ടിവി അവതാരകയും ഗായികയുമായ റിമി ടോമിയും ഭർത്താവ് റോയ്സും തമ്മിൽ വേര്പിരിയുകയാണെന്ന വാർത്ത പുറത്ത് വന്നത് എല്ലാവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു.
കുറച്ചു നാളുകളായി റിമി ടോമി ചില വിവാദങ്ങളിലൊക്കെ ഉൾപ്പെട്ടിരുന്നു. എന്നാൽ സെലിബ്രിറ്റി ലൈഫ് തീരെ ഇഷ്ടമില്ലാത്ത ആളായിരുന്നു റോയ്സ്.
റിമിക്കെതിരെ ചില വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് റോയ്സ്. രണ്ടു വർഷമായി തങ്ങളുടെ ജീവിതം രൂക്ഷമായ ദാമ്പത്യ പ്രശ്നങ്ങൾ നിറഞ്ഞതാണെന്നും പത്തുവർഷമായി എല്ലാം സഹിച്ചത് തനിക്കും കുടുംബത്തിനും വേണ്ടി മാത്രമാണെന്നും റോയ്സ് തുറന്നുപറഞ്ഞു.
തനിക്ക് നഷ്ടമായ പന്ത്രണ്ടു വർഷം ഒരിക്കലും തിരിച്ചു കിട്ടില്ലെന്നും റോയ്സ് പറഞ്ഞതായി ഒരു ഓൺലൈൻ മാധ്യമം റിപ്പോർട് ചെയ്തിരുന്നു.റിമിയുമായുള്ള ബന്ധം കാരണം വളരെ വലിയ ബാങ്ക് ബാധ്യതകളും ആദായനികുതി കുരുക്കുകളും തനിക്ക് വന്നുചേർന്നു.
അതുകൊണ്ടുതന്നെയാണ് ഈ വിഷയത്തിൽ താൻ പരമാവധി ആത്മസംയമനം പാലിച്ചത്. വിവാഹം കഴിഞ്ഞു ആദ്യ മൂന്നു വർഷം മാത്രമാണ് താൻ റിമിയുടെ വലുതല്ലാത്ത സമ്പാദ്യം കൈകാര്യം ചെയ്തിട്ടുള്ളു എന്നും റോയ്സ് പറഞ്ഞു.
തനിക്കിനിയും മുന്നോട്ടു പോവാൻ വയ്യാത്തത് കൊണ്ട് തന്റെ നിർബന്ധപ്രകാരമാണ് ഇപ്പോൾ ഡിവോഴ്സ് നടന്നതെന്നുംറിമിക്ക്ഡിവോഴ്സ്നിർബന്ധമായിരുന്നില്ല,സഹിക്കാവുന്നതിന്റെ അപ്പുറം സഹിക്കുകയും ക്ഷമിക്കുകയും താഴുകയും ചെയ്തു ഇനി കഴിയില്ലെന്നും റോയ്സ് വ്യക്തമാക്കി.
2008 ഏപ്രിൽ മാസത്തിലായിരുന്നു റോയ്സ് കിഴക്കൂടനുമായി റിമി ടോമിയുടെ വിവാഹം. ദിലീപ് നായകനായ മീശ മാധവനിലെ ചിങ്ങമാസം എന്ന ഗാനം ആലപിച്ചതിലൂടെ റിമി ഏവർക്കും ശ്രദ്ധേയയായി മാറി.
ടിവി ആങ്കറിങ്ങിലും, സ്റ്റേജ് ഷോയിലും സജീവ സാന്നിധ്യമായി റിമി നിറഞ്ഞു നിൽക്കുന്നു. ബൽറാം വേഴ്സസ് താരാദാസ് എന്ന ചിത്രത്തിലെ അതിഥി വേഷത്തിലൂടെയാണ് റിമി അഭിനയ രംഗത്തെത്തിയത്.
ജയറാം ചിത്രം തിങ്കൾ മുതൽ വെള്ളി വരെയിൽ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. പരസ്പര ധാരണയോടെ വിവാഹമോചനത്തിന് തയ്യാറെടുക്കുന്നതുകൊണ്ട് കോടതിയിൽ നിന്നും ആറു മാസം കൊണ്ട് തന്നെ വിവാഹമോചനം നേടാവുന്നതാണ്.