ക്രിക്കറ്റ് ലോകത്തെ കത്തിക്കയറിയ പ്രണയങ്ങളും വിവാദങ്ങളും; ഞെട്ടിച്ചത് ശ്രീശാന്തിനെതിരെയുള്ള കാമുകിയുടെ വെളിപ്പെടുത്തൽ

34

ക്രിക്കറ്റ് ലോകത്തെ കത്തിക്കയറിയ പ്രണയവും വിവാദങ്ങളും ഇപ്പോൾ വീണ്ടും ചർച്ചയാവുന്നു. ക്രിക്കറ്റ് താരങ്ങളോട് പ്രണയം തോന്നിയ ബോളിവുഡ് സുന്ദരിമാരും, തുടർന്ന് പ്രണയത്തിലുണ്ടായ വിള്ളലും ശേഷമുണ്ടായ വിവാദങ്ങളുമാണ് വീണ്ടും വാർത്തകളിൽ ഇടംപിടിക്കുന്നത്. വേർപിരിഞ്ഞ ശേഷം ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് നടിമാർ നടത്തിയിരുന്നത്.

യുവരാജ് സിംഗും നടി ദീപിക പദുക്കോണും തമ്മിലുണ്ടായിരുന്ന പ്രണയം മുതൽ ശ്രീശാന്തിന്റെ വരെ പ്രണയകഥകൾ ഇതിൽ ഉൾപ്പെടുന്നുണ്ട്. പല താരങ്ങളും വേർപിരിയലിന് ശേഷമാണ് പങ്കാളിയ്ക്ക് എതിരെ രൂക്ഷവിമർശനവുമായി എത്തിയിട്ടുള്ളത്. ഇതിൽ ഏറെ ഞെട്ടിച്ചത് മലയാളി താരം ശ്രീശാന്തിനെതിരെയുള്ള കാമുകിയുടെ വെളിപ്പെടുത്തൽ ആയിരുന്നു.

Advertisements

Also read; ഹിന്ദി, ഇംഗ്ലീഷ് സിനിമകളിൽ ഇത്തരം രംഗങ്ങൾ വന്നാൽ കണ്ടിരിക്കും, മലയാളത്തിൽ വന്നാൽ വിവാദം; ആളുകൾക്ക് സെക്ഷ്വൽ ഫ്രസ്‌ട്രേഷനാണ്, പൊട്ടിത്തെറിച്ച് ദുർഗ കൃഷ്ണ

വിവാദത്തിൽ കലാശിച്ച പ്രണയ ബന്ധങ്ങൾ ഇങ്ങനെ;

മലയാളത്തിന് ഏറ്റവും പ്രിയപ്പെട്ട ക്രിക്കറ്റ് താരമാണ് ശ്രീശാന്ത്. ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാഗമായതിന് പിന്നാലെയാണ് നടി നികേഷ പട്ടേലുമായി ശ്രീശാന്ത് പ്രണയത്തിലായത്. ശ്രീയുടെ ഇപ്പോഴത്തെ ഭാര്യയായ ഭുവനേശ്വരിയുമായി ഡേറ്റിങ്ങ് നടത്തുമ്പോൾ താനും ശ്രീശാന്തും ലിവിങ് റിലേഷനിലായിരുന്നുവെന്നാണ് നികേഷ വെളിപ്പെടുത്തിയത്. സ്ത്രീകളോട് അനാദരവ് കാണിക്കുന്ന ആളാണ് ശ്രീശാന്തെന്നും നടി വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല ശ്രീശാന്ത് പരസ്യമായി മാപ്പ് പറയണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ബാറ്റ്മാൻമാരിൽ തിളങ്ങിയ താരമാണ് രോഹിത് ശർമ്മ. നിലവിൽ ഭാര്യ റിതിക സജേദിനും മകൾ സമൈരയ്ക്കുമൊപ്പം സന്തുഷ്ട കുടുംബ ജീവിതം നയിക്കുകയാണ് താരം. എന്നാൽ റിതികയുമായിട്ടുള്ള വിവാഹത്തിന് മുൻപ് രോഹിത് ബോളിവുഡ് സുന്ദരി സോഫിയ ഹയാത്തുമായി പ്രണയത്തിലായിരുന്നു. 2012 ലാണ് താരങ്ങൾ പ്രണയത്തിലായത്. ഇരുവരെയും ഒരുമിച്ച് പല പാർട്ടികളിലും കണ്ടതോടെ ഗോസിപ്പുകൾ വരികയും ചെയ്തു.

എന്നാൽ പരസ്യമായി തന്നെ അംഗീകരിക്കാൻ രോഹിത്ത് തയ്യാറാവാത്തത് നടിയെ ചൊടിപ്പിച്ചു. തുടർന്ന്, രോഹിത്തിനെതിരെ കടുത്ത ആരോപണങ്ങളാണ് സോഫിയ ഉയർത്തിയത്. രോഹിത്തിനെ പ്രണയിച്ചിരുന്നെങ്കിലും ഇപ്പോൾ ഒരു മാന്യനായ വ്യക്തിയെ തേടുകയാണെന്ന് നടി സോഷ്യൽ മീഡിയയിലൂടെ പോസ്റ്റ് ചെയ്തു. രോഹിത് ശർമ്മയുടെ പിന്മാറ്റത്തിന് പിന്നിൽ വിരാട് കോലിയ്ക്കും പങ്കുള്ളതായിട്ടും സോഫിയ ആരോപിച്ചിരുന്നു. മാത്രമല്ല ആദ്യ കൂടി കാഴ്ചയിൽ മാത്രമേ അദ്ദേഹം തന്നെ ചുംബിച്ചതുള്ളുവെന്നും സോഫിയ പരസ്യമായി വെളിപ്പെടുത്തിയിരുന്നു.

ക്രിക്കറ്റ്-ബോളിവുഡ് പ്രണയത്തിൽ ഏറ്റവും ശ്രദ്ധേയരായ താരങ്ങളാണ് രവി ശാസ്ത്രിയും അമൃത സിംഗും. 1980 കളിലാണ് രവി ശാസ്ത്രി ക്രിക്കറ്റിൽ സജീവമായിരുന്നത്. അക്കാലത്ത് യുവാക്കളുടെ മനം കവർന്ന നടി കൂടിയായിരുന്നു അമൃത. ഇരുവരും ശക്തമായി തന്നെ പ്രണയിച്ചു. ഒരു മാഗസിനിൽ അവരുടെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തുകയും ചെയ്തു. എന്നാൽ മോശം സാഹചര്യത്തിലാണ് ഈ ബന്ധം അവസാനിച്ചത്.

അമൃത അവളുടെ കരിയർ ഉപേക്ഷിച്ച് വീട്ടമ്മയാവണമെന്നാണ് രവി ആഗ്രഹിച്ചത്. കരിയർ ഒപ്പം വേണമെന്നുള്ളതിനാൽ അമൃത ഈ ബന്ധം അവസാനിപ്പിച്ചു. ഒരു നടി ഭാര്യയാവണമെന്നല്ല എന്റെ ആഗ്രഹം. എന്റെ ഭാര്യ വീട്ടിലുണ്ടാവണമെന്ന് ഒരു അഭിമുഖത്തിൽ രവി ശാസ്ത്രി പറഞ്ഞു. ഇതിൽ വിശദീകരണവുമായി അമൃതയുമെത്തി. ഞാനിപ്പോൾ എന്റെ കരിയറിൽ സജീവമാണ്. ചിലപ്പോൾ ഞാനത് ഉപേക്ഷിച്ച് കുടുംബിനിയും അമ്മയുമാകാൻ തയ്യാറാണ്. അതിന് പക്ഷേ കുറച്ച് സമയം വേണമെന്നുമാണ് അമൃതയുടെ അഭിപ്രായം. ഇതോടെ ആ ബന്ധം അവസാനിക്കുകയായിരുന്നു.

യുവരാജ് സിംഗും നടി ദീപിക പദുക്കോണും വളരെ കുറച്ച് കാലമേ പ്രണയിച്ചിരുന്നുള്ളു. എന്നാൽ വളരെ മോശമായ സാഹചര്യത്തിലാണ് താരങ്ങളുടെ ബന്ധം അവസാനിച്ചത്. ദക്ഷിണാഫ്രിക്ക പര്യടനത്തിന് ശേഷം തിരിച്ചെത്തിയ യുവരാജും ദീപികയും കണ്ടുമുട്ടുകയും വളരെ പെട്ടെന്ന് അടുപ്പത്തിലാവുകയും ചെയ്തു.

Also read;ഞങ്ങളുടെ ജീവിതത്തിലേക്ക് ഒരാൾ കൂടി, ഞാൻ എവിടെപ്പോയാലും എന്നെ കെയർ ചെയ്യാനും എന്റെ കാര്യങ്ങൾ നോക്കാനും എന്നെ കൊണ്ടുപോവാനുമൊക്കെയാണ് ആൾ വരുന്നത്; അതിഥിയെ കുറിച്ച് അമൃത നായർ

രണ്ടാളും ഒന്നിച്ച് പരിപാടികളിൽ പങ്കെടുത്തതോടെ വാർത്തകളിലും നിറഞ്ഞു. എന്നാൽ ബ്രേക്കപ്പിന് ശേഷം യുവരാജിന്റെ സ്വഭാവമാണ് ഇതിന് കാരണമെന്ന് ദീപിക വെളിപ്പെടുത്തിയിരുന്നു. യുവരാജ് വളരെ പൊസസീവ് ആണ്. എന്റെ കരിയറിൽ പോലും അദ്ദേഹം ഇടപെട്ടു. ഇത് ഞങ്ങളുടെ ബന്ധത്തിൽ കുഴപ്പങ്ങളുണ്ടാക്കി. അങ്ങനെയാണ് വേർപിരിയലുണ്ടാവുന്നതെന്ന് നടി വെളിപ്പെടുത്തിയിരുന്നു.

Advertisement