നേര്‍ച്ചക്കോഴി എന്ന് ലോഹി സാര്‍ തന്നെ വിളിച്ചതിന് പിന്നില്‍! താന്‍ ശരിയായില്ലെങ്കിലോ എന്ന് കരുതി സല്ലാപത്തില്‍ മറ്റൊരു നടിയുടെ ഡേറ്റ് കൂടി വാങ്ങിയിരുന്നു: മഞ്ജു വാര്യര്‍

245

മോഹന്‍ സംവിധാനം ചെയ്ത് 1995 ല്‍ പുറത്ത് ഇറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച് പിന്നീട് നായികയായി മലയാളത്തിന്റ ലേഡി സൂപ്പര്‍താരമായി മാറിയ നടിയാണ് മഞ്ജു വാര്യര്‍. കലോത്സവ വേദിയില്‍ നിന്ന് സിനിമയിലേക്ക് എത്തിയ മഞ്ജു അതിവേഗമാണ് ആരാധകര്‍ക്ക് പ്രിയങ്കരിയായി മാറിയത്.

വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കാന്‍ മഞ്ജുവിന് കഴിഞ്ഞിരുന്നു. ഇപ്പോള്‍ മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് മഞ്ജു വാര്യര്‍. ഇടക്കാലത്ത് അഭിനയത്തില്‍ നിന്ന് ദീര്‍ഘ ഇടവേളയെടുത്ത മഞ്ജു അതിശക്തമായ തിരിച്ചുവരവാണ് നടത്തിയത്.

Advertisements

14 വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിലൂടെ ആയിരുന്നു മഞ്ജു വാര്യരുടെ തിരിച്ചുവരവ്. മഞ്ജു വാര്യരുടെ ആ രണ്ടാം വരവ് പ്രേക്ഷകര്‍ ആഘോഷം ആക്കുകയായിരുന്നു. 1996 ല്‍ പുറത്തിറങ്ങിയ സല്ലാപം എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റമെങ്കിലും അതിനു മുന്‍പ് സാക്ഷ്യം എന്ന ചിത്രത്തില്‍ മഞ്ജു അഭിനയിച്ചിരുന്നു.

ALSO READ- ഒരുപാട് ആഗ്രഹിച്ചിരുന്നിട്ടും ആരും എന്നെ തേടി വന്നില്ല; അച്ഛന്റെ ആ ഉപദേശം ഇന്നും ഞാന്‍ പിന്തുടരുന്നു; താരപുത്രന്‍ ശിവകുമാര്‍!

സല്ലാപത്തില്‍ മഞ്ജുവിന് ദിലീപ് നായകനായെത്തിയപ്പോള്‍ മനോജ് കെ ജയന്‍, കലാഭവന്‍ മണി, ബിന്ദു പണിക്കര്‍, തുടങ്ങിയ വമ്പന്‍ താരനിര തന്നെ അണിനിരന്നിരുന്നു. ലോഹിതദാസ് തിരക്കഥ എഴുതിയ ചിത്രം സംവിധാനം ചെയ്തത് സുന്ദര്‍ ദാസായിരുന്നു. മഞ്ജുവിന്റെ ജീവിതത്തിലും കരിയറിലും ഒക്കെ വഴിത്തിരിവായ ചിത്രത്തെ കുറിച്ച് മഞ്ജു പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. സല്ലാപത്തില്‍ അഭിനയിക്കുമ്പോള്‍ തനിക്ക് ഒരുപാട് ആശങ്കയുണ്ടായിരുന്നു എന്നാണ് താരം പറയുന്നത്. താന്‍ ശരിയായി അഭിനയിച്ചില്ലെങ്കില്‍ പകരം അഭിനയിപ്പിക്കാന്‍ ആനിയുടെ ഡേറ്റ് വാങ്ങിയിരുന്നു.

ഇത് തന്നോട് ലോഹിതദാസ് പറഞ്ഞിരുന്നു. ലോഹിതദാസ് സാറിന്റെ മൂന്ന് കഥാപാത്രങ്ങളാണ് തനിക്ക് വീണുകിട്ടിയത്. നേര്‍ച്ചക്കോഴി എന്നാണ് അദ്ദേഹം തന്നെ വിളിക്കാറുണ്ടായിരുന്നു എന്നും മഞ്ജു പറയുന്നു. ചിത്രം ഇറങ്ങിയതിന് ശേഷമായാണ് അദ്ദേഹം അതേക്കുറിച്ച് വിശദീകരിച്ചത്. സിനിമയില്‍ തന്നെയാണ്, സിനിമയ്ക്ക് വേണ്ടിയുള്ളതാണ് മഞ്ജു എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. നേര്‍ച്ചയിട്ടാലേ അഭിനയിക്കൂ എന്നാണോ ഉദേശിച്ചത് എന്നായിരുന്നു തന്റെ സംശയമെന്നും താരം പറഞ്ഞു.

ALSO READ- ശാരീരികമായി വയ്യൊത്താരു അവസ്ഥ, വീടിനുള്ളില്‍ ഒറ്റപ്പെട്ട നാളുകള്‍; മടങ്ങാന്‍ തയ്യാറാണെന്ന് ഭാമ!

‘സല്ലാപം സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയ സമയത്ത് ഞാന്‍ നല്ല സംശയത്തിലായിരുന്നു. ഇത് ഞാന്‍ ചെയ്താല്‍ ശരിയാവുമോയെന്ന ആശങ്കയായിരുന്നു. അത്രയും വലിയൊരു കഥാപാത്രമാണ്. സാക്ഷ്യത്തില്‍ ഞാന്‍ ചെറിയൊരു വേഷമാണ് ചെയ്തത്. എനിക്ക് വേറെ എക്സ്പീരിയന്‍സ് ഒന്നും ഇല്ലായിരുന്നു. ഞാന്‍ ചെയ്തത് ശരിയായില്ലെങ്കില്‍ അതിനായി വേറൊരു നടിയുടെ ഡേറ്റ് കൂടി വാങ്ങിവെച്ചിരുന്നു എന്ന് പിന്നീടാണ് ഞാനറിഞ്ഞത്. ആനി ചേച്ചിയുടെ ഡേറ്റൊക്കെ വാങ്ങിയിരുന്നു എന്ന് കേട്ടിരുന്നു. ശരിയായി ചെയ്തില്ലെങ്കില്‍ വേറെ ആള്‍ വരുമെന്ന് പറഞ്ഞ് എന്നെ പേടിപ്പിക്കാന്‍ വേണ്ടിയാണോ അങ്ങനെ ചെയ്തത് എന്നറിയില്ല.’-എന്നും മഞ്ജു പറഞ്ഞു.

Advertisement