവിധായകന്‍) ബാല, സായ് കുമാര്‍, വിജയരാഘവന്‍, ജോയ് മാത്യു, ശിവാജി ഗുരുവായൂര്‍, സുനില്‍ സുഗത, പൗളി വില്‍സണ്‍, മറാത്തി ആക്ടര്‍ സച്ചിന്‍ കെടക്കര്‍ തുടങ്ങിയവരാണ് ലൂസിഫറിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കേരളത്തില്‍ ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ ലൂസിഫര്‍ തരംഗമായിരുന്നു. മോഹന്‍ലാല്‍ നായകനായിട്ടെത്തിയ ഒടിയന്റെ സകല റെക്കോര്‍ഡുകളും തിരുത്തിയാണ് ലൂസിഫര്‍ എത്തിയത്. 30 ലേറെ രാജ്യങ്ങളിലായിരുന്നു ഒടിയന്‍ പ്രദര്‍ശനത്തിനെത്തിയതെങ്കില്‍ ലൂസിഫര്‍ 43 രാജ്യങ്ങളിലാണ് റിലീസ്.

യുഎസിലും യുകെയിലും ഒരു മലയാള സിനിമയക്ക് ലഭിക്കുന്ന ഏറ്റവും വലിയ റിലീസാണിത്. കേരളത്തില്‍ നാനൂറിന് മുകളില്‍ തിയറ്ററുകളിലാണ് ലൂസിഫര്‍ ആദ്യ ദിവസമെത്തുന്നത്. ആഗോളതലത്തില്‍ 3079 ഓളം തിയറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കും.

Advertisement