സൂര്യയേയും കാര്‍ത്തിയേയും നായകന്മാരാക്കും, അയ്യപ്പനും കോശിയും റീമേക്ക് ചെയ്യാന്‍ താത്പര്യമുണ്ടെന്ന് തുറന്നുപറഞ്ഞ് ലോകേഷ് കനകരാജ്

88

മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് അയ്യപ്പനും കോശിയും. അന്തരിച്ച പ്രമുഖ സംവിധായകന്‍ സച്ചിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം ഇതിനോടകം ഒത്തിരി അവാര്‍ഡുകള്‍ സ്വന്തമാക്കി കഴിഞ്ഞു. 2020ലാണ് ചിത്രം പുറത്തിറങ്ങിയത്.

Advertisements

മലയാളത്തില്‍ മാത്രമല്ല, മറ്റ് ഇന്ത്യന്‍ ഭാഷകളിലെല്ലാം അയ്യപ്പനും കോശിയും ഏറെ ശ്രദ്ധനേടിയിരുന്നു. സച്ചിയുടെ അവസാന ചിത്രമായിരുന്നു അത്. ഇപ്പോഴിതാ അയ്യപ്പനും കോശിയും എന്ന ചിത്രത്തെ കുറിച്ച് പ്രശസ്ത തമിഴ് സംവിധായകന്‍ ലോകേഷ് കനകരാജ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.

Also Read: എത്ര ശ്രമിച്ചാലും ചിലപ്പോള്‍ തകര്‍ന്നുപോകുന്നു, അദ്ദേഹമില്ലാത്ത വീട്ടില്‍ തനിച്ച് ജീവിക്കാന്‍ വയ്യ, നെടുമുടി വേണുവിന്റെ വിയോഗത്തില്‍ വേദനമാറാതെ ഭാര്യ സുശീല

തനിക്ക് അയ്യപ്പനും കോശിയും റീമേക്ക് ചെയ്യാന്‍ താത്പര്യമുണ്ടെന്ന് ലോകേഷ് തുറന്നുപറഞ്ഞു. സൂര്യയേയും കാര്‍ത്തിയേയും പ്രധാനകഥാപാത്രങ്ങളാക്കി ചിത്രം ചെയ്യാനാണ് തനിക്ക് താത്പര്യമെന്നും അതേപ്പറ്റി താന്‍ ആലോചിക്കുന്നുണ്ടെന്നും ലോകേഷ് പറയുന്നു.

തന്റെ ഏറ്റവും പുതിയ ചിത്രമായ ലിയോയുടെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് ലോകേഷ് ഇക്കാര്യം തുറന്നുപറഞ്ഞത്. തന്റെ വലിയ ആഗ്രഹങ്ങളിലൊന്നായിരിക്കുകയാണ് അയ്യപ്പനും കോശിയും തമിഴിലേക്ക് റീമേക്ക് ചെയ്യുന്നതെന്നും ലോകേഷ് പറയുന്നു.

Also Read: കോടികളുടെ ബിസിനസ്സാണ് ഇപ്പോള്‍, പിന്നെ സിനിമയിലേക്ക് തിരിച്ചുവന്നിട്ട് എന്ത് കിട്ടാനാണ്, അസിന്റെ മടങ്ങിവരവിനെ കുറിച്ച് ഫിലിം ജേണലിസ്റ്റ് പറയുന്നത് ഇങ്ങനെ

ഇപ്പോള്‍ മറ്റ് ചിത്രങ്ങളുടെ തിരക്കുകളിലാണ് താനെന്നും അതുകൊണ്ടാണ് അത് നടക്കാതെ പോയതെന്നും ഇനിയും ഒത്തിരി സാധ്യതയുള്ള കഥയാണ് അതെന്നും ലോകേഷ് പറയുന്നു. ഈ മാസം 19നാണ് വിജയ് നായകനായി എത്തുന്ന ലോകേഷ് ചിത്രം ലിയോ തിയ്യേറ്ററുകളിലെത്തുന്നത്.

Advertisement