രാഷ്ട്രീയം എനിക്ക് താല്‍പര്യമില്ല, എന്റെ തൊഴില്‍ അഭിനയമാണ്: തന്നെ മല്‍സരിപ്പിക്കാന്‍ നടക്കുന്നവര്‍ക്ക് എതിരെ ആഞ്ഞടിച്ച് മോഹന്‍ലാല്‍

23

കൊച്ചി: രാഷ‌്ട്രീയം തനിക്ക്‌ താൽപര്യമില്ലാത്ത മേഖയാണെന്നും, എന്നും അഭിനേതാവായിട്ടിരിക്കാനാണ് ആഗ്രഹമെന്നും നടൻ മോഹൻലാൽ.

Advertisements

അഭിനേതാവായിട്ടിരിക്കുന്നതിലാണ‌് ഇത്രയും സ്വാതന്ത്ര്യം അനുഭവിക്കുന്നത‌്. അത‌് നഷ‌്ടപ്പെടുത്താൻ താൽപര്യമില്ല. “ടൈംസ‌് ഓഫ‌് ഇന്ത്യയ‌്ക്ക‌് നൽകിയ അഭിമുഖത്തിലാണ‌് മോഹൻലാൽ ഇക്കാര്യം വെളിപ്പെടുത്തിയത‌്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നടന്‍ മോഹന്‍ലാലിനെ സ്ഥാനാര്‍ത്ഥിയായേക്കുമെന്നുള്ള വാർത്തകൾ പ്രചരിക്കുന്നതിനിടെയാണ‌് പ്രതികരണം. എന്നാല്‍ രാഷ്ട്രീയ പ്രവേശനത്തിനില്ലെന്നും തെരഞ്ഞടുപ്പില്‍ മത്സരിക്കാന്‍ താന്‍ തയ്യാറല്ലെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.

“രാഷ്ട്രീയം എനിക്ക് താത്പര്യമുള്ള വിഷയമല്ല, എനിക്കെന്നും അഭിനേതാവായിട്ടിരിക്കാനാണ് ആഗ്രഹം, അതില്‍ ഞാന്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യം ഞാന്‍ ഇഷ്ടപ്പെടുന്നു.

രാഷ്ട്രീയത്തില്‍ ഒരുപാട് വ്യക്തികള്‍ നിങ്ങളെ ആശ്രയിച്ചു നില്‍ക്കും. അത് എളുപ്പമല്ല. അതുപോലെ തന്നെ അത് എനിക്ക് അധികം അറിയുന്ന വിഷയവുമല്ല.

അതുകൊണ്ട് ഏതാണെങ്കിലും എനിക്ക് താത്പര്യമില്ല’. മോഹന്‍ലാല്‍ പറഞ്ഞു. രാഷ്ട്രീയ വിഷയങ്ങളുള്ള സിനിമകളില്‍ അഭിനയിക്കുമ്പോഴും താന്‍ കഥാപാത്രത്തിനാണ് ശ്രദ്ധ നല്‍കാറുള്ളത്.

അതിനപ്പുറം മോഹന്‍ലാല്‍ എന്ന വ്യക്തി ഒരു രാഷ്ട്രീയ തത്വത്തെയും പ്രോത്സാഹിപ്പിക്കുന്നുല്ലെന്ന് അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് മത്സരിക്കാന്‍ മോഹന്‍ലാലിനെ നിര്‍ബന്ധിക്കുന്നുണ്ടെന്ന് ബി.ജെ.പി എം.എല്‍.എ രാജഗോപാല്‍ പറഞ്ഞിരുന്നു. മോഹന്‍ലാല്‍ തയ്യാറാകുന്നപക്ഷം, തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാന്‍ സ്വാഗതം ചെയ്യുമെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി എം.ടി രമേശും പറഞ്ഞിരുന്നു.

എന്നാല്‍ മോഹന്‍ലാല്‍ രാഷ്ട്രീയത്തിലിറങ്ങിയാല്‍ എതിര്‍ക്കുമെന്നായിരുന്നു ഫാന്‍സ് അസോസിയേഷന്‍ അറിയിച്ചത്.

Advertisement