മോഹന്‍ലാലിനെ ആലോചിച്ച് എഴുതിയ കഥ, സിനിമയായപ്പോള്‍ നടനായെത്തിയത് ജയറാം, ലോഹിതാദാസ് കഥയെഴുതിയത് ഇങ്ങനെ

240

മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥാകൃത്തുക്കളില്‍ ഒരാളാണ് ലോഹിതദാസ്. മോഹന്‍ലാലിന്റെ കരിയറിലെ മികച്ച ചിത്രങ്ങളില്‍ പലതിന്റെയും തിരക്കഥ ഒരുക്കിയത് ലോഹിതദാസാണ്. അതില്‍ എടുത്ത് പറയാനുള്ള ഒരു ചിത്രം ഭരതമാണ്.

Advertisements

ഒരു പ്രത്യേക സാഹചര്യത്തിലായിരുന്നു ലോഹിതാദാസ് ഭരതത്തിന്റെ തിരക്കഥ ഒരുക്കിയത്. നേരത്തെ മോഹന്‍ലാലിനെ നായകനാക്കി ലോഹിതദാസ് ആലോചിച്ചത് മറ്റൊരു കഥയായിരുന്നു. എന്നാല്‍ ആ കഥയുമായി സാമ്യമുള്ള മറ്റൊരു സിനിമ ഒരുങ്ങുന്നുവെന്ന് കേട്ടപ്പോഴാണ് പുതിയൊരു തിരക്കഥ ഒരുക്കിയത്.

Also Read: അന്ന് വിഷമിച്ചിരിക്കുന്ന എന്നെ തേടിയൊരു കത്ത് എത്തി, മഞ്ജുവാര്യര്‍ക്കും സംയുക്തക്കുമൊപ്പം കസേര വലിച്ചിട്ട് ഇരിക്കാന്‍ പാകത്തിലൊരു നടിയാവുമെന്നായിരുന്നു അതില്‍ കുറിച്ചത്, മറക്കാനാവാത്ത സംഭവം പങ്കുവെച്ച് നവ്യ നായര്‍

അതായിരുന്നു ഭരതം. നേരത്തെ സുഹൃത്തുക്കളെ പോലെ കഴിയുന്ന ഒരു അച്ഛന്റെയും മകന്റെയും കഥയായിരുന്നു ലോഹിതാദാസ് എഴുതിയത്. എന്നാല്‍ പിന്നീടാണ് ഒരു പൈങ്കിളി കഥയെന്ന സിനിമയുടെ കഥയും ഇതുപോലെയാണെന്ന് അറിയുന്നത്.

അങ്ങനെ തങ്ങളുടെ സിനിമക്കായി മറ്റൊരു കഥ ആലോചിക്കാമെന്ന് നിര്‍മ്മാതാവും നടനുമായ മോഹന്‍ലാല്‍ ലോഹിതാദാസിനോടും സംവിധായകന്‍ സിബി മലയിലിനോടും പറഞ്ഞു. പക്ഷേ താന്‍ മുമ്പ് ആലോചിച്ച കഥ ലോഹിതാദാസിന്റെ മനസ്സില്‍ തന്നെയുണ്ടായിരുന്നു.

Also Read: അജിത്തിന്റെ വിഡാ മുയര്‍ച്ചി; ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി ചെന്നൈയില്‍ എത്തി താരം, വീഡിയോ വൈറല്‍

അതിന് ശേഷം പെട്ടെന്ന് എഴുതി തയ്യാറാക്കിയതാണ് ഭരതം എന്ന ചിത്രത്തിന്റെ കഥ. കഥ കേട്ടപ്പോള്‍ മോഹന്‍ലാലിനും ഇഷ്ടമായി. ആ സിനിമക്ക് ശേഷമാണ് തന്റെ മനസ്സിലുണ്ടായിരുന്ന കഥ ലോഹിതാദാസ് സിനിമക്കായി രൂപപ്പെടുത്തിയത്. അങ്ങനെയാണ് വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന സിനിമ ഒരുങ്ങിയത്. അച്ഛനായി തിലകനും, മകനായി ജയറാമും വേഷമിട്ടു. ചിത്രം വന്‍ഹിറ്റായിരുന്നു.

Advertisement