എത്ര വർഷങ്ങൾ കഴിഞ്ഞാലും ശ്രീവിദ്യ എന്ന നടിയെ പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. അത്രയ്ക്കും നല്ല കഥാപാത്രങ്ങളെയാണ് ശ്രീവിദ്യ പ്രേക്ഷകർക്ക് സമ്മാനിച്ചത്. ചെയ്തുതീർക്കാൻ ഇനിയും കഥാപാത്രങ്ങൾ ബാക്കിവെച്ചുകൊണ്ടാണ് ഈ നടി യാത്രയായത്. ഇപ്പോഴിതാ സിനിമാനിരൂപകനും മാധ്യമ പ്രവർത്തകനുമായ ചെയ്യാർ ബാലു ശ്രീവിദ്യയും കമലും തമ്മിലുണ്ടായിരുന്ന പ്രണയത്തെ കുറിച്ചും ശ്രീവിദ്യയുടെ അവസാന നിമിഷങ്ങളെ കുറിച്ചും സംസാരിക്കുകയാണ്.
കമലിന്റെ സിനിമയിലും ശ്രീവിദ്യ അഭിനയിച്ചിരുന്നു. അതിനുശേഷം കമ്മലിനോട് ശ്രീവിദ്യയ്ക്ക് ഒരു വൺ സൈഡ് പ്രണയം ഉണ്ടായിരുന്നു.
ഇത് കമൽ അറിഞ്ഞപ്പോൾ നിരസിച്ചിരുന്നു. ആ സമയത്ത് കമലിന് സിനിമ എന്നത് തന്നെയായിരുന്നു ലക്ഷ്യം. പിന്നീട് ശ്രീവിദ്യയെ കാണുമ്പോഴൊക്കെ അവർക്ക് ഒരു അസുഖമുള്ളതുപോലെ തോന്നി. അങ്ങനെ കേരളത്തിലേക്ക് ഒന്ന് ചെക്ക് ചെയ്യാൻ പോകുകയാണ് എന്ന് പറഞ്ഞു. പിന്നീട് അവർ തമിഴ്‌നാട്ടിലേക്ക് തിരിച്ചുവന്നില്ല. പിന്നീട് അറിയാൻ കഴിഞ്ഞു ശ്രീവിതയ്ക്ക് നട്ടെല്ലിന് ക്യാൻസർ ആണ് എന്ന് . അവരെ കാണാൻ ഒരുപാട് പേർ ശ്രമിച്ച എങ്കിലും അത് നടന്നില്ല.
അവരുടെ അസുഖം സുഖപ്പെടുത്താൻ കഴിയില്ലായിരുന്നു. ശ്രീവിദ്യയുടെ അവസാനത്തെ ആഗ്രഹം ചോദിച്ചപ്പോൾ കമലിനെ കാണണമെന്ന് അവർ പറഞ്ഞു. അങ്ങനെ കമൽ കാണാൻ പോയി. അപ്പോഴുള്ള ശ്രീവിദ്യയുടെ രൂപം കണ്ട് നടൻ ഞെട്ടിപ്പോയി.
ദേവതയെപ്പോലെ ലക്ഷക്കണക്കിന് ആരാധകരുടെ ഹൃദയം കവർന്ന പെൺകുട്ടി ഉരുകി പോയി എന്നൊക്കെ പറയുന്നത് പോലെ , മെലിഞ്ഞു ചുരുങ്ങി കട്ടിലിൽ കിടക്കുന്നു. അപ്പോൾ ഒന്നും സംസാരിക്കാതെ കമൽ കരയാൻ തുടങ്ങി. ജീവിതത്തിൽ മൂന്നുപേർ മരിച്ചിട്ടെ താൻ കരഞ്ഞിട്ടുള്ളൂ എന്ന് പറഞ്ഞ കമൽ അതിൽ ഒരാൾ ശ്രീവിദ്യയായിരുന്നുവെന്നും നേരത്തെ പറഞ്ഞിരുന്നു.