മലയാളികളുടെ സ്നേഹം വേണ്ടുവോളം നേടിയെടുത്ത നടിയാണ് മീരാ ജാസ്മിൻ. കുറച്ച് നാൾ സിനിമയിൽ നിന്ന് വിട്ട് നിന്ന താരം വീണ്ടും മലയാളത്തിൽ സജീവമാകുകയാണ്.
ജയറാമിനെ നായകനാക്കി സത്യൻ അന്തിക്കാട് ഒരുക്കുന്ന ചിത്രത്തിലൂടെയാണ് പ്രിയതാരത്തിന് തിരിച്ചുവരവ്. ചിത്രത്തിൽ ജൂലിയറ്റ് എന്ന കഥാപാത്രത്തെയാണ് മീര അവതരിപ്പിക്കുന്നത്. സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ പുരോഗമിക്കുകയാണ്.
ALSO READ
2001ൽ റിലീസ് ചെയ്ത ലോഹിതദാസ് ചിത്രം സൂത്രധാരനിലൂടെയാണ് മീര ജാസ്മിൻ അഭിനയത്തിലേയ്ക്ക് നാന്ദി കുറിക്കുന്നത്. കസ്തൂരിമാൻ, ചക്രം എന്നീ സിനിമകളിലും ലോഹിതദാസിനൊപ്പം മീര പ്രവർത്തിച്ചു. മീരയെ കേന്ദ്രകഥാപാത്രമാക്കി ‘ചെമ്പട്ട്’ എന്നൊരു സിനിമയും ലോഹിതദാസ് സ്വപ്നം കണ്ടിരുന്നു. സിനിമയുടെ ചിത്രീകരണം തുടങ്ങിയിരുന്നെങ്കിലും പാതിവഴിയിൽ അത് മുടങ്ങുകയായിരുന്നു.
‘ചെമ്പട്ട്’ സിനിമയുടെ ഷൂട്ടിങിനിടെ ഫൊട്ടോഗ്രാഫറായ ജയപ്രകാശ് പയ്യന്നൂർ പകർത്തിയ മീര ജാസ്മിന്റെ ചില ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വീണ്ടും വൈറലാകുന്നത്.
ചുവന്ന പട്ടുസാരിയും കയ്യിൽ വാളും അരപ്പട്ടയും കിലുക്കി ഉറഞ്ഞുതുള്ളുന്ന കോമരത്തിന്റെ വേഷത്തിലാണ് മീര ചിത്രങ്ങളിൽ. മീരയ്ക്ക് നിർദ്ദേശം നൽകുന്ന ലോഹിതദാസിനെയും ചിത്രത്തിൽ കാണാം.
ALSO READ
‘ലോഹിയേട്ടന്റെ നടക്കാതെ പോയ സിനിമയായിരുന്നു ചെമ്പട്ട്. മീരാജാസ്മിൻ പ്രധാന കഥാപാത്രമായി അഭിനയിച്ച സിനിമയായിരുന്നു, എന്തോ കാരണത്താൽ സിനിമ നടന്നില്ല .രണ്ട് ദിവസം കൊടുങ്ങലൂർ ഉത്സവത്തിന് ഷൂട്ടിങ് നടന്നിരുന്നു. അന്ന് ഞാൻ ഫിലിമിൽ ആണ് ഫോട്ടോ എടുത്തത് എന്നാണ് ചെമ്പട്ടി’ന്റെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ജയപ്രകാശ് എഴുതിയത്.
View this post on Instagram