ആകെ ഒരു സീരിയലാണ് ഒന്നിച്ച് ചെയ്തത്: പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞ് രാഹുൽ മോഹനും കീർത്തി ഗോപിനാഥും

164

മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരദമ്പതികളാണ് രാഹുൽ മോഹനും കീർത്തി ഗോപിനാഥും. നീണ്ട ഇടവേള അവസാനിപ്പിച്ച് അമ്മ അറിയാതെയിലൂടെയായാണ് കീർത്തി അഭിനയ രംഗത്തേക്ക് തിരിച്ചെത്തിയത്. ഭർത്താവിന്റെ സുഹൃത്തുക്കളാണ് അമ്മ അറിയാതെയുടെ പിന്നണിയിലുള്ളത്. അങ്ങനെയാണ് അത് സംഭവിച്ചതെന്നായിരുന്നു താരം പറഞ്ഞത്.

തങ്ങളുടെ പ്രണയകാലത്തെക്കുറിച്ചും വിവാഹ ശേഷമുള്ള ജീവിതത്തെക്കുറിച്ചും പറഞ്ഞുള്ള കീർത്തിയുടേയും രാഹുലിന്റേയും അഭിമുഖം വൈറലായിക്കൊണ്ടിരിക്കുകയാണ്. റെഡ് കാർപ്പറ്റിൽ അതിഥികളായെത്തിയ ഇവരോട് വിശേഷങ്ങൾ ചോദിച്ചത് സ്വാസികയാണ്. താരങ്ങളുടെ വിശേഷങ്ങൾ ഇങ്ങനെ,

Advertisements

ALSO READ

കർത്താവേ ഞാൻ അങ്ങനെന്തേലും പറഞ്ഞിട്ടുണ്ടേൽ അത് അച്ചായനല്ലേ കെട്ടിട്ടുള്ളു അല്ലെ : വൈറലായി നടി അശ്വതിയുടെ പോസ്റ്റ്

നല്ലൊരു പെയറാണല്ലോയെന്ന് എല്ലാവരും വിശേഷിപ്പിക്കാറുള്ളവരാണ് രാഹുലും കീർത്തിയും. 22 വർഷത്തിന് ശേഷമായാണ് താൻ അഭിനയ രംഗത്തേക്ക് തിരിച്ച് വന്നതെന്നായിരുന്നു കീർത്തി പറഞ്ഞത്. തുടക്കത്തിൽ വന്ന സമയത്ത് ഒരുപാട് സംശയങ്ങളായിരുന്നു. ലൊക്കേഷനും ഷൂട്ടിംഗുമൊക്കെ ഇപ്പോൾ എങ്ങനെയായിരിക്കും, എല്ലാം മാറിയോ എന്നൊക്കെയായിരുന്നു ചിന്തിച്ചത്. ആദ്യ ഷെഡ്യൂൾ കഴിഞ്ഞതോടെ തന്നെ എല്ലാമായി സെറ്റാവുകയായിരുന്നു.

ലവ് മാര്യേജായിരുന്നു. ആകെ ഒരു സീരിയലാണ് ഒന്നിച്ച് ചെയ്തത്. പ്രണയിക്കാനുള്ള സമയമുണ്ടായിരുന്നില്ലെങ്കിലും അങ്ങനെയൊരു അന്തരീക്ഷമുണ്ടായിരുന്നു. ആകെപ്പാടെ 3 ക്യാരക്ടേഴ്സേ അതിലുണ്ടായിരുന്നുള്ളൂ. നായകൻ, നായിക, ബ്രദർ. കൊടൈക്കനാലിലായിരുന്നു ഷൂട്ട്. അതൊരു ലവ് സ്റ്റോറിയാണ്. കുറേ പറഞ്ഞ് പറഞ്ഞ് അങ്ങനെ പ്രണയത്തിലാവുകയായിരുന്നു. പറയാനുള്ള കാര്യങ്ങൾ ഡയലോഗായി കിട്ടിയിരുന്നു. ഭയങ്കര ജാഡയാണെന്നാണ് അദ്ദേഹത്തെ ആദ്യം കണ്ടപ്പോൾ തോന്നിയത്. ഭയങ്കര സൈലന്റായിരുന്നു. താനിപ്പോഴും അങ്ങനെ തന്നെയാണെന്നായിരുന്നു രാഹുൽ പറഞ്ഞത്.

എന്റെ ആദ്യത്തെ സീരിയലായിരുന്നു അത്. അതിലൂടെയായാണ് ജീവിതം സെറ്റായത്. ഔട്ട് ഡോർ പോയുള്ള സീരിയൽ ഷൂട്ടൊന്നും അന്നുണ്ടായിരുന്നില്ല. അതിൽ കുറച്ച് ഗാനങ്ങളുമുണ്ടായിരുന്നു. ഷൂട്ട് കഴിഞ്ഞ് വന്ന് അധികം വൈകാതെ തന്നെ ഞങ്ങൾ പ്രണയം വീട്ടിൽപ്പറഞ്ഞു. അങ്ങനെ എൻഗേജ്മെന്റ് നടത്തി. മാർച്ചിൽ എൻഗേജ്മെന്റ് നടത്തി, നവംബറിൽ കല്യാണം കഴിഞ്ഞു. ഇപ്പോൾ  സന്തുഷ്ട കുടുംബജീവിതമാണെന്നുമായിരുന്നു രാഹുൽ പറഞ്ഞത്.

അന്ന് ചിത്രീകരണത്തിനിടെ ഗാനത്തിനിടയിൽ തടാകത്തിലൂടെ ബോട്ടിൽ പോവുന്ന രംഗമുണ്ടായിരുന്നു. നീന്താനറിയുമോയെന്ന് ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു രാഹുലേട്ടൻ പറഞ്ഞത്. ഞാനും ഇല്ലെന്നായിരുന്നു പറഞ്ഞത്. ബോട്ടിൽ മുന്നിലിരിക്കുന്നയാൾ നന്നായി മദ്യപിച്ചിരുന്നു. ആക്ഷനും കട്ടൊന്നും കേൾക്കാതെ ആൾ തുഴഞ്ഞ് തുഴഞ്ഞ് പോവുന്ന അവസ്ഥയായിരുന്നു. മിക്കവാറും നമ്മുടെ കാര്യത്തിൽ ആളൊരു തീരുമാനമാക്കുമെന്നായിരുന്നു അന്ന് ഞങ്ങൾ പറഞ്ഞത്.

ALSO READ

ഇവരൊന്നും എനിക്ക് സഹതാരങ്ങളല്ല എന്റെ കുടുംബം തന്നെയാണ് ; ഡിപ്രഷൻ പിടിച്ച് ഏതെലും ഒരു മുറിയിൽ കഴിയേണ്ടി വരുന്ന അവസ്ഥയെ അതിജീവിച്ചത് ഇവരുടെ പിന്തുണയിലൂടെയാണ് : ജൂഹി റുസ്തഗി

യാത്ര ചെയ്യാൻ ഞങ്ങൾക്കൊരുപാട് ഇഷ്ടമാണ്. നമുക്ക് തോന്നുമ്പോൾ നമ്മളങ്ങ് പോവും. വീട്ടിൽ വെറുതെ ഇരിക്കുകയാണെങ്കിൽ വൈകിട്ട് നമ്മൾ ഇറങ്ങും. രണ്ടാളും ഡ്രൈവ് ചെയ്യും. കീർത്തിക്ക് കുപ്പിവള ഭയങ്കര ക്രേസാണ്. പോവുന്ന വഴിക്ക് വെറൈറ്റി ഫുഡും കഴിക്കാറുണ്ട്. കൊച്ചിയിലേക്ക് പോവുന്ന വഴിക്കും നല്ല കടകൾ കാണാറുണ്ട്. തന്നെ സ്വാധീനിച്ച താരമായി രാഹുൽ പറഞ്ഞത് സായ്കുമാറിനെക്കുറിച്ചായിരുന്നു.

ഉർവശി ചേച്ചിയാണ് തന്നെ ഇൻസ്പെയർ ചെയ്തതെന്നായിരുന്നു കീർത്തി പറഞ്ഞത്. ജഗദീഷേട്ടൻ നല്ല എനർജറ്റിക്കും അറിവുമുള്ളയാളാണ്. നല്ല ഓതന്റിക്കായാണ് അദ്ദേഹം സംസാരിക്കാറുള്ളത്. മാൻഡ്രേക്കിന് ശേഷമായാണ് ഞങ്ങൾ ഒന്നിച്ച് സിനിമ ചെയ്തത്. അതോടെയാണ് ബ്രേക്കെടുത്തത്. ആ ബ്രേക്ക് ഇത്രയും നീളുമെന്ന് കരുതിയിരുന്നില്ലെന്നായിരുന്നു കീർത്തി പറഞ്ഞത്. രാഹുലിന്റെ മനസമാധാനം കളയുന്നയാളല്ല ഞാനെന്ന് കീർത്തി പറഞ്ഞപ്പോൾ കഴിച്ചിട്ട് വന്നാലും പ്രശ്നങ്ങളൊന്നുമുണ്ടാവാറില്ലെന്ന് താരം പറയുന്നുണ്ട്. എന്തായാലും അമ്മയറിയാതെ സീരിയലിലൂടെ കീർത്തി വീണ്ടും പ്രേക്ഷകരിലേയ്ക്ക് എത്തിയിരിയ്ക്കുകയാണ്.

Advertisement