താനൊരു മികച്ച സംവിധായകനാണെന്ന് ലോകേഷ് കനഗരാജ് തെളിയിച്ചു കഴിഞ്ഞു. മാനഗരം എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് ലോകേഷ് സിനിമാരംഗത്തേക്ക് വന്നത്. ശേഷം കൈതി ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്തു.
താരത്തിന്റെ മാസ്റ്റര്‍, വിക്രം , ലിയോ എന്നീ ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു. ഇനി ചെയ്യാനിരിക്കുന്നത് രജനികാന്തിന്റെ അടുത്ത ചിത്രമാണ്. തലൈവര്‍ 171 എന്ന് താല്കാലികമായി പേരിട്ട ചിത്രം ഇപ്പോള്‍ സ്ക്രിപ്റ്റിംഗിലാണ് എന്നാണ് വിവരം.
അതേസമയം പൊതുവേദിയില്‍ എന്നും ലളിതമായി പ്രത്യക്ഷപ്പെടുന്ന വ്യക്തിയാണ് ലോകേഷ്. എപ്പോഴും കഴുത്തില്‍ ഒരു കരുങ്കാലി മാല ലോകേഷ് ധരിക്കാറുണ്ട്. പലപ്പോഴും എന്തു കൊണ്ടാണ് ഇത് ലോകേഷ് ധരിക്കുന്നത് എന്ന ചര്‍ച്ച കോളിവുഡിലുണ്ട്. എന്തുകൊണ്ടാണ് താന്‍ കരുങ്കാലി മാല ഇടുന്നത് എന്ന് പറയുകയാണ് ലോകേഷ്.
വിക്രം സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുന്ന വഴി ഒരിക്കല്‍ വണ്ടി അപകടത്തില്‍പ്പെട്ടു. എന്നാല്‍ കാര്യമായ പരിക്ക് ഇല്ലാതെ രക്ഷപ്പെട്ടു. പിന്നാലെ ലോകേഷിന്റെ സുഹൃത്തും സംവിധായകനുമായ സതീഷ് ഒരു കരുങ്കാലി മാല ലോകേഷിന് നല്കി. ഇത് കഴുത്തില്‍ ഇട്ടാല്‍ ലോകേഷിന് ചുറ്റുമുള്ള നെഗറ്റിവിറ്റി അകന്ന് പോകും എന്നാണ് സതീഷ് പറഞ്ഞത്. അത് സുഹൃത്തിന്റെ ആഗ്രഹം ആയതിനാല്‍ സ്വീകരിച്ചു എന്നാണ് ലോകേഷ് ഒരു അഭിമുഖത്തില്‍ പറഞ്ഞത്.