മമ്മൂക്ക ഇങ്ങുവന്നേയെന്ന് വിളിച്ച കുഞ്ഞ് ആരാധിക, ഫ്‌ളയിംഗ് കിസ്സുമായി മമ്മൂട്ടി: വീഡിയോ പങ്ക് വെച്ച് രമേഷ് പിഷാരടി

25

മമ്മൂട്ടിയെ നായകനാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗാനഗന്ധർവൻ. ഗാനഗന്ധർവൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.

ഗാനമേള ഗായകനായ കലാസദൻ ഉല്ലാസായിട്ടാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയ്ക്കുണ്ടായ രസകരമായ ഒരു സംഭവമാണ് ഇപ്പോൾ വൈറലാകുന്നത്.

Advertisements

മമ്മൂട്ടി അഭിനയിക്കുന്ന രംഗം ചിത്രീകരിക്കാനുള്ള തയ്യാറെടുപ്പുകളക്കിടെയാണ് ഒരു കുഞ്ഞു ആരാധികയുെ വിളി. മമ്മൂക്ക മമ്മൂക്ക ഇങ്ങ് വന്നേ എന്നായിരുന്നു ആരാധിക പറയുന്നത്.

കുഞ്ഞിന് മമ്മൂട്ടി ഒരു ഫ്‌ലയിംഗ് കിസ്സും നൽകി. എന്തായാലും മമ്മൂട്ടിയുടെ കുഞ്ഞ് ആരാധികയ്ക്കും ഇപ്പോൾ ആരാധകർ ഏറുകയാണ്.

രമേഷ് പിഷാരടി സാമുഹ്യമാധ്യമത്തിൽ പങ്കുവെച്ച വീഡിയോ വൈറലാകുകകയാണ്. രമേഷ് പിഷാരടിയും ഹരി പി നായരും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്.

സലിംകുമാർ, ഹരീഷ് കണാരൻ, സുരേഷ് കൃഷ്ണ, മണിയൻ പിള്ള തുടങ്ങിയവരും ചിത്രത്തിലുണ്ട്. വന്ദിതയാണ് നായിക.

Advertisement