തമിഴ് ചലച്ചിത്രമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഇന്ത്യന്‍ ചലച്ചിത്ര സംവിധായകനാണ് ലോകേഷ് കനഗരാജ്. മാനഗരം എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് ലോകേഷ് സിനിമാരംഗത്തേക്ക് വന്നത്.
ശേഷം കൈതി ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്തു.
ഈ അടുത്ത് സംവിധാനത്തില്‍ നിന്നും മാറി ക്യാമറയ്ക്ക് മുന്നില്‍ കൂടി ലോകേഷ് എത്തിയിരിക്കുകയാണ്. ശ്രുതി ഹാസനൊപ്പം ഒരു ഇനിമേയ് എന്ന പുതിയ ആല്‍ബം സോങിലൂടെ ആണ് ലോകേഷിന്റെ വരവ് . ഇതില്‍ ശ്രുതിയ്‌ക്കൊപ്പം ഇന്റിമേറ്റ് സീനുകള്‍ ഒക്കെ ചെയ്തുകൊണ്ട് ആരാധാകരെ ഞെട്ടിച്ചിരിക്കുകയാണ് താരം.
ഇത് പുറത്തിറങ്ങിയത് മുതല്‍ പ്രേക്ഷകര്‍ക്ക് ഒത്തിരി സംശയം ആണ്. ലോകേഷിന്റെ ഭാര്യ ഇത് കണ്ട് എന്ത് പറഞ്ഞു എന്ന ചോദ്യവും താരത്തിന് നേരെ വന്നു.
ഇതിന് ലോകേഷ് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറല്‍ ആവുന്നത്.
also read
അവള്‍ക്ക് അഭിനയിക്കണം എങ്കില്‍ അഭിനയിക്കാം പക്ഷെ വേണ്ടെന്നു വെച്ചു അവള്‍; മഞ്ജു വാര്യര്‍
‘ഒരു ഡയറക്ടര്‍ എന്ന നിലയില്‍ നിങ്ങളുടെ ഭാര്യ നിങ്ങളെ കണ്ടിട്ടുണ്ട്. ഒരു നടന്‍ എന്ന നിലയില്‍ കാണുമ്പോള്‍ എന്താണ് പറഞ്ഞത്?’ എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകര്‍ ലോകേഷിനോട് ചോദിച്ചത്. ‘ഞാന്‍ എന്റെ കരിയറിന്റെ തുടക്കം മുതല്‍ ഇത്തരം പേഴ്സണല്‍ ചോദ്യങ്ങള്‍ അവോയ്ഡ് ചെയ്താണ് മുന്നിലേക്ക് വരുന്നത്. അതുകൊണ്ട് ഞാന്‍ എന്റെ കുടുംബത്തെ കുറിച്ച് ഒന്നും സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല. സിനിമയിലേക്ക് വന്നപ്പോള്‍ മുതല്‍ ഞാന്‍ വേണ്ടെന്ന് വച്ചിരിക്കുന്ന ഒന്നാണ് അത്. നിങ്ങളും ഞാനും തമ്മില്‍ ആണ് കണക്ഷന്‍ ഉള്ളത്. എന്നെ നിങ്ങള്‍ വിമര്‍ശിക്കുന്നത് ആയാലും അഭിനന്ദിക്കുന്നത് ആയാലും അതോടെ മതി എന്നുള്ളത് ആണ് എന്റെ നിലപാട്. അതിനപ്പുറം എന്റെ വീട് അവിടെ എന്ത് നടക്കുന്നു എന്ത് പറയുന്നു എന്നുള്ളത് ഒക്കെ അവിടെ തന്നെ തീരേണ്ട വിഷയം ആണ്. ഞാന്‍ ഈ ചോദ്യത്തെ അതുകൊണ്ട് വേറെ മറുപടി പറയാതെ വിടുന്നു. സോറി’ എന്നാണ് ലോകേഷ് പറഞ്ഞത്.