മ്യൂസിക് ഡയറക്ടർ അമ്മയെ ട്യൂൺ പഠിപ്പിക്കുമ്പോൾ ഞാൻ മകളെ ട്യൂൺ ചെയ്തു, അതേ സംഭവിച്ചുള്ളൂ! രസകരമായ പ്രണയകഥ വെളിപ്പെടുത്തി ദീപക് ദേവ്

1031

ദീപക് ദേവ് എന്ന സംഗീത സംവിധായകനെ അറിയാത്ത മലയാളികളില്ല. വ്യത്യസ്തമായ ഗാനങ്ങളിലൂടെ ശ്രദ്ധ നേടിയ സംഗീത സംവിധായകനാണ് ദീപക് ദേവ്. ടോപ് സിംഗറിൽ വിധികർത്താവായും അദ്ദേഹം എത്തുന്നുണ്ട്. കുരുന്ന് ഗായകരെ പോത്സാഹിപ്പിക്കുന്ന ഷോയിൽ എംജി ശ്രീകുമാറിനും അനുരാധയ്ക്കും മധു ബാലകൃഷ്ണനുമൊപ്പമായാണ് ദീപക് ദേവ് എത്തിയത്.

ഇടയ്ക്കിടയ്ക്ക് ജഡ്ജസിന് സർപ്രൈസ് നൽകാറുണ്ട് മീനാക്ഷി. ടോപ് സിംഗറിലെ സ്പെഷൽ മൊമൻസിന്റെ വീഡിയോയുമായെത്തിയിരിക്കുകയാണ് ദീപക് ദേവ്. രേണുക ഗിരിജനെ പരിചയപ്പെടുത്തുന്ന വീഡിയോയായിരുന്നു ആദ്യം കാണിച്ചത്.

Advertisements

ALSO READ

‘5000 വലിയ തുകയാണ് മാത്തു’ എന്ന് പറഞ്ഞ് അവൻ അത് വേണ്ടെന്ന് വെച്ചു ; ടൊവിനോയ്ക്ക് ഒപ്പമുള്ള പഴയ കാല ഓർമ്മകൾ പങ്കു വച്ച് മാത്തുക്കുട്ടി

ആലാപന മികവിലൂടെ ശ്രോതാക്കൾക്ക് പരിചിതയായ ഗായികയാണ് രേണുക. സംഗീത സംവിധായകനായ എജി അനിലും അഭിനേത്രിയായ സീമ ജി നായരും രേണുക ഗിരിജന്റെ സഹോദരങ്ങളാണ്. രേണുക ഗിരിജന്റെ മകളായ സ്മിതയെയാണ് ദീപക് ദേവ് വിവാഹം ചെയ്തത്. താൻ സംഗീതമൊരുക്കിയ ക്രോണിക് ബാച്ചിലറിൽ പാടാനുള്ള അവസരവും ദീപക് രേണുകയ്ക്ക് നൽകിയിരുന്നു. ഇങ്ങനെയൊരു സർപ്രൈസ് ലഭിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്. രേണുകയുമായി വർഷങ്ങളായുള്ള പരിചയമുണ്ട്. മകളെ ദീപക് ദേവ് വിവാഹം ചെയ്തത് അറിഞ്ഞിരുന്നു എന്നായിരുന്നു എംജി ശ്രീകുമാർ പറഞ്ഞത്.

രേണുകാന്റിയുടെ റെക്കോർഡിംഗിന് കമ്പനിയായിട്ട് വന്നതാണ് സ്മിത. അന്ന് ഞാൻ കീബോർഡ് പ്ലയറാണ്. അതിന്റെ മ്യൂസിക് ഡയറക്ടർ അമ്മയെ ട്യൂൺ പഠിപ്പിക്കുമ്പോൾ ഞാൻ മകളെ ട്യൂൺ ചെയ്തു, അതേ സംഭവിച്ചുള്ളൂ എന്നായിരുന്നു ദീപക് ദേവ് പറഞ്ഞത്. ദീപു ഇരിക്കുന്ന സ്റ്റേജിൽ വരാനായതിന്റെ സന്തോഷമുണ്ട് തനിക്കെന്ന് രേണുക പറഞ്ഞിരുന്നു. ഇവിടത്തെ കുട്ടികളെക്കുറിച്ചൊക്കെ എന്നോട് ചോദിക്കാറുണ്ട്. അവരെയൊക്കെ നേരിട്ട് പരിചയപ്പെടുത്താനാവുന്നതിൽ സന്തോഷമുണ്ടെന്നും ദീപക് പറഞ്ഞിരുന്നു.

ALSO READ

ഭാര്യയുടെ അഭിപ്രായം കേട്ട് ചെയ്ത സിനിമകൾ എട്ടുനിലയിൽ പൊട്ടിയിട്ടുണ്ട്: കുഞ്ചാക്കോ ബോബൻ

എൻഗേജ്മെന്റ് കഴിഞ്ഞിരിക്കുന്ന സമയത്തായിരുന്നു മരുമകൻ പാടാനായി വിളിച്ചത്. ക്രോണിക് ബാച്ചിലറിലേക്കായിരുന്നു ദീപക് രേണുകയെ ക്ഷണിച്ചത്. വിവാഹം കഴിഞ്ഞ ശേഷമല്ലേ അതെന്ന് ദീപക് ചോദിച്ചപ്പോഴായിരുന്നു സ്മിതയെ വിളിച്ചത്. ഇത് ശരിക്കും ഷോക്കായെന്നായിരുന്നു ദീപക് പറഞ്ഞത്. രാവിലെ സ്റ്റുഡിയോയിലേക്ക് പോവും. രാത്രിയാണ് വരുന്നത്. ഞങ്ങൾക്ക് സംസാരിക്കാൻ ഫോൺ വിളിക്കണമെന്ന അവസ്ഥയായിരുന്നു എന്നായിരുന്നു സ്മിത പറഞ്ഞത്.

പ്രൊപ്പോസൽ സംഭവങ്ങളൊന്നുമുണ്ടായിരുന്നില്ല. അമ്മയുടെ കൂടെ വെറുതെ റെക്കോർഡിംഗിന് പോയതാണ്. അന്ന് അവൾ വേറെ കോളേജിലായിരുന്നു. ക്ലാസ് കട്ട് ചെയ്ത് കാണാൻ പോവുന്നതിന്റെ ബുദ്ധിമുട്ട് മനസിലാക്കിയാണ് എന്റെ കോളേജിൽ അഡ്മിഷൻ ശരിയാക്കിക്കൊടുത്തത്.

സ്മിതയും പാടാറുണ്ട്. ഇരുവരും ഒന്നിച്ചായിരുന്നു പറയാതെ അറിയാതെ എന്ന ഗാനം ആലപിച്ചത്. ഈ സർപ്രൈസിനെക്കുറിച്ച് പറഞ്ഞിരുന്നെങ്കിൽ പാട്ട് പഠിച്ചേനെ. ഇവർക്കൊപ്പം സ്റ്റേജിൽ നിൽക്കാനായതിന്റെ സന്തോഷം രേണുകയും പ്രകടിപ്പിച്ചു.

Advertisement