താരചക്രവര്‍ത്തി മോഹന്‍ലാലിന്റെ പേരിലാണ് മലയാളത്തിലെ ഒട്ടുമിക്ക ബോക്‌സോഫീസ് റെക്കോര്‍ഡ് എല്ലാം. 2016 ല്‍ റിലീസിനെത്തിയ പുലിമുരുകനും കായംകുളം കൊച്ചുണ്ണിയുമാണ് മലയാളത്തില്‍ നിന്നും ആദ്യ 100 കോടി സ്വന്തമാകുന്ന സിനിമ.
ഇപ്പോഴിതാ, പുലിമുരുകന്റെ കളക്ഷന്‍ റെക്കോര്‍ഡുകളെല്ലാം തകര്‍ക്കാനുള്ള വരവാണ് ലൂസിഫറിന്റെത്.
ഔദ്യോഗികമായി കണക്ക് വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ലെങ്കിലും ലൂസിഫര്‍ കേരള ബോക്സോഫീസില്‍ അത്യുഗ്രന്‍ പ്രകടനം നടത്തിയെന്നാണ് റിപ്പോര്‍ട്ട്.
4 ദിവസം കൊണ്ട് ലോകവ്യാപകമായി 50 കോടിയാണ് ചിത്രം നേടിയതെന്നും റിപ്പോര്‍ട്ടുണ്ട്. മാര്‍ച്ച് 28 നു പുറത്തിറങ്ങിയ ചിത്രം ആദ്യ ദിനം തന്നെ പല റെക്കോര്‍ഡുകളും തകര്‍ത്തിരുന്നു .ബോക്‌സ് ഓഫീസ് റെക്കോര്‍ഡ് തകര്‍ത്തു വിജയകരമായി മുന്നേറുകയാണ് ചിത്രം.
പൃഥ്വിരാജിന്റെ ബ്രില്യന്‍സില്‍ അവതരിച്ച ലൂസിഫര്‍ മോഹന്‍ലാല്‍ ആരാധകരെയും മലയാള സിനിമാപ്രേമികളെയും കൈയിലെടുത്തിരിക്കുകയാണ്.
ആദ്യദിനത്തില്‍ കേരള ബോക്സോഫീസില്‍ നിന്ന് മാത്രം 6 കോടി രൂപയ്ക്ക് അടുത്ത് നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്.
യുഎസില്‍ ഒരു മലയാള ചിത്രത്തിന്റെ ഏറ്റവും മികച്ച പ്രകടനമാണ് ലൂസിഫറിലൂടെ കണ്ടത്. യുഎഇ ജിസിസി യില്‍ നിന്നും 6.30 കോടിയാണ് കളക്ഷന്‍. ഇതെല്ലാം കണക്ക് കൂട്ടുമ്‌ബോള്‍ റിലീസ് ദിവസം 13 14 കോടി വരെ ലൂസിഫര്‍ സ്വന്തമാക്കിയെന്നാണ് വിവരം.
കേരള ബോക്സോഫീസില്‍ നിന്ന് മാത്രമായി സിനിമ 25 കോടിയോളം രൂപ സ്വന്തമാക്കിയെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. കേരളത്തിലെ മള്‍ട്ടിപ്ലെക്സുകളിലെ സ്ഥിതിയും വ്യത്യസ്തമല്ല. മൂന്നാം ദിവസം കൊച്ചിന്‍ മള്‍ട്ടിപ്ലെക്സില്‍ മുപ്പതോളം ഷോ ആയിരുന്നു ലൂസിഫറിന് ലഭിച്ചത്.