നാലാം ദിനം അമ്പത് കോടിയിലേക്ക്: വീണ്ടും ചരിത്രം കുറിച്ച് താര ചക്രവര്‍ത്തി

28

മലയാള സിനിമയുടെ താര ചക്രവര്‍ത്തി മോഹന്‍ലാല്‍ വീണ്ടും ചരിത്രം കുറിക്കുകയാണ്. ഏറ്റവും വേഗതയില്‍ അമ്പതു കോടി ക്ലബ്ബില്‍ എത്തുന്ന മലയാള ചിത്രമായി ലൂസിഫര്‍ എന്ന മോഹന്‍ലാല്‍ ചിത്രം മാറും എന്നുറപ്പായി കഴിഞ്ഞു.

Advertisements

ആദ്യ മൂന്നു ദിവസം കൊണ്ട് തന്നെ നാല്‍പ്പതു കോടിക്ക് മുകളില്‍ വേള്‍ഡ് വൈഡ് കളക്ഷന്‍ നേടിയ ലൂസിഫര്‍ ഇന്നത്തോട് കൂടി അമ്പതു കോടിയും മറികടക്കും.

ആദ്യ ദിനം വേള്‍ഡ് വൈഡ് കളക്ഷന്‍ ആയി പതിനാലു കോടിയോളം നേടിയ ഈ ചിത്രം രണ്ടാം ദിനം നേടിയത് ഏകദേശം പതിനെട്ടു കോടിക്ക് അടുത്താണ്.

മൂന്നാം ദിനവും ഗംഭീര കളക്ഷന്‍ നേടിയ ലൂസിഫറിന് നാലാം ദിനമായ ഇന്ന് ഞായറാഴ്ച കൂടി ആയതോടെ മരണ മാസ്സ് തിരക്കാണ് ലോകം മുഴുവനുമുള്ള തീയേറ്ററുകളില്‍ അനുഭവപ്പെടുന്നത്.

കേരളത്തില്‍ മൂന്നു ദിവസം കൊണ്ട് പതിനേഴു കോടിക്ക് മുകളില്‍ നേടിയ ഈ ചിത്രം ആദ്യ വീക്കെന്‍ഡ് ഇന്ന് തീരുന്നതോടെ കളക്ഷന്‍ ഏകദേശം 23 കോടി രൂപ കവിയും എന്ന് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നു.

യുഎഇ ജിസിസി മേഖലയില്‍ നിന്ന് ആദ്യ രണ്ടു ദിവസം കൊണ്ട് പതിനേഴു കോടിയോളം നേടിയ ഈ ചിത്രം ശനിയും ഞായറും ഗംഭീര കളക്ഷന്‍ ആണ് നേടുന്നത്.

ആ മേഖലയില്‍ ഏറ്റവും വലിയ കളക്ഷന്‍ നേടിയ സൗത്ത് ഇന്ത്യന്‍ ചിത്രം 34 കോടിയോളം നേടിയ മോഹന്‍ലാല്‍ ചിത്രമായ പുലി മുരുകന്‍ ആണെന്നിരിക്കെ ലൂസിഫര്‍ പുലി മുരുകനേയും തകര്‍ത്തു.

അവിടുത്തെ ഏറ്റവും വലിയ സൗത്ത് ഇന്ത്യന്‍ പണം വാരി പടമായി മാറാന്‍ അധികം ദിവസം ഇനി വേണ്ടി വരില്ല എന്നതുമുറപ്പാണ്.

Advertisement