ലോകേഷ് കനകരാജ് ചിത്രം സകല റെക്കോര്‍ഡുകളും തകര്‍ത്ത് കിടിലന്‍ കളക്ഷനുമായി മുന്നോറുകയാണ്. പാന്‍ ഗ്ലോബല്‍ വിജയമായ ചിത്രം തമിഴിലെ ഇന്‍ഡസ്ട്രി ഹിറ്റെന്ന റെക്കോര്‍ഡും തൂക്കിയിരുന്നു. 200 കോടിയാണ് തമിഴ്‌നാട്ടില്‍ നിന്ന് മാത്രം സിനിമ വാരിയത്.
ചിത്രം റിലീസാകുന്നതിന് മുന്‍പ് തന്നെ വലിയ ചര്‍ച്ചകള്‍ നട്‌നിരുന്നു. ലിയോ എല്‍സിയുവിന്റെ ഭാഗമാണോ എന്നതിനെ സംബന്ധിച്ചായിരുന്നു ചര്‍ച്ചകള്‍. ഒടുവില്‍ ട്രയിലര്‍ വന്നപ്പോള്‍ അതും ഡീകോഡ് ചെയ്ത് പലരും പല എല്‍സിയു കണക്ഷനും കണ്ടെത്താന്‍ ശ്രമിച്ചിരുന്നു.
എന്നാല്‍ ഇതത്ര വിജയിക്കാതെ വന്നതോടെ സിനിമ റിലീസായപ്പോഴാണ് ചിത്രത്തിന് എല്‍സിയു കണക്ഷന്‍ ഉണ്ടെന്ന കാര്യം വ്യക്തമായത്. ഇക്കാര്യം ഫോഴ്‌സ്ഡ് ആയി ചേര്‍ത്തത് പോലെ തോന്നിയെന്നും അതുകൊണ്ടാണ് സെക്കന്റ് ഹാഫ് ലാഗ് ആയതെന്നും വരെ ചില വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.
പ്രേക്ഷകര്‍ കണ്ടെത്തിയ എല്‍സിയു കണക്ഷന്‍ കൈതിയില്‍ നിന്ന് കോണ്‍സ്റ്റബിള്‍ ജോര്‍ജ് മരിയന്‍ ചിത്രത്തില്‍ എത്തിയതും വിക്രത്തില്‍ നിന്നും മായാ സുന്ദരകൃഷ്ണന്‍ ചെയ്ത കഥാപാത്രവും എത്തിയതായിരുന്നു.
ഇപ്പോഴിതാ ലിയോയിലെ എല്‍സിയു കണക്ഷന്‍ ലോകേഷ് തന്നെ വെളിപ്പെടുത്തുകയാണ്. ലിയോയിലെ ഏറ്റവും വലിയ കണക്ഷന്‍ ഫഹദിന്റെ അമറാണെന്ന് ആണ് ലോകേഷിന്റെ വെളിപ്പെടുത്തല്‍.
ചിത്രത്തിലെ ഓര്‍ഫനേജിനെ കുറിച്ചുള്ള പരാമര്‍ശം വെച്ചിരിക്കുന്നത് ഒരു ബിഗര്‍ പെര്‍സ്‌പെക്ടീവിലുള്ള കണക്ഷന്‍ ആണ്. വിക്രത്തിലെ അമറായ ഫഹദ് ചെയ്ത കഥാപാത്രം ഒരു ഓര്‍ഫനേജില്‍ നിന്നുമാണ് വരുന്നത്. ഫഹദ് അത് പറയുന്നുമുണ്ട്.
ലിയോയില്‍ പാര്‍ത്ഥിയും ഓര്‍ഫനേജിലാണ് വളരുന്നത് എന്ന് പറയുന്നുണ്ട്. ആ കണക്ഷനാണ് ലിയോയില്‍ വെച്ചിരിക്കുന്നതെന്നു സിനി ഉലകത്തിന് നല്‍കിയ അഭിമുഖത്തില്‍ ലോകേഷ് വെളിപ്പെടുത്തി.
കൂടാതെ, ലിയോയില്‍ കാണിച്ചിരിക്കുന്ന വിജയ് കഥാപാത്രമായ പാര്‍ത്ഥിപന്റെ ഫ്ളാഷ് ബാക്ക് കള്ളമാവാന്‍ സാധ്യതയുണ്ടെന്നും ലോകേഷ് പറഞ്ഞു. ലിയോ ആരാണെന്ന് പാര്‍ത്ഥിപന്‍ ഇതുവരെ പറഞ്ഞിട്ടില്ലെന്നും മന്‍സൂര്‍ അലി ഖാന്‍ പറഞ്ഞത് സത്യമാവാനും കള്ളമാവാനും സാധ്യതയുണ്ടെന്നുമാണ് ലോകേഷിന്റെ വിശദീകരണം.
ലിയോ ആരാണെന്ന് പാര്‍ത്ഥിപന്‍ ഇതുവരെ പറഞ്ഞിട്ടില്ല. മന്‍സൂര്‍ അലി ഖാനല്ലേ ലിയോയെ പറ്റി പറയുന്നത്. അയാള്‍ സത്യം പറയാനും കള്ളം പറയാനും സാധ്യതയുണ്ട്- എന്നാണ് സംവിധായകന്റെ വാക്കുകള്‍.
കഥയുടെ തുടക്കത്തില്‍ തന്നെ എല്ലാ കഥയ്ക്കും ഓരോ പെര്‍സ്പെക്ടീവ് ഉണ്ടാകുമല്ലോ എന്ന് മന്‍സൂര്‍ അലി ഖാന്‍ പറയുന്നുണ്ട്. ഇത് തന്റെ പെര്‍സ്പെക്ടീവ് ആണ് എന്ന് പറഞ്ഞാണ് കഥ തുടങ്ങുന്നത്. എന്നാല്‍ ആ സീന്‍ കട്ട് ചെയ്തു. ഇനി പറയാന്‍ പോകുന്ന കഥ നുണയാണെന്ന് ഈ ഡയലോഗ് കേള്‍ക്കുമ്പോള്‍ തന്നെ മനസിലാവുമെന്നും ഒരു സംശയമായി അത് അവിടെ കിടക്കട്ടെ കട്ട് ചെയ്യാമെന്നാണ് എഡിറ്റര്‍ ഫിലോമിന്‍ പറഞ്ഞതെന്ന് ലോകേഷ് വെളിപ്പെടുത്തി.
ഈ കഥയുടെ എഴുത്തില്‍ ചെറിയ കാര്യങ്ങള്‍ ഡീറ്റെയ്ല്‍ ചെയ്തിട്ടുണ്ട്. കോഫി ഷോപ്പിലെ രംഗത്തിന് ശേഷം ലിയോ പുറത്ത് വന്നോ എന്ന് പേടിച്ച് പാര്‍ത്ഥിപന്‍ കരയുന്നുണ്ട്. അതിന് ശേഷം പാര്‍ത്ഥിപന്‍ എന്ന് വിളിക്കുമ്പോള്‍ അയാള്‍ തിരിഞ്ഞ് നോക്കുന്നില്ലെന്നും ലോകേഷ് പറഞ്ഞു.
പാര്‍ത്ഥിപന്റെ കഥാപാത്ര അവലോകനമാണ് സിനിമ. ഈ സിനിമ ഒരു വ്യക്തിയുടെ കഥയാണ്. ലിയോ ആണെന്ന് സമ്മതിക്കുമോ ഇല്ലയോ എന്നതാണ് സിനിമ. പെര്‍ഫോമന്‍സായിരിക്കണം മുഖ്യം എന്ന് വിചാരിച്ചാണ് പടം ചെയ്തതെന്നും സംവിധായകന്‍ വെളിപ്പെടുത്തുകയാണ്.