കോളിവുഡിലെ എക്കാലത്തേയും ആദ്യദിന കളക്ഷന്‍ റെക്കോര്‍ഡ് പൊട്ടിച്ച് ലിയോ! വിജയ് ഇത്തവണ പിന്നിലാക്കിയത് ഷാരൂഖ് ഖാനേയും

93

വിജയ്-ലോകേഷ് കനകരാജ് ചിത്രം ആരാധകരെ ത്രില്ലടിപ്പിച്ച് റിലീസായിരിക്കുകയാണ്. മാസ്റ്റര്‍ എന്ന ചിത്രത്തിന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം വിജയിയെ നായകനാക്കി സംവിധായകന്‍ ലോകേഷ് കനകരാജ് വീണ്ടും ഒരുക്കുന്ന ചിത്രമാണ് ലിയോ.

ഇന്ന് തിയേറ്ററുകളില്‍ എത്തിയ ബ്രഹ്‌മാണ്ഡ കൊമേര്‍ഷ്യല്‍ ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. നാല് മണിക്കുള്ള പ്രത്യേക ഫാന്‍ഷോകള്‍ കഴിഞ്ഞപ്പോള്‍ തന്നെ ചിത്രത്തെ കുറിച്ചുള്ള മികച്ച പ്രതികരണമാണ് പ്രേക്ഷകര്‍ പങ്കുവെയ്ക്കുന്നത്.

Advertisements

സമാനതകളഇല്ലാചെ സോഷ്യല്‍മീഡിയയില്‍ നിറയുകയാണ് ചിത്രത്തിന്റെ റിവ്യൂകള്‍. തിയറ്ററില്‍ ചിത്രം വലിയ ഹിറ്റാകുമെന്ന് നേരത്തെ തന്നെ ഉറപ്പിച്ചിരുന്നതാണ്. അത്തരത്തിലേക്ക് തന്നെയാണ് കാര്യങ്ങള്‍ നീങ്ങുന്നത്. നേരത്തെ തന്നെ ഒരു സിനിമക്കും ലഭിക്കാത്ത പ്രീ സെയില്‍ ആണ് ലിയോക്ക് കേരളത്തിലും ലിയോയ്ക്ക് ലഭിച്ചിരുന്നത്.

ALSO READ- ആദ്യം ലിയോ അത് കഴിഞ്ഞിട്ട് മതി വിവാഹം; തിയേറ്ററില്‍ എത്തി വിവാഹം കഴിച്ചു വിജയ് ആരാധകന്‍

വിജയും ലോകേഷ് കനകരാജും ഒന്നിയ്ക്കുന്നെന്നതാണ് ചിത്രത്തിന് ആരാധകര്‍ ഇത്ര ഹൈപ്പ് നല്‍കാന്‍ കാരണം തന്നെ. റിലീസിന് മുന്‍പ് തന്നെ പടം 160 കോടി രൂപ നേടിയിരുന്നു. റിലീസിന് മുന്‍പ് തന്നെ 100 കോടി ക്ലബിലെത്തിയതോടെ ചിത്രം ഇനിയും പല കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.

അതേസമയം, ലഭിച്ച വമ്പന്‍ ഓപ്പണിങ് സിനിമയുടെ കളക്ഷനും വര്‍ധിപ്പിച്ചിരിക്കുകയാണ്. റെക്കോര്‍ഡ് അഡ്വാന്‍സ് ബുക്കിംഗാണ് കേരളമുള്‍പ്പെടെയുള്ള മാര്‍ക്കറ്റുകളില്‍ ചിത്രത്തിന് ലഭിച്ചത്. ഈ സിനിമ ആദ്യദിന ആഗോള ബോക്‌സ് ഓഫീസില്‍ എത്ര നേടി എന്നാണ് ഇപ്പോള്‍ ഉയരുന്ന ചര്‍ച്ച.

ആദ്യദിവസത്തിലെ കണക്കുകള്‍ പ്രകാരം സിനിമ കോളിവുഡില്‍ നിന്നുള്ള ഏറ്റവും വലിയ ഓപണിംഗ് ആയിരിക്കുകയാണ്. പ്രമുഖ ട്രാക്കര്‍മാരായ സിനിട്രാക്കിന്റെ കണക്കനുസരിച്ച് ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് റിലീസ് ദിനത്തില്‍ ചിത്രം 140 കോടിയാണ് നേടിയത്.

ALSO READ- ഞങ്ങളെ വിട്ടുപോയല്ലോ, എന്റെ വിഷമങ്ങള്‍ ഞാനിനി ആരോട് പറയും , പ്രണാമവും ആദരാഞ്ജലിയും ഞാന്‍ അര്‍പ്പിക്കുന്നില്ല; മനോജ് കുമാര്‍

ഈ തുക ഒരു പുതിയ റെക്കോര്‍ഡായിരിക്കുകയാണ്. കോളിവുഡിലെ എക്കാലത്തെയും വലിയ ഓപണിംഗ് എന്നതിനൊപ്പം ഇന്ത്യന്‍ സിനിമയിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഓപണിംഗുമാണ് ഈ അക്കങ്ങള്‍. ബോളിവുഡില്‍ നിന്നുള്ള ഈ വര്‍ഷത്തെ 1000 കോടി ഹിറ്റുകളായ ഷാരൂഖ് ഖാന്‍ ചിത്രങ്ങള്‍ പഠാനെയും ജവാനെയുംപോലും ലിയോ ഓപണിംഗില്‍ മറികടന്നെന്നാണ് കണക്കുകള്‍.

പഠാന്റെ ആദ്യദിനത്തിലെ ആഗോള ഗ്രോസ് 106 കോടിയും ജവാന്റേത് 129.6 കോടിയും ആയിരുന്നു. അതേസമയം 140 കോടി എന്നത് ലഭ്യമായ കണക്കാണെന്നും ഇതില്‍ നേരിയ ഏറ്റക്കുറച്ചിലുകള്‍ക്ക് സാധ്യതയുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.

ഉടനെ തന്നെ നിര്‍മ്മാതാക്കളായ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ ഔദ്യോഗികമായിത്തന്നെ കണക്കുകള്‍ പുറത്തുവിടും. ഇതിനായി കാത്തിരിപ്പിലാണ് ആരാധകര്‍.

വന്‍ നാരനിരയില്‍ ലോകേഷ് കനകരാജ് ഒരുക്കിയ ചിത്രമാണ് ലിയോ. വിജയിയെ കൂടാതെ, സഞ്ജയ് ദത്ത്, തൃഷ, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്.

സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ലിയോയുടെ സംഗീതം അനിരുദ്ധ് രവിചന്ദറാണ്. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലന്‍ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷന്‍ പാര്‍ട്ട്ണര്‍.

സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിച്ചത്. ലിയോയുടെ ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷന്‍ : അന്‍പറിവ് , എഡിറ്റിങ് : ഫിലോമിന്‍ രാജ്.

Advertisement