37 വർഷമായി ഈ ബന്ധം; പ്രശ്‌നങ്ങൾ ഇല്ല; എന്നെ ചിരിപ്പിക്കുന്നതാണ് അദ്ദേഹത്തിന് ഇഷ്ടം; ലക്ഷ്മി

3026

നീണ്ട 60 വർഷത്തോളമായി സിനിമയിൽ സജീവമായി നിലനില്ക്കുന്ന നടിയാണ് ലക്ഷ്മി. തന്റെ പതിനാറാം വയസ്സിൽ സിനിമാഭിനയം തുടങ്ങിയ നടി ഇടയിൽ ചില ബ്രേക്കുകൾ എല്ലാം എടുത്തിരുന്നു. നിലവിൽ തെന്നിന്ത്യൻ ഭാഷകളിലാണ് ലക്ഷ്മിയുടെ സാന്നിധ്യം കൂടുതലായും കാണാൻ കഴിയുക. ഒരു കാലത്ത് പ്രേക്ഷകരെ ഹരം കൊള്ളിച്ച നായികക്ക് പക്ഷേ ജീവിതത്തിൽ പലപ്പോഴും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നില്‌ക്കേണ്ടതായി വന്നു. ട

സിനിമക്ക് പുറമേ മിനി സ്‌ക്രീനിലും ലക്ഷ്മിയെ കാണാൻ സാധിച്ചു. ഇപ്പോഴിതാ അവൾ വികടന് നല്കിയ താരത്തിന്റെ അഭിമുഖമാണ് ശ്രദ്ധേയമാകുന്നത്. തന്റെ വിവാഹം കഴിഞ്ഞ് ഇപ്പോൾ 37 വർഷം ആകുന്നു. ഇതുവരെയും ഞങ്ങൽ വഴക്കുണ്ടാക്കിയിട്ടില്ല എന്നാണ് താരം പറയുന്നത്. ലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ;

Advertisements

Also Read
സംഭവിച്ചതൊന്നും അദ്ദേഹത്തിന് ഓർമ്മ ഇല്ല; എപ്പോഴാണ് ഇതൊക്കെ നടന്നത് എന്നാണ് അദ്ദേഹം ചോദിച്ചത്; അന്ന് ഇറക്കി വിട്ടത് ആ സിനിമയുടെ സംവിധായകനാണ് ഞാൻ എന്ന് അറിയാതെ

എന്നെ ചിരിപ്പിക്കുന്നതാണ് അദ്ദേഹത്തിന് ഏറ്റവും ഇഷ്ടം. എന്തു പറഞ്ഞാലും കോമഡിയാണ്. ഈ 37 വർഷവും അദ്ദേഹം എന്നെ ചിരിപ്പിച്ചു. ഭർത്താവ് എന്നതിനപ്പുറം നല്ല ഒരു സുഹൃത്താണ് അദ്ദേഹം. ഇതുപോലൊരു സുഹൃത്തിനെ ആർക്കും കിട്ടില്ല. അക്കാര്യത്തിൽ ഞാൻ ഭാഗ്യവതിയാണ്. വളരെ പെട്ടെന്ന് ചിരിക്കുന്ന വ്യക്തിയാണ് ഞാൻ. എന്റെ ചിരി കാരണം ചില സീനുകൾ 28 ടേക്ക് വരെ പോയിട്ടുണ്ട്.

എൺപതുകളിൽ തമിഴ് സിനിമയിൽ സജീവമായിരുന്ന നടൻ ശിവചന്ദ്രനാണ് ലക്ഷ്മിയുടെ ഭർത്താവ്. അതിനു മുൻപ് ലക്ഷ്മി രണ്ട് വിവാഹങ്ങൾ ചെയ്തിരുന്നു. രണ്ടും പരാജയപ്പെട്ടു. 1969 ൽ ആയിരുന്നു ആദ്യ വിവാഹം. അഞ്ച് വർഷം കൊണ്ട് ആ ബന്ധം അവസാനിച്ചു. ഭാസ്‌കരൻ എന്നായിരുന്നു ഭർത്താവിന്റെ പേര്. ഐശ്വര്യ ഭാസ്‌കരൻ ആ ബന്ധത്തിലുണ്ടായ മകളാണ്

Also Read
വിജയ് സേതുപതിയെ പേടിച്ച് അന്ന് ശ്രുതിഹാസൻ സ്ഥലം വിട്ടു; നടന്റെ പെരുമാറ്റം കാരണം തനിക്ക് എന്തെങ്കിലും ഉണ്ടാകുമെന്ന് നടി പേടിച്ചു

നടൻ മോഹൻ ശർമയാണ് രണ്ടാമത്തെ ഭർത്താവ്. അതും അഞ്ചു വർഷം കൊണ്ട് അവസാനിച്ചു. എന്നാൽ ശിവചന്ദ്രനുമായി 37 വർഷമായി കുടുംബജീവിതം നയിക്കുകയാണ് ലക്ഷ്മി. അതേസമയം മകളായ ഐശ്വര്യയുമായി അത്ര നല്ല ബന്ധത്തിലല്ല ലക്ഷ്മി ഇപ്പോഴുള്ളത്. തന്റെ അച്ഛനാരാണെന്ന് പറയാൻ അമ്മക്ക മടിയായിരുന്നു എന്നൊക്കെ ഐശ്വര്യ പലപ്പോഴായി തുറന്ന് പറഞ്ഞിരുന്നു.

Advertisement